കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുപോരുമോ? കേന്ദ്രമന്ത്രി വി മുരളീധരൻ പറയുന്നു

Google Oneindia Malayalam News

തിരുവനന്തപുരം; കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്വന്തം പൗരൻമാരെ തിരികെ സ്വീകരിക്കാൻ തയ്യാറാകാത്ത രാജ്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യുഎഇ വ്യക്തമാക്കിയിരുന്നു. പ്രവാസികളെ സ്വീകരിക്കാൻ തയ്യാറായില്ലേങ്കിൽ ആ രാജ്യങ്ങളുമായുള്ള തൊഴിൽ കരാർ പുന:പരിശോധിക്കുമെന്നായിരുന്നു യുഎഇ നിലപാട് അറിയിച്ചത്. ഇതോടെ ഇന്ത്യയെ സംബന്ധിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ ഇന്ത്യക്കാരെ മൊത്തം തിരിച്ച് കൊണ്ടുപോരണമെന്നതിനെ പറ്റി ഔദ്യോഗികമായി ഒരു സന്ദേശവും യുഎഇ സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

v-muraleedharan-

നിലവിലെ സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടോ അവധിക്കോ സ്വന്തം രാജ്യത്തേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളെ സ്വീകരിച്ചില്ലെങ്കിൽ അത്തരം രാജ്യങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് യുഎഇയുടെ മുന്നറിയിപ്പ്. അതേസമയം ഇന്ത്യ ഉൾപ്പെടെ ഒരു രാജ്യത്തിന്റേയും പേരു പരാമർശിക്കാതെയാണ് യുഎഇയുടെ പ്രസ്താവന.

നേരത്തെ കൊറോണയുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് തിരികെ എത്തിക്കണമെന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾ ആവശ്യം ഉന്നയിച്ചിരുന്നു. സന്ദർശക വിസയിൽ എത്തിയവർ, തൊഴിൽ നഷ്ടപ്പെട്ടവർ, അവധി നേരത്തേ ലഭിച്ചവർ എന്നിവരായിരുന്നു നാട്ടിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ രോഗമില്ലാത്ത സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികളെ നാട്ടിലെത്തിക്കാമെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വിവിധ എംബസികളെ അറിയിച്ചിരുന്നു.

പ്രാവസികൾക്ക് മടങ്ങാനായി എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങൾക്ക് സർവീസ് നടത്താനും യുഎഇ അനുമതി നൽകിയിരുന്നു. പല യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ പൗരൻമാരെ തിരിച്ച് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഇന്ത്യ ഇക്കാര്യത്തിൽ തിരുമാനം എടുത്തിരുന്നില്ല. യാത്രാവിമാന സർവീസുകൾ പുനരാരംഭിക്കുന്നതു വരെ ഇന്ത്യക്കാരെ തിരികെകൊണ്ടുവരാൻ പറ്റില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് നിലവിൽ യുഎഇയിൽ ഉള്ളത്.

Recommended Video

cmsvideo
ഇന്ത്യയിലെ സ്ഥിതി ഗുരുതരം, തമിഴനാടും മഹാരാഷ്ട്രയും ജാഗ്രതയിൽ | Oneindia Malayalam

എന്നാൽ നിലവിൽ എംബസി വഴി നിർദ്ദേശങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് മുരളീധരൻ പറഞ്ഞതായി കേരള കൗമുദി റിപ്പോർട്ട് ചെയ്തു. സാധരണയായി മാധ്യമങ്ങളിലൂടെയല്ല ഇത്തരം വിവരങ്ങൾ പുറത്തുവരാറുള്ളത്. രാജ്യങ്ങളുടെ എംബസി വഴിയാണ് ഇത്തരം തിരുമാനങ്ങൾ അറിയുക്കുക. യുഎഇയുടെ മുന്നറിയിപ്പിന് പിന്നാലെ ദില്ലിയിലെ വിദേശകാര്യമന്ത്രലയത്തിൽ ഗൾഗൾഫ് രാജ്യങ്ങളുടെ ചുമതലയുള്ള സീനിയർ ഉദ്യോഗസ്ഥനുമായും യുഎഇയിലെ ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ അത്തരത്തിലുള്ള നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇത് സ്ഥിരീകരിക്കാത്ത വാർത്തയാണെന്നും മുരളീധരൻ പറഞ്ഞു.

രാജ്യത്ത് കൊറോണ ബാധിതര്‍ 9000 കടന്നു, 24 മണിക്കൂറിനുള്ളില്‍ 35 മരണം, ആകെ മരണം 308രാജ്യത്ത് കൊറോണ ബാധിതര്‍ 9000 കടന്നു, 24 മണിക്കൂറിനുള്ളില്‍ 35 മരണം, ആകെ മരണം 308

ഇളവുകള്‍ ഘട്ടം ഘട്ടമായി അനുവദിച്ചേക്കും; ലോക്ക്ഡൗണ്‍ നീട്ടല്‍, മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യുംഇളവുകള്‍ ഘട്ടം ഘട്ടമായി അനുവദിച്ചേക്കും; ലോക്ക്ഡൗണ്‍ നീട്ടല്‍, മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും

ലോക്ഡൗണിലും കേന്ദ്രം രാഷ്ട്രീയം കളിച്ചു; നഷ്ടങ്ങള്‍ ഒരോന്നായി ചൂണ്ടിക്കാണിച്ച് തരൂര്‍ലോക്ഡൗണിലും കേന്ദ്രം രാഷ്ട്രീയം കളിച്ചു; നഷ്ടങ്ങള്‍ ഒരോന്നായി ചൂണ്ടിക്കാണിച്ച് തരൂര്‍

English summary
Didnt get any instructions from UAE regarding indian citizens evacuation says muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X