തലസ്ഥാനത്ത് പോലീസിന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും കളി!
തിരുവനന്തപുരം:തലസ്ഥാനത്ത് ഇന്നലെ തൊണ്ടി മുതലും ദൃക്സാക്ഷിയും സിനിമയെ വെല്ലുന്ന പ്രകടനമാണ് പോലീസ് നടത്തിയത്.തൊണ്ടിമുതൽ കണ്ടെത്താൻ ദൃസാക്ഷിയുമായി പൊലീസ് കള്ളനോടിയെ വഴിയേ ഓടി. ഒരു മണിക്കൂറിനൊടുവിൽ തൊണ്ടിമുതലായ സ്വർണമാല കണ്ടെത്തി.
ഇന്നലെ രാത്രി മെഡിക്കൽകോളേജ് വളപ്പിനുള്ളിലാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആർ.സി.സി താത്കാലിക ജീവനക്കാരി ശ്രീലതയുടെ മൂന്നുപവൻ മാല പ്രാവച്ചമ്പലം സ്വദേശി അനസ് പൊട്ടിച്ചെടുത്ത് ഓടി. എസ്.ബി.ഐക്കും കാരുണ്യഷോപ്പിനും ഇടയ്ക്കുവച്ചായിരുന്നു പിടിച്ചുപറി . മാലയും പൊട്ടിച്ചെടുത്ത് ഇയാൾ ഓടിയപ്പോൾ ശ്രീലത ബഹളം വച്ചു. ഇതു കണ്ട് നിന്ന ചിലർ പിന്നാലെ ഓടി അനസിനെ പിടികൂടി. മെഡിക്കൽകോളേജ് പൊലീസിന് കൈമാറി. പക്ഷേ മാല അനസിന്റെ കൈവശമില്ലായിരുന്നു.

സ്റ്റേഷനിലെത്തിച്ച്ദേഹപരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. മാല പൊട്ടിച്ചെടുത്ത് ഇയാൾ ഓടിയതിന് സ്ത്രീയും പിടികൂടിയവരും സാക്ഷി. ഒടുവിൽ കള്ളൻ ഓടിയ വഴിയിലൂടെ തിരച്ചിൽ നടത്താൻ തീരുമാനിച്ചു. സാക്ഷികളും ഒപ്പം കൂടി. ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ വഴയിൽ വലിച്ചെറിഞ്ഞിരുന്ന മാല കണ്ടെത്തി. മെഡിക്കൽകോളേജ് എസ്.ഐ ഗിരിലാലിന്റെനേതൃത്വത്തിലായിരുന്നു തിരച്ചിൽ. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തൊണ്ടിമുതലായ മാല ശ്രീലതയ്ക്ക്കോടതിയിൽ നിന്നും വാങ്ങേണ്ടിവരും. മാല നഷ്ടമായില്ലെന്ന ആശ്വാസത്തിലാണ് ശ്രീലത. തൊണ്ടിമുതൽ കിട്ടിയതോടെ അനസിനെതിരെ പൊലീസ്മോഷണക്കുറ്റത്തിന്കേസെടുത്തു.
More From
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications