കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരത്തിന് ഇറങ്ങിയ അണികള്‍ പെരുവഴിയില്‍, സുരേന്ദ്രന്‍ ജയിലില്‍; പിള്ളക്കെതിരെ ബിജെപിയില്‍ വിമര്‍ശനം

Google Oneindia Malayalam News

Recommended Video

cmsvideo
പിള്ളക്കെതിരെ ബിജെപിയില്‍ വിമര്‍ശനം | Oneindia Malayalam

തിരുവനന്തപരും: നേതൃത്വത്തെ വിശ്വസിച്ച് സമരത്തിന് ഇറങ്ങിയ പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കുന്നില്ലെന്ന ആരോപണം ബിജെപിയില്‍ രൂക്ഷമാകുന്നു. സമരത്തിനിറങ്ങിയ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പേരിലാണ് പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് വേണ്ട നിയമസഹായം പോലും ലഭ്യമാക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നാണ് ബിജെപിയില്‍ ഉയരുന്ന പ്രധാന വിമര്‍ശനം.

സംസ്ഥാന ജനറല്‍ സെക്രട്ടി കെ സുരേന്ദ്രന്‍ തന്നെ ജയിലിലായിട്ട് ദിവസങ്ങളായി. ഒരു കേസ് കഴിയുമ്പോള്‍ മറ്റൊരു കേസ് ചാര്‍ത്തി സുരേന്ദ്രനെ മനഃപ്പൂര്‍വ്വം ജയിലിനകത്ത് ഇടാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ പോലും ശ്രീധരന്‍പിള്ള തയ്യാറാവുന്നില്ലെന്നാണ് മറുപക്ഷം ഉയര്‍ത്തുന്ന ആരോപണം.

bjp

ശ്രീധരന്‍പിള്ളയുടെ നിലപാട് മാറ്റങ്ങളും പാര്‍ട്ടിയിലെ അസ്വാസരങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഭക്തരെ തടയുന്നതടക്കമുള്ള നടപടികള്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ഇത്തരം സമരമുറകള്‍ പാടില്ലെന്നുമാണ് ആദ്യം മുതലേ ശ്രീധരന്‍പിള്ള പക്ഷത്തിന്റെ നിലപാട്. അതേസമയം, ഹിന്ദുക്കളെ ബിജെപിക്ക് കീഴില്‍ ഒരുമിപ്പിക്കാനുള്ള ഏക അവസരമാണിതെന്നും.

<strong>ഇമേജ് മാറിയ പിണറായിയും യതീഷ് ചന്ദ്രയും; വിവാദങ്ങളില്‍ വീണ മോഹന്‍ലാല്‍, 2018 ലെ വാര്‍ത്താതാരങ്ങള്‍</strong>ഇമേജ് മാറിയ പിണറായിയും യതീഷ് ചന്ദ്രയും; വിവാദങ്ങളില്‍ വീണ മോഹന്‍ലാല്‍, 2018 ലെ വാര്‍ത്താതാരങ്ങള്‍

യുവതികളെ തടയുന്നതടക്കമുള്ള നടപടികള്‍ തുടരേണ്ടതായിരുന്നു എന്നുമാണ് മറുപക്ഷത്തിന്റെ വാദം. പാര്‍ട്ടിയില്‍ ഇത്തരത്തില്‍ വിഭാഗീയത രൂക്ഷമായതോടെയാണ് ദേശീയ നേതൃത്വം തന്നെ വിഷയത്തില്‍ ഇടപെടുന്നത്. അടുത്ത ദിവസം തന്നെ സരോജ് പാണ്ഡെ എംപിയുടെ നേതൃത്വത്തിലുള്ള സംഘം പ്രശ്‌ന പരിഹാരത്തിനായി കേരളത്തില്‍ എത്തും.

English summary
difference of opinion emerges in bjp over sabarimala issue -updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X