കേരളത്തില്‍ കുട്ടിച്ചാത്തന്മാരും വോട്ട് ചെയ്തോ?
തിരുവനന്തപുരം: ഇത്തവണത്തെ തിരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു സംശയം തോന്നും. കേരളത്തില്‍ വോട്ടര്‍മാരല്ലാത്ത കുട്ടിച്ചാത്തന്മാരെങ്ങാനും വോട്ട് ചെയ്തിട്ടുണ്ടോ എന്ന്. പല മണ്ഡലങ്ങളിലും മൊത്തം പോള്‍ ചെയ്ത വോട്ടും , വോട്ടെണ്ണിക്കഴിഞ്ഞപ്പോഴുള്ള വോട്ടും തമ്മിലുള്ള കണക്ക് ശരിയാകുന്നില്ല.
ചിലയിടത്ത് പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ എണ്ണിയ വോട്ടുകള്‍ കൂടിയപ്പോള്‍ മറ്റ് ചിലയിടത്ത് വോട്ടുകള്‍ കുറഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും കേരളത്തില്‍ ടാലിയായിട്ടില്ലെന്നര്ത്ഥം.
കേരളത്തില്‍ കുട്ടിച്ചാത്തന്മാരുടെ വോട്ട് 25,083 ആണത്രെ. ഇവ ശരിക്കും അജ്ഞാത വോട്ടുകള്‍ തന്നെ. കാണാതായ വോട്ടുകള്‍ 1098 .

ഏറ്റവും കൂടുതല്‍ വോട്ടുകളുടെ വ്യത്യാസം വന്നത് തിരുവനന്തപുരത്താണ്. കണക്ക് പ്രകാരം തിരുവനന്തപുരത്ത് 8,70,650 വോട്ടുകളാണ് പോള്‍ ചെയ്തത്. എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ മൊത്തം 8,73,439 വോട്ടുകള്‍ . അപ്പോള്‍ പോള്‍ ചെയ്തതിനേക്കാള്‍ 2789 വോട്ടുകള്‍ തിരുവനന്തപുരത്ത് അധികമായി എണ്ണിയോ?
പല ബൂത്തുകളിലും പത്തും നൂറും വോട്ടുകളാണ് ഇങ്ങനെ കൂടിയും കുറഞ്ഞും ഒക്കെ വന്നിട്ടുള്ളത്. കോണ്‍ഗ്രസ് കള്ളവോട്ട് ആരോപിക്കുന്ന കണ്ണൂരില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ വോട്ടുകള്‍ എണ്ണിയിട്ടുണ്ട്. കണ്ണൂര്‍ കൂടാതെ കാസര്‍കോട്, കോഴിക്കോട്, വടകര, കോഴിക്കോട്, വയനാട്. പൊന്നാനി, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടുകള്‍ കൂടിയത്.
പത്തനംതിട്ട, ചാലക്കുടി, ആലത്തൂര്‍, മലപ്പുറം എന്നീ മണ്ഡലങ്ങളിലാണ് വോട്ട് കുറഞ്ഞത്. എന്തായാലും അധികം വന്ന വോട്ടും, കുറഞ്ഞ് പോയ വോട്ടും തമ്മിലുള്ള കണക്ക് എങ്ങനെ ശരിയാക്കും എന്ന ആശയക്കുഴപ്പത്തിലാണ് അധികൃതര്‍. വോട്ടിങ് മെഷീനില്‍ സംഭവിച്ച വല്ല പിഴവുമാണോ പ്രശ്നം എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications