കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ കോഴ; വ്യത്യസ്ഥ പ്രതികരണവുമായി നേതാക്കള്‍

Google Oneindia Malayalam News

ധനമന്ത്രി കെ.എം. മാണിയ്‌ക്കെതിരെ കോഴ ആരോപണം വന്നിരിക്കെ വിവിധ രാഷ്ട്രീയനേതാക്കള്‍ ഇതിനോട് പ്രതികരിച്ചത് എങ്ങനെയാണെന്ന് അറിയണ്ടേ. മാണിയെ പിന്തുണച്ചും എതിര്‍ത്തും ചിലര്‍ പറഞ്ഞ വാക്കുകളിലേക്ക്...

വിഎസ് അച്യുതാനന്ദന്‍

വിഎസ് അച്യുതാനന്ദന്‍

ധനമന്ത്രി കെ.എം. മാണിയ്‌ക്കെതിരെയുളള കോഴ ആരോപണം അതീവഗുരുതരമെന്നായിരുന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം. ഇത് സംബന്ധിച്ച് സിബിഐ അന്വേണം നടത്തണമെന്ന ആവശ്യവും വിഎസ് മുന്നോട്ടുവച്ചു.

പി.പി. തങ്കച്ചന്‍

പി.പി. തങ്കച്ചന്‍

മാണിയ്‌ക്കെതിരെയുണ്ടായിരിക്കുന്ന ആരോപണം ഉണ്ടയില്ലാ വെടിയെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പ്രതികരിച്ചത്. മാണി കൈക്കൂലി വാങ്ങുന്നയാളല്ല, അമ്പതുവര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യം ഉളളയാളാണെന്നും തങ്കച്ചന്‍ പറഞ്ഞു.

പി.സി. ജോര്‍ജ്

പി.സി. ജോര്‍ജ്

ബാര്‍ വിഷയത്തില്‍ കെ.എം. മാണിയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം കേരള കോണ്‍ഗ്രസിനെതിരായ ആസൂത്രിത നീക്കമെന്നായിരുന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ അഭിപ്രായം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുളള ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. ആരോപണത്തിന് പിന്നില്‍ ശക്തനായ കോണ്‍ഗ്രസ് നേതാവാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

വെളളാപ്പളളി നടേശന്‍

വെളളാപ്പളളി നടേശന്‍

കോഴ ആരോപണം തനിക്ക് അറിയാന്‍ വയ്യാത്ത വിഷയമെന്നായിരുന്നു വെളളാപ്പളളി നടേശന്റെ പ്രതികരണം. ബാര്‍ ഉടമകള്‍ തന്നെ പ്രതികരിക്കട്ടെ, അവര്‍ പറയുന്നത് പരസ്പരവിരുദ്ധമാണ്. കിംവദന്തികള്‍ പരത്തരുതെന്നും കോടതിവിധിയിലൂടെ നീതി നടപ്പാക്കട്ടെയെന്നും വെളളാപ്പളളി.

ടി.എന്‍. പ്രതാപന്‍

ടി.എന്‍. പ്രതാപന്‍

മന്ത്രിസഭാംഗം കോഴവാങ്ങിയെന്ന ഗുരുതര ആരോപണം അന്വേഷിച്ച് മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ടി.എന്‍. പ്രതാപന്‍ എംഎല്‍എ ആവശ്യപ്പെട്ടു. വിഷയത്തില്‍ മാണി പ്രതികരിക്കണമെന്ന പ്രതാപന്റെ ആവശ്യം വിവാദമായി. അതിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.

English summary
Allegations against Finance Minister K.M Mani regarding the bar licence became a controversy in Kerala. Political leaders reacted in a different way about the allegations against Finance Minister K.M Mani. Let's have a look at their varied reactions.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X