ശബരിമലയില്‍ ഉടക്കി ബിജെപിയില്‍ പൊട്ടിത്തെറി; സമരത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ക്ക് ഏക നിലപാടില്ല
Recommended Video

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം ബിജെപിയില്‍ ഗ്രൂപ്പ് പോരും മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ ഭിന്നതയും പരസ്യമാവുന്നു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് വേണ്ടത്ര നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നേതാക്കള്‍ക്കിടയില്‍ ചേരിപ്പോര് രൂക്ഷമാക്കിയത്.
കെ സുരേന്ദ്രനെ പോലുള്ള ഒരു മുതിര്‍ന്ന നേതാവിന്റെ അറസ്റ്റില്‍ വേണ്ടത്ര പ്രതിഷേധം രേഖപ്പെടുത്താന്‍ പോലും കഴിഞ്ഞില്ല എന്ന വിമര്‍ശനവും ശക്തമാണ്. സമരത്തെപ്പറ്റിയുള്ള നേതാക്കള്‍ക്കിടിയിലെ വ്യത്യസ്ത നിലപാട് അണികള്‍ക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കുന്നത് പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാണ് എത്തിച്ചിരുന്നത്. ശ്രീധരന്‍പിള്ളക്കെതിരെ ശക്തമായ വിമര്‍നമാണ് വി മുരളീധരന്‍ പക്ഷം ഉന്നയിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

എങ്ങനെ മുന്നോട്ടു കൊണ്ടുപോവണം
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് നേതാക്കള്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസം സമരരംഗത്തും പ്രകടനമായിരുന്നു. സമരം എങ്ങനെ മുന്നോട്ടു കൊണ്ടുപോവണം എന്നതിനെ സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍തന്നെ വ്യത്യസ്തമായ അഭിപ്രയങ്ങളാണ് ഉയരുന്നത്.

നിലപാടില്‍
സമരത്തിന്റെ മാര്‍ഗ്ഗം എങ്ങനെ മുന്നോട്ട് കൊണ്ടുപോവണം എന്നതിനെ സംബന്ധിച്ച പാര്‍ട്ടിയില്‍ ഏക സ്വരം ഇതുവരെ രൂപപ്പെട്ടിട്ടില്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന് തന്നെ ഒരു ദിവസം പറഞ്ഞ നിലപാടില്‍ പിറ്റേദിവസം ഉറച്ചു നില്‍ക്കാന്‍ കഴിയുന്നില്ല എന്ന ആരോപണവും ശക്തമാണ്.

രീതിയും വിഷയവും
സമരത്തിന്റെ രീതിയും വിഷയവും മാറുന്നു എന്നീ ആരോപണങ്ങള്‍ക്കിടെ സുരേന്ദ്രന്റെ അറസ്റ്റിനെ തുടര്‍ന്ന് നേരത്തെ തന്നെ ഇടഞ്ഞ് നില്‍ക്കുന്ന വി മുരളീധരന്‍ എംപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.

സ്ത്രീപ്രവേശന വിധിക്ക് എതിരെ അല്ല
സമരത്തെപറ്റി വ്യത്യസ്തമായ നിലപാടുമായി ഓ രാജഗോപാലും സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനും വെള്ളിയാഴ്ച്ച പോലും വ്യത്യസ്ത നിലപാടുമായാണ് രംഗത്തെത്തിയത്. സ്ത്രീപ്രവേശന വിധിക്ക് എതിരെ അല്ല പാര്‍ട്ടിയുടെ സമരം എന്നായിരുന്നു ഒ രാജഗോപാല്‍ ഇന്നലെ അഭിപ്രായപ്പെട്ടത്.

മുരളീധരന്‍
ശബരിമല സമരത്തില്‍ നിന്ന് ബിജെപി തല്‍ക്കാലം പിന്‍മാറുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സമരത്തില്‍ിന്ന് ആത്മാഭിമാനമുള്ള ഒരു പ്രവര്‍ത്തകനും പിന്മാറാനോ ഒത്തുതീര്‍പ്പുണ്ടാക്കാനോ കഴിയില്ലെന്നായിരുന്നു മുരളീധരന്‍ വെള്ളിയാഴ്ച്ച അഭിപ്രായപ്പെട്ടത്.

കൂടുതുല്‍ വ്യാപിപ്പിക്കുക
ഇതിന് പിന്നാലെയാണ് സമരം കൂടുതുല്‍ വ്യാപിപ്പിക്കുകയാണെന്ന പ്രഖ്യാപനവുമായി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്. പക്ഷെ സമരവിഷയം യുവതീപ്രവേശനമല്ലെന്നും അവിടത്തെ പോലീസ് നടപടിയാണ് വിഷയമെന്നുമുള്ള ഒ രാജഗോപാലിന്റെ പ്രഖ്യാപനം വീണ്ടം പാര്‍ട്ടിക്ക് തിരിച്ചടിയായി.

ഒത്തുതീര്‍പ്പ്
സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്നും ശബരിമലയില്‍ സമരം പാടില്ലെന്ന നിലപാടാണ് തുടക്കം മുതലെ പാര്‍ട്ടിക്കുണ്ടായിരുന്നതെന്ന രാജഗോപാലിന്റെ പ്രഖ്യാപനത്തിനും അടുത്ത ദിവസങ്ങളില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കേണ്ടി വരും. സമരത്തില്‍ നിന്ന് പിന്നാക്കംപോകുന്നു എന്ന ആരോപണവം ശക്തമാണ്.

ഗ്രൂപ്പ് പോരും
അതിനിടെയാണ് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരും മൂര്‍ച്ഛിക്കുന്നത്. ശബരിമലയില്‍ നിന്ന് സമരം സെക്രട്ടറിയേറ്റിലേക്ക് മാറിയത് കീഴടങ്ങലാണെന്നും ഒത്തുതീര്‍പ്പാണെന്നുമാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. ആര്‍എസ്എസിന് ഇതില്‍ കടുത്ത എതിര്‍പ്പ് ഉണ്ടെന്നാണ് സൂചന.

മുഖ്യമന്ത്രി വിചാരിച്ചിടത്ത്
നേതാക്കളുടെ നിരന്തരം മാറുന്ന നിലപാട് മാറ്റം അണികളിലുണ്ടാക്കുന്ന ആശയക്കുഴപ്പവും ചെറുതല്ല. ശബരിമലയിലെ സംഘര്‍ഷം ഒഴിവാക്കി മുഖ്യമന്ത്രി വിചാരിച്ചിടത്ത് ബിജെപിയുടെ സമരം എത്തിച്ചു എന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടിയില്‍ ശക്തമായ അമര്‍ഷവുമുണ്ട്.

സുരേന്ദ്രന് വേണ്ടി
ജയിലില്‍ കഴിയുന്ന സുരേന്ദ്രന് വേണ്ടി പാര്‍ട്ടി ഒന്നും ചെയ്യുന്നില്ലെന്ന വികാരവും പാര്‍ട്ടി അണികള്‍ക്കിടയിലുണ്ട്. ഇതേ തുടര്‍ന്നാണ് സുരേന്ദ്രന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം മുന്നോട്ടുവന്നത്. ജയിലില്‍ കഴിയുന്ന കെ സുരേന്ദ്രന്‍ കൂടി പുറത്തെത്തുന്നതോടെ ബിജെപിയിലെ ഭിന്നത മറനീക്കി പുറത്ത് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications