കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ണെണ്ണയ്ക്ക് പകരം ഇവിടെ വെള്ളം മതി; ആശങ്കയായി കൊല്ലത്തെ ഡീസൽ കിണറുകൾ, നടപടിയെടുക്കാതെ അധികൃതരും..

  • By Desk
Google Oneindia Malayalam News

പ്രളയക്കെടുതിയിൽ നിന്നും കരകയരുന്ന കേരളം ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ്. പ്രളയകാലത്ത് നിറഞ്ഞ് കവിഞ്ഞാഴുകിയ കിണറുകളിലും ജലത്രോസതുകളിലും മലിന ജലം മാത്രം. കുട്ടനാട്ടിലാണ് ഏറ്റവും കൂടുതൽ കുടിവെള്ളക്ഷാമം നേരിടുന്നത്.

ഞാനൊരു സ്വവർഗാനുരാഗിയാണ്.. പക്ഷെ ഞാനിന്നൊരു ക്രിമിനലല്ല... ഹൃദയസ്പർശിയായ കുറിപ്പ് വായിക്കാം...ഞാനൊരു സ്വവർഗാനുരാഗിയാണ്.. പക്ഷെ ഞാനിന്നൊരു ക്രിമിനലല്ല... ഹൃദയസ്പർശിയായ കുറിപ്പ് വായിക്കാം...

എന്നാൽ കൊല്ലം പറക്കുളത്തെ കിണറുകളെ മലിനമാക്കിയത് മണ്ണും ചെളിയുമൊന്നുമല്ല. ഇന്ന് പൊന്നും വിലയുള്ള ഡീസലാണ് ഇവിടുത്തെ കിണറ്റിൽ നിറയെ. ഇന്ധനക്ഷാമത്തിന് പരിഹാരമായല്ലോ എന്നൊന്നും ആശ്വസിക്കാനുള്ള വകയില്ല. കുടിവെള്ളം കിട്ടാതെ വലയുകയാണ് പ്രദേശത്തെ നിരവധി കുടുംബങ്ങൾ. ഇത്രയൊക്കെ ആയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയാണ് നാട്ടുകാർക്കുള്ളത്.

എട്ട് മാസത്തോളം

എട്ട് മാസത്തോളം

എട്ട് മാസത്തോളമായി പറമ്പിക്കുളത്തെ കിണറുകളിൽ ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയിട്ട്. പ്രളയത്തിന് ശേഷം സംഭവിച്ചതല്ലിതെന്ന് ചുരുക്കം. പ്രദേശത്തെ പത്തോളം വീടുകളിലെ കിണറുകളിലാണ് ഡീസലിന്റെ സാന്നിധ്യം കണ്ടെത്തിയത്.

നടപടിയില്ല

നടപടിയില്ല

കിണറ്റിലെ വെള്ളത്തിൽ ഡീസൽ വന്നതെങ്ങനെയെന്ന് കണ്ടെത്താനോ ഇത് നിയന്ത്രിക്കാനോ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കിണറു നിറയെ വെള്ളം ഉണ്ടായിട്ടും കുടിവെള്ളം കിട്ടാതെ കഷ്ടപ്പെടുകയാണ് നിരവധി കുടുംബങ്ങൾ ഇവിടെ.

ചോർച്ച

ചോർച്ച

സമീപത്തെ പെട്രോൾ പമ്പിന്റെയോ സർവീസ് സ്റ്റേഷന്റെയോ ടാങ്ക് ചോരുന്നതാകാം കിണറ്റിലെ ഡീസൽ സാന്നിധ്യത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി നാട്ടുകാർ പരാതിയുമായി അധികൃതരെ സമീപിച്ചിരുന്നു.

 പരിശോധന

പരിശോധന

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു. മലീനികരണ നിയന്ത്രണ ബോർഡിൽ നിന്നും ജില്ലാ ഭരണകൂടവും വന്ന് പരിശോധിച്ചു. പക്ഷെ ചോർച്ച കണ്ടെത്താൻ സാധിച്ചില്ല. കിണറുകളിലെ ഡീസൽ സാന്നിധ്യത്തിന്റെ കാര്യത്തിൽ ആർക്കും വ്യക്തതയില്ലാത്ത സ്ഥിതിയാണ്.

മണ്ണെണ്ണ വേണ്ട

മണ്ണെണ്ണ വേണ്ട

കിണറ്റിൽ നിന്നും വെള്ളം കോരി അടുപ്പിലൊഴിച്ച് തീകൊളുത്തിയാൽ മണ്ണെണ്ണയെക്കാൾ ആളിക്കത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. കിണറ്റിൽ നിന്നും കോരിയെടുക്കുന്ന വെള്ളത്തിന്റെ പകുതിയും ഡീസലാണ്.

കനത്ത മഴയിലും

കനത്ത മഴയിലും

വേനൽക്കാലത്തു മുതലാണ് പറക്കുളത്തെ കിണറുകളിൽ ഡീസൽ വന്നു തുടങ്ങിയത്. കനത്ത മഴ കഴിഞ്ഞിട്ടും സ്ഥിതിയിൽ മാറ്റമില്ല. നാട്ടുകാർ കിണറുകൾ പലവട്ടം വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

മൗനം പാലിച്ച്

മൗനം പാലിച്ച്

വെള്ളം ആളിക്കത്തുന്നതിനാൽ അപകടസാധ്യതയും കൂടുതലാണ്. വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധന വേണമെന്ന് തന്നെയാണ് നാട്ടുകാരുടെ ആവശ്യം. സർവീസ് സ്റ്റേഷനിലെ മലിനജലത്തൊടൊപ്പം ഡീസലും എത്തിയതാകാമെന്നാണ് അധികൃതരുടെ വിശദീകരണം.

വിലകൊടുത്ത്

വിലകൊടുത്ത്

കുടിക്കാൻ തുള്ളി വെള്ളം ഇല്ലാതായതോടെ കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട അവസ്ഥയിലാണ് ഇവിടുത്തെ നാട്ടുകാർ. നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളം എത്തിച്ചിരുന്നു. എന്നാൽ ഇതും ഇപ്പോൾ നിർത്തലാക്കിയ മട്ടാണ്.

മോഹൻലാലിനെ കാണാൻ പ്രധാനമന്ത്രിക്ക് സമയമുണ്ട്; എം പിമാർക്ക് അനുവാദമില്ല; വിമർശനംമോഹൻലാലിനെ കാണാൻ പ്രധാനമന്ത്രിക്ക് സമയമുണ്ട്; എം പിമാർക്ക് അനുവാദമില്ല; വിമർശനം

English summary
diesel presence in wells of parakkulam,no action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X