കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോണ്‍ അടക്കാന്‍ വൈകി; ഭിന്നശേഷിക്കാരിയായ യുവതിയെ വാഹന കമ്പനിയുടെ ഫിനാന്‍സ് മാനേജര്‍ അപമാനിച്ചതായി പരാതി

  • By Sreejith Kk
Google Oneindia Malayalam News

നാദാപുരം : വാഹനത്തിന്‍റെ വായ്പ്പ അടക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരിയായ യുവതിയെ വാഹന കമ്പനിയുടെ ഫിനാന്‍സ് മാനേജര്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി പരാതി. എടച്ചേരി പുതിയെടുത്ത് കുഞ്ഞബ്ദുള്ള ജസീലയാണ് അപമാനിക്കപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, വടകര പൊലീസ് എന്നിവര്‍ പരാതി നല്‍കി.

2015 മെയ് ലിലാണ് വടകരയിലെ മഹീന്ദ്ര ഫിനാന്‍സ് കമ്പനിയില്‍ ലോണ്‍ വഴി ഓട്ടോറിക്ഷ വാങ്ങുന്നത്. 30,00,00 രൂപ പണമായി നല്‍കി. ബാക്കി 1,78,759 രൂപ ലോണ്‍ അടക്കാമെന്നും നിശ്ചയിച്ചു. ഇതു വരെ 1,54,180 രൂപ അടച്ചിട്ടുണ്ട്. സംസാര ശേഷിയും കേള്‍വി ശേഷിയുമില്ലാത്ത ജസീലയുടെ പേരിലായിരുന്നു വണ്ടിയുടെ ആര്‍സി രജിസ്റ്റര്‍ ചെയ്തിരുന്നത്.

loan

ഇടക്ക് മക്കളുടെ ചികിത്സക്ക് പണം ചെലവാക്കേണ്ടി വന്നതിനാല്‍ അഞ്ചുമാസത്തെ അടവ് മുടങ്ങി. മുടങ്ങിയ തവണകള്‍ ഗഡുക്കളാക്കി അടച്ചു തീര്‍ക്കാമെന്ന അപേക്ഷയുമായി വടകര ബ്രാഞ്ച് ഓഫീസിലെത്തിയപ്പോള്‍ ജസീലയെയും ഭര്‍ത്താവിനെയും അപമാനിച്ച് വിട്ടതായി പരാതിയില്‍ പറയുന്നു. മാനുഷിക മൂല്യങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ പൊട്ടത്തിയെ എന്തിനാണ് ഇവിടെ കൂട്ടി കൊണ്ടുവന്നതെന്നും പൊട്ടത്തിയെ എന്തിനാണ് കല്ല്യാണം കഴിച്ചതെന്നും ആക്രോശിച്ചു കൊണ്ടും ഭയപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചതായി പരാതിയില്‍ പറയുന്നു.

മാനേജറുടെ മനുഷ്യ രഹിതമായ സമീപനത്തിലൂടെ ജസീലയുടെ മാനസിക നില തെറ്റിയാതായും പരാതിയില്‍ പറയുന്നുണ്ട്. തിരിച്ചടവ് കാലാവധി തീരുന്നത് മുമ്പെ മുഴുവന്‍ പണം തിരിച്ചടക്കമെന്നാണ് കമ്പനി അധികൃതര്‍ വാശിപിടിക്കുന്നത്. ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്ന വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന തന്റെ കുടുംബത്തിനുണ്ടായ ബുദ്ധിമുട്ടുകള്‍ നീക്കി തരാനും ഭിന്നശേഷിക്കാരിയായ ഭാര്യയോട് മോശമായി പൊരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും കുഞ്ഞബ്ദുള്ള നല്‍കിയ പരാതിയില്‍ പറയുന്നു. ആരോപണവിധേനായ ജീവനക്കാരന്‍ സംഭവം നിഷേധിച്ചു. ഭിന്നശേഷിക്കാരിയായ യുവതി ഓഫീസില്‍ വരികയോ അവരോട് മോശമായി പൊരുമാറുകയോ ചെയ്തിട്ടില്ലെന്ന് പറയുന്നു.

English summary
Differently abled woman was insulted by a manager
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X