കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപി വിളി ഉള്‍ക്കൊള്ളാന്‍ ഇന്നച്ചന് ബുദ്ധിമുട്ട്

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ആളുകള്‍ എംപി എന്ന് വിളിച്ച് തുടങ്ങിയപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ തുടക്കത്തില്‍ ഇത്തിരി ബുദ്ധിമുട്ടുണ്ടെന്ന് ഇന്നസെന്റ്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്നസെന്റിന്റെ പ്രതികരണം.

മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ രസകരമായ മറുപടിയാണ് ഇന്നസെന്റ് നല്‍കിയത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സ്മൃതി ഇറാനിയോളം പോലും താന്‍ വരില്ലെന്നായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.

Innocent

എന്നാല്‍ സ്മൃതി ഇറാനി വിഷയത്തില്‍ ഇന്നസെന്റിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒരാളുടെ വിദ്യാഭ്യാസ യോഗ്യതവച്ചല്ല അയാളുടെ പ്രവര്‍ത്തനമികവ് പരിഗണിച്ചാണ് വിലയിരുത്തേണ്ടതെന്ന് ഇന്നസെന്റ് പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയും ആയിരുന്ന കാമരാജിന്റെ ഉഹാരണമാണ് ഇന്നസെന്റ് മുന്നോട്ട് വച്ചത്.

ദില്ലിയിലെത്തിയാല്‍ ഭാഷ ഒരു പ്രശ്‌നമാകില്ലെന്നാണ് താന്‍ കരുതുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു. ഹിന്ദി അറിയാമെങ്കില്‍ അത്യാവശ്യം ചായയൊക്കെ വാങ്ങി കുടിക്കാം.

ഉത്തരേന്ത്യയില്‍ നിന്നുള്ള എംപിയും നടനും ആയ പരേഷ് റാവല്‍ തന്റെ സുഹൃത്താണെന്ന് ഇന്നസെന്റ് പറഞ്ഞു. പരേഷിനൊപ്പം കുറച്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. താന്‍ മലയാളത്തില്‍ ചെയ്ത പല റോളുകളും അവയുടെ റീമേക്കില്‍ പരേഷ് റാവലാണ് ചെയ്തിട്ടുള്ളതെന്നും ഇന്നസെന്റ് ഓര്‍മിച്ചു.

ചാലക്കുടിയില്‍ കോണ്‍ഗ്രസിന്റെ കരുത്താനായ പിസി ചാക്കോയെ തോല്‍പിച്ചാണ് സിപിഎം സ്വതന്ത്രനായി ഇന്നസെന്റ് വിജയിച്ചത്.

English summary
Difficult to acknowledge the suffix MP first, says Inocent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X