കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരുകന്റെ സമരമുറകൾ കേരളം കാണാനിരിക്കുന്നേയുള്ളൂ! ഉണ്ണിയപ്പത്തിന് വില കൂട്ടി,മുരുകൻ കുളത്തിലിറങ്ങി...

ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില 20 രൂപയിൽ നിന്നും 35 രൂപയായി വർദ്ധിപ്പിച്ചതിനെതിരെ വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്.

Google Oneindia Malayalam News

കൊല്ലം: വ്യത്യസ്ത സമരവുമായി വീണ്ടും മോക്കോൺ മുരുകൻ. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന് വില കൂട്ടിയതിനെതിരെയാണ് വ്യത്യസ്ത സമരവുമായി മോക്കോൺ മുരുകൻ രംഗത്തെത്തിയിരിക്കുന്നത്. കഴുത്തറ്റം വെള്ളത്തിലിറങ്ങിയാണ് മോക്കോൺ മുരുകന്റെ പ്രതിഷേധം.

സിവിൽ സർവ്വീസ് പരീക്ഷയിൽ കേരളത്തിന്റെ അഭിമാനമായി സിദ്ധാർത്ഥും ഹംന അഷ്റഫും....സിവിൽ സർവ്വീസ് പരീക്ഷയിൽ കേരളത്തിന്റെ അഭിമാനമായി സിദ്ധാർത്ഥും ഹംന അഷ്റഫും....

ചങ്കുറപ്പുള്ളവരാണ് മുസ്ലീം ഉമ്മത്ത്,മോദിക്കെതിരെ മദനി;ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട,വീഡിയോ ചങ്കുറപ്പുള്ളവരാണ് മുസ്ലീം ഉമ്മത്ത്,മോദിക്കെതിരെ മദനി;ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട,വീഡിയോ

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കുളത്തിലിറങ്ങിയാണ് മുരുകൻ സമരം ചെയ്യുന്നത്. ഉണ്ണിയപ്പത്തിന്റെ വില അന്യായമായി വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നാണ് മുരുകന്റെ ആവശ്യം. ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില 20 രൂപയിൽ നിന്നും 35 രൂപയായി വർദ്ധിപ്പിച്ചതിനെതിരെ വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്.

pond

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില വർദ്ധിപ്പിച്ചതെന്നാണ് ഭക്തരുടെ ആരോപണം. പ്രതിഷേധം ശക്തമായിട്ടും വിഷയത്തിൽ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് വിശ്വാസികൾ പറയുന്നത്.

ദേവസ്വം ബോർഡിന്റെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ചാണ് മോക്കോൺ മുരുകൻ ജലസമാധി സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെയും വ്യത്യസ്തമായ ഒറ്റയാൾ സമരവുമായി മോക്കോൺ മുരുകൻ ശ്രദ്ധനേടിയിരുന്നു. ഉണ്ണിയപ്പത്തിന്റെ വിലകുറയ്ക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് മുരുകന്റെ നിലപാട്.

English summary
different strike by mokkon murukan in kottarakkara temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X