കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം കൊട്ടിയത്ത് അദ്ഭുതമായി 'ഡീസല്‍ കിണര്‍'.. തൊട്ടിയിറക്കിയാല്‍ വെള്ളത്തിന് പകരം ഡീസല്‍!

  • By Desk
Google Oneindia Malayalam News

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തില്‍ ഇരുട്ടടിയായിരിക്കുകയാണ് ഇന്ധന വില വര്‍ധന. ദിവസവുമെന്നോണമാണ് വില വര്‍ധിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിന് ശേഷം നല്‍കിയ വാഗ്ദാനം ഇന്ധന വില കുറയ്ക്കുമെന്നായിരുന്നെങ്കിലും ഇപ്പോള്‍ ഇന്ധനവില വര്‍ധനയില്‍ നെഞ്ചെത്ത് കൈവെച്ചിരിക്കുകയാണ് ജനം.

ഹനാന് നട്ടെല്ലിന് പരിക്ക്, സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു! ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ലൈവ്ഹനാന് നട്ടെല്ലിന് പരിക്ക്, സര്‍ജറി വിജയകരമായി പൂര്‍ത്തീകരിച്ചു! ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ലൈവ്

ഇതിനിടയില്‍ സ്വന്തം കിണറില്‍ നിന്ന് ഡീസല്‍ ലഭിച്ചാലോ, എന്താകും അവസ്ഥ. വണ്ടിയില്‍ എടുത്ത് ഒഴിക്കാലോ എന്നൊന്നും ആലോചിച്ചേക്കല്ല. കുടിവെള്ളം മുട്ടിച്ച് കിണറ്റില്‍ നിന്ന് ലഭിക്കുന്നത് ഡീസലാണെന്ന് കണ്ട് അദ്ഭുതപ്പെട്ട് നെഞ്ചത്ത് കൈവെയ്ക്കുകയാണ് കൊല്ലം കൊട്ടിയം നിവാസികള്‍. വെള്ളം കോരാന്‍ തൊട്ടി താഴെയിറക്കിയാല്‍ അതില്‍ പകുതി കിട്ടുന്നത് ഡീസലത്രേ. വിവരങ്ങള്‍ ഇങ്ങനെ

പ്രളയശേഷം

പ്രളയശേഷം

പ്രളയശേഷം കേരളത്തില്‍ അദ്ഭുദ പ്രതിഭാസങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിലയിടത്ത് ഭൂമി നിരങ്ങി നീങ്ങുന്നു, ചിലയിടത്ത് ഭൂമി താഴ്ന്ന് പോകുന്നു, നിന്ന നില്‍പ്പില്‍ ഭൂമി നീങ്ങി വെള്ളം കയറുന്നു, വീടുകളില്‍ വിള്ളലുകള്‍ വരുന്നു, ഇങ്ങനെ ഓരോ ദിവസവും ഞെട്ടിക്കുന്ന സംഭവങ്ങള്‍.

ഇത് അതല്ല

ഇത് അതല്ല

എന്നാല്‍ കൊല്ലത്ത് കൊട്ടിയത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ പ്രളയശേഷം ഉണ്ടായതല്ലത്രേ. മുന്‍പേ തന്നെ കൊട്ടിയത്തെ പാറക്കുളത്തെ വീടുകളിലെ കിണറുകളില്‍ ഡീസല്‍ സുലഭമായി ലഭിക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

കിണറില്‍ നിന്ന്

കിണറില്‍ നിന്ന്

വെള്ളം കോരാന്‍ തൊട്ടിയിറക്കിയാല്‍ അതില്‍ പകുതി ഡീസല്‍. കുപ്പിയിലെടുത്ത് നോക്കിയാല്‍ അതിലും ഡീസല്‍. കിണറ്റിലെ വെള്ളം ഉപയോഗിച്ച് അടുപ്പ് വരെ കത്തിക്കാറുണ്ടത്രേ ഇവിടുത്തുകാര്‍.

ഡീസല്‍ എത്തി

ഡീസല്‍ എത്തി

സമീപത്തെ പെട്രോള്‍ പമ്പ് ചോര്‍ന്ന് ഇന്ധനം ഒഴുകിയെത്തിയാതാം എന്നായിരുന്നു നാട്ടുകാരുടെ ധാരണം. ഇതേ തുടര്‍ന്ന് ഇവര്‍ പരാതിയുമായി അധികൃതരെ സമീപിച്ചു. ഇതേ തുടര്‍ന്ന് അധികൃതര്‍ എത്തി പരിശോധന നടത്തി.

കണ്ടെത്താനായില്ല

കണ്ടെത്താനായില്ല

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ജില്ലാ ഭരണകുടം, ജിയോളജി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വിഭാഗം ഉദ്യോഗസ്ഥര്‍ വന്ന് പരിശോധിച്ചെങ്കിലും ചേര്‍ച്ച കണ്ടെത്താനായില്ല.

6 മാസം

6 മാസം

അതേസമയം 6 മാസമായി പ്രദേശത്തെ കിണറുകളില്‍ ഡീസല്‍ സാനിധ്യം ഉണ്ട്. പ്രദേശത്ത് പത്ത് വീടുകളിലെ കിണറുകളിലാണ് ഇത് കണ്ടെത്തിയത്. വേനല്‍കാലത്താണ് ഡീസല്‍ സാന്നിധ്യം കണ്ടെത്തിയത്.

ഒഴുകിയെത്തി

ഒഴുകിയെത്തി

ഇതോടെ പ്രദേശവാസികള്‍ പ്രക്ഷോഭം തുടങ്ങി. എന്നാല്‍ സര്‍വ്വീസ് സ്റ്റേഷനിലെ മലിന ജലത്തോടൊപ്പം ഊറ്റായി ഇവ കിണറിലേക്ക് ഒഴുകിയെത്തിയതാകാം എന്നാണ് അധികൃതരുടെ വിശദീകരണം.

മഴ വന്നിട്ടും

മഴ വന്നിട്ടും

എന്നാല്‍ മഴ വന്നിട്ടും സ്ഥിതിയില്‍ യാതൊരു വ്യത്യാസവുമില്ല. ജനങ്ങള്‍ പ്രതിഷേധം തുടങ്ങിയതോടെ പ്രദേശത്തുകാര്‍ക്ക് ടാങ്കറില്‍ അധികൃതര്‍ വെള്ളമെത്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പിണറായി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതെന്തിന്? വിശദീകരണവുമായി കുറിപ്പ് വൈറല്‍പിണറായി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതെന്തിന്? വിശദീകരണവുമായി കുറിപ്പ് വൈറല്‍

English summary
diesel found from well at kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X