കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കുട്ടിച്ചാത്തന്‍മാരും വോട്ട് ചെയ്തോ?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണത്തെ തിരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു സംശയം തോന്നും. കേരളത്തില്‍ വോട്ടര്‍മാരല്ലാത്ത കുട്ടിച്ചാത്തന്‍മാരെങ്ങാനും വോട്ട് ചെയ്തിട്ടുണ്ടോ എന്ന്. പല മണ്ഡലങ്ങളിലും മൊത്തം പോള്‍ ചെയ്ത വോട്ടും , വോട്ടെണ്ണിക്കഴിഞ്ഞപ്പോഴുള്ള വോട്ടും തമ്മിലുള്ള കണക്ക് ശരിയാകുന്നില്ല.

ചിലയിടത്ത് പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ എണ്ണിയ വോട്ടുകള്‍ കൂടിയപ്പോള്‍ മറ്റ് ചിലയിടത്ത് വോട്ടുകള്‍ കുറഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും കേരളത്തില്‍ ടാലിയായിട്ടില്ലെന്നര്‍ത്ഥം.

കേരളത്തില്‍ കുട്ടിച്ചാത്തന്‍മാരുടെ വോട്ട് 25,083 ആണത്രെ. ഇവ ശരിക്കും അജ്ഞാത വോട്ടുകള്‍ തന്നെ. കാണാതായ വോട്ടുകള്‍ 1098 .

Voting Machine

ഏറ്റവും കൂടുതല്‍ വോട്ടുകളുടെ വ്യത്യാസം വന്നത് തിരുവനന്തപുരത്താണ്. കണക്ക് പ്രകാരം തിരുവനന്തപുരത്ത് 8,70,650 വോട്ടുകളാണ് പോള്‍ ചെയ്തത്. എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ മൊത്തം 8,73,439 വോട്ടുകള്‍ . അപ്പോള്‍ പോള്‍ ചെയ്തതിനേക്കാള്‍ 2789 വോട്ടുകള്‍ തിരുവനന്തപുരത്ത് അധികമായി എണ്ണിയോ?

പല ബൂത്തുകളിലും പത്തും നൂറും വോട്ടുകളാണ് ഇങ്ങനെ കൂടിയും കുറഞ്ഞും ഒക്കെ വന്നിട്ടുള്ളത്. കോണ്‍ഗ്രസ് കള്ളവോട്ട് ആരോപിക്കുന്ന കണ്ണൂരില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ വോട്ടുകള്‍ എണ്ണിയിട്ടുണ്ട്. കണ്ണൂര്‍ കൂടാതെ കാസര്‍കോട്, കോഴിക്കോട്, വടകര, കോഴിക്കോട്, വയനാട്. പൊന്നാനി, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് വോട്ടുകള്‍ കൂടിയത്.

പത്തനംതിട്ട, ചാലക്കുടി, ആലത്തൂര്‍, മലപ്പുറം എന്നീ മണ്ഡലങ്ങളിലാണ് വോട്ട് കുറഞ്ഞത്. എന്തായാലും അധികം വന്ന വോട്ടും, കുറഞ്ഞ് പോയ വോട്ടും തമ്മിലുള്ള കണക്ക് എങ്ങനെ ശരിയാക്കും എന്ന ആശയക്കുഴപ്പത്തിലാണ് അധികൃതര്‍. വോട്ടിങ് മെഷീനില്‍ സംഭവിച്ച വല്ല പിഴവുമാണോ പ്രശ്‌നം എന്നും കണ്ടെത്തേണ്ടിയിരിക്കുന്നു.

English summary
Difference in polled votes and counted votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X