കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ താമര വാടി; എന്‍ഡിഎ മോഹം പൊലിഞ്ഞു, ഘടകകക്ഷികള്‍ ഒന്നൊന്നായി പിണങ്ങി

സികെ ജാനുവിന് പുറമെ വെള്ളാപ്പള്ളി നടേശനും ഉടക്കിട്ട സാഹചര്യത്തില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ ഫലിക്കില്ല എന്നാണ് വിലയിരുത്തല്‍.

  • By Ashif
Google Oneindia Malayalam News

കോഴിക്കോട്: കേരളസംസ്ഥാനത്തിന്റെ അധികാരംപിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ മോഹം പൊലിഞ്ഞു. സികെ ജാനുവിന് പുറമെ വെള്ളാപ്പള്ളി നടേശനും ഉടക്കിട്ട സാഹചര്യത്തില്‍ ബിജെപിയുടെ തന്ത്രങ്ങള്‍ ഫലിക്കില്ലെന്ന മാത്രമല്ല, മൂന്നാം കക്ഷിയാവാനുള്ള സാധ്യതപോലും വിദൂരത്തായി എന്നാണ് വിലയിരുത്തല്‍.

ജനാധിപത്യ രാഷ്ട്രീയ സഭയെന്ന ജാനുവിന്റെ പാര്‍ട്ടിയും ഭാരതീയ ധര്‍മ ജനസേന എന്ന എസ്എന്‍ഡിപിയുടെ രാഷ്ട്രീയ വിഭാഗവും ബിജെപിയോട് അകലുന്ന കാഴ്ചയാണിപ്പോള്‍. ജാനുവും വെള്ളാപ്പള്ളി നടേശനും കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ ഇക്കാര്യം ബലപ്പെടുത്തുന്നു.

ജാനുവിന്റെ തന്ത്രങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സികെ ജാനു പ്രത്യേക പാര്‍ട്ടി രൂപീകരിച്ചതും എന്‍ഡിഎയില്‍ അംഗമായതും. അതുവരെ അവര്‍ ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന ജാനുവിന്റെ നീക്കത്തിനെതിരേ ഗീതാനന്ദന്‍ ഉള്‍പ്പെടെയുള്ള ആദിവാസി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

ബിജെപി പറഞ്ഞുപറ്റിച്ചു

ബിജെപി തങ്ങളെ പറഞ്ഞുപറ്റിക്കുകയാണെന്നാണ് ജാനു ഇപ്പോള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് വേളയില്‍ എന്‍ഡിഎയില്‍ കക്ഷി ചേരുമ്പോള്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നെല്ലാം ബിജെപി പിന്നാക്കം പോയെന്നും പറ്റിച്ചാല്‍ ബിജെപി അതിന്റെ അനന്തര ഫലം അനുഭവിക്കുമെന്നും ജാനു പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ഭാഷ കടുത്തത്

വെള്ളാപ്പള്ളി നടേശന്‍ ഒന്നുകൂടി കടുത്ത ഭാഷയാണ് ബിജെപിക്കെതിരേ പ്രയോഗിച്ചത്. എസ്എന്‍ഡിപി യോഗത്തിന് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും ബിജെപി ലംഘിച്ചെന്നും ഇനി ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്നും നടേശന്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിന്റെ പകുതി കാലം പിന്നിട്ട സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡ്, കോര്‍പറേഷന്‍ പദവികള്‍ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് വെള്ളാപ്പള്ളി തുറന്നടിച്ചത്.

 ഇരുപാര്‍ട്ടികളും അകന്നു

കേരളത്തില്‍ ബിജെപിയുമായി ചേര്‍ന്ന് ബിഡിജെഎസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇരുപാര്‍ട്ടികളും ഇപ്പോഴും അകന്നാണ് കഴിയുന്നത്. മനസ് കൊണ്ട് അടുക്കാന്‍ ഇരുകൂട്ടര്‍ക്കുമായിട്ടില്ല. ബന്ധം ദൃഢപ്പെടുത്തുന്നതില്‍ തടസം ബിജെപിയാണെന്നും വെള്ളാപ്പള്ളി നടേശല്‍ തുറന്നടിച്ചു.

തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് ബിജെപി

എന്നാല്‍ വെള്ളാപ്പള്ളിക്കെതിരേ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് ബിജെപി. വെള്ളാപ്പള്ളിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ നല്‍കിയത്. ബിഡിജെഎസുമായി അധികകാലം മുന്നോട്ട് പോവാനാവില്ലെന്ന് ബിജെപിയിലെ ഒരുവിഭാഗം അഭിപ്രായപ്പെടുന്നു.

മൈക്രോഫിനാന്‍സ് കേസാണ് പ്രശ്‌നം

സംസ്ഥാന സര്‍ക്കാരിനെതിരേ വെള്ളാപ്പള്ളി സമരത്തിന് ഇറങ്ങില്ലെന്ന് ബിജെപി നേതൃത്വത്തിന് ഇതിനകം ബോധ്യമായിട്ടുണ്ട്. വെള്ളാപ്പള്ളിക്കെതിരേ മൈക്രോഫിനാന്‍സ് കേസടക്കമുള്ളവ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വെള്ളാപ്പള്ളി മുന്നോട്ട് വരാത്തതെന്നും ബിജെപി കണക്കുകൂട്ടുന്നു.

പിണറായിയോട് അടുപ്പം കാട്ടി വെള്ളാപ്പള്ളി

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകള്‍ ബിജെപി നേതാക്കള്‍ക്ക് പിടിച്ചിട്ടില്ല. പിണറായി മികച്ച മുഖ്യമന്ത്രിയാണെന്നാണ് വെള്ളാപ്പള്ളി കഴിഞ്ഞദിവസം പറഞ്ഞത്. കേന്ദ്രനേതാക്കളുമായി ബന്ധമുണ്ടെന്ന കരണത്താല്‍ ഏറെ കാലം വെള്ളാപ്പള്ളിയെ കൂടെ നിര്‍ത്താനാവില്ലെന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ബിജെപി നേതാക്കള്‍ക്ക് അതൃപ്തി

കേന്ദ്രനേതാക്കളുമായി ബിഡിജെഎസ് സഖ്യചര്‍ച്ച നടത്തി ധാരണയുണ്ടാക്കിയിട്ടുണ്ടെങ്കിലും ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ ഇക്കാര്യം പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. ചെറിയ പാര്‍ട്ടികള്‍ എന്‍ഡിഎ സഖ്യത്തില്‍ വരുന്നത് തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തിരിച്ചടിയാവുമെന്ന് സംസ്ഥാന നേതാക്കള്‍ കരുതുന്നു. നിലവിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ എന്‍ഡിഎ യോഗം വിളിക്കുമെന്ന് ബിജെപി നേതാക്കള്‍ പ്രമുഖ ഇംഗ്ലീഷ് പത്രത്തോട് പറഞ്ഞു.

കയര്‍ബോര്‍ഡ് നിയമനം ഉടന്‍

സ്വാശ്രയ സമരത്തില്‍ ബിജെപി സജീവമായതും വെള്ളാപ്പള്ളിയുമായി അകലുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. എന്നാല്‍ ബിഡിജെഎസുമായി യാതൊരു പ്രശ്‌നവും നിലവിലില്ലെന്നാണ് ബിജെപി നേതാക്കള്‍ വിശദീകരിക്കുന്നത്. കയര്‍ബോര്‍ഡ് ഉള്‍പ്പെടെയുള്ള കേന്ദ്രസ്ഥാപനങ്ങളിലെ നിയമനം സംബന്ധിച്ച് പട്ടിക നല്‍കിയിട്ടുണ്ടെന്നും നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപനമുണ്ടാവുമെന്നും നേതാക്കള്‍ പറയുന്നു.

English summary
Internecine differences are threatening to rupture the ties between the Bharatiya Janata Party (BJP) and National Democratic Alliance (NDA) allies in the State yet again. Principal ally Bharath Dharma Jana Sena (BDJS) and the political outfit of tribal leader C.K. Janu have publicly voiced their dissensions accusing the BJP of failing to honour the commitment given to them prior to the Assembly elections and implementing the accord reached soon after the national executive held in Kozhikode in September.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X