കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറുകൈ കൊണ്ട് തടയില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് അവർ വെട്ടി!!!അംഗപരിമിതനായ എസ്എഫ്ഐ നേതാവിന് നേരെ ആക്രമണം

മാവേലിക്കര സ്വദേശിയും മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ സച്ചു സദാനന്ദനാണ് കൈയ്ക്ക് വെട്ടേറ്റത്

  • By മരിയ
Google Oneindia Malayalam News

കോട്ടയം: യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ആക്രമണത്തില്‍ കൈയ്ക്ക് വെട്ടേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ നിലഗുരുതരം. മാവേലിക്കര സ്വദേശിയും മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ സച്ചു സദാനന്ദനാണ് കൈയ്ക്ക് വെട്ടേറ്റത്

ജന്മനാതന്നെ ഇടത് കൈ ഇല്ലാത്ത സച്ചുവിന്, വലതുകൈയ്ക്ക് പരിക്കേറ്റതോടെ വരാനിരിയ്ക്കുന്ന സെമസ്റ്റര്‍ പരീക്ഷകള്‍ പോലും എഴുതാനാവാത്ത സ്ഥിതിയാണ്.

ഇനി നീ പഠിയ്‌ക്കേണ്ട

ഇനി നീ പഠിയ്‌ക്കേണ്ടെന്ന് പറഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ തന്റെ വലത് കൈയ്ക്ക് വെട്ടിയതെന്ന് സച്ചു പറയുന്നു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്‌റ് അരുണിനെയായിരുന്നു അവര്‍ ലക്ഷ്യം വെച്ചിരുന്നത്. അരുണിനെ വെട്ടുന്നത് തടയാനായി ഓടി ചെന്നപ്പോഴാണ് വലത് കൈയ്ക്ക് വെട്ടേറ്റത്.

മുറിവ് ആഴമുള്ളത്

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സച്ചുവിനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. 10 സെന്റീമീറ്റര്‍ നീളത്തിലാണ് മുറിവ്. എല്ലിനും മുറിവ് ഉള്ളതിനാല്‍ ദീര്‍ഘനാളത്തെ ചികിത്സ വേണ്ടി വരും.

പരീക്ഷ എഴുതാനാവില്ല

തിങ്കളാഴ്ച നടക്കുന്ന ഇന്റേണല്‍ പരീക്ഷ സച്ചുവിന് എഴുതാനാവില്ല. മൂന്നുമാസം കഴിഞ്ഞുള്ള സെമസ്റ്റര്‍ പരീക്ഷയും എഴുതാനാവുന്ന കാര്യം സംശയമാണ്. അപ്പോഴേക്കും മുറിവ് ഉണങ്ങാന്‍ സാധ്യത ഇല്ല.

പാവപ്പെട്ട കുടുംബം

മാവേലിക്കര സ്വദേശി സദാനന്ദന്റെ മകനാണ് സച്ചു. നാലുസെന്റിലെ 2 മുറി വീട്ടിലാണ് സച്ചുവും അനുജനും അച്ഛനും അമ്മയും താമസിയ്ക്കുന്നത്. സച്ചുവും അനിയന്‍ സിത്തുവും പഠിത്തത്തില്‍ മിടുക്കരാണ്. ചെറിയ പെട്ടിക്കട നടത്തിയാണ് സദാനന്ദന്‍ കുടുംബം പുലര്‍്ത്തുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു വാഹനാപകടം സംഭവിച്ച് കടയില്‍ പോകാന്‍ പറ്റാത്ത അസ്ഥയില്‍ ആയി. അപ്പോള്‍ അമ്മ ശ്രീലതയും സച്ചുവും ആയിരുന്ന കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ മകന്‍ ആശുപത്രിയില്‍ ആയതിനാല്‍ ശ്രീലതയ്ക്കും ഇപ്പോള്‍ കടയില്‍ പോകാന്‍ പറ്റുന്നില്ല.

നന്നായി പഠിയ്ക്കും

എംജിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പിജി കഴിഞ്ഞാണ് സ്ച്ചു ഇവിടെ തന്നെ ബിഎല്‍ഐസിയ്ക്ക് ചേര്‍ന്നത്. അനിയന്‍ സിത്തു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആണ്.

എസ്എഫ്‌ഐക്ക് ഒപ്പം

എസ് ബി കോളേജില്‍ ഡിഗ്രിയ്ക്ക് പഠിയ്ക്കുമ്പോള്‍ തന്നെ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകന്‍ ആണ് സച്ചു.

English summary
Differently abled sfi leader attacked by youth congress at Kottayam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X