കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനയും ഫുട്പാത്തുമില്ല; ‍കളമശേരി എച്ച്എംടിയിലൂടെയുള്ള യാത്ര ദുരുതത്തിൽ

  • By Desk
Google Oneindia Malayalam News

കളമശേരി: എച്ച്എംടി കവലക്കും കളമശ്ശേരി മെട്രോ സ്റ്റേഷനുമിടയിൽ കാനയും ഫുട്പാത്തും നിർമ്മിക്കണം. കളമശേരി മെട്രോ സ്റ്റേഷന് തെക്കുവശത്ത് എച്ച്.എം.ടി കവലയിലേക്ക് തിരിയുന്നതിനടുത്ത് കാൽനടക്കാരുടെ സുരക്ഷയ്ക്കായി ഫുട്പാത്തും കാനയും നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കളമശേരി നഗരസഭയുടെ പരധിയിൽ വരുന്ന ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ എച്ച്എംടി കവലയ്ക്ക് സമീപം തുടക്കത്തിലേ തന്നെ കാന പണിയേണ്ടിയിരുന്നു. അതേപോലെ കാൽനടക്കാർക്കായി ഫുട്പാത്തും ഉണ്ടാക്കേണ്ടിയിരിക്കുന്നു.

നഗരസഭാ പരിധിയിൽ വരുന്ന ദേശീയ പാതയിൽ മെട്രോ സ്റ്റേഷനുകാലുമായി ബന്ധപ്പെട്ട് വരുന്ന മറ്റെല്ലായിടത്തും കാനകളും ഫുട്പാത്തുകളും ഉണ്ടാക്കി. എന്നാൽ ഇവിടെ മാത്രം ഇതൊന്നും വേണ്ടെയെന്നാണ് നാട്ടുകാർ ചോദ്യം. എച്ച്എംടി കവലക്കും മെട്രോ സ്റ്റേഷനും ഇടയ്ക്കുള്ള ഈ ഭാഗത്ത് കാന നിർമ്മിക്കുന്നതിനൊ ഫുട്പാത്ത് പണിയുന്നതിനൊ യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ല. ഈ ഭാഗത്ത് കാന നിർമ്മിക്കാനും ഫുട്പാത്ത് ഉണ്ടാക്കാനും ദേശീയ പാതയോരത്ത് ആവശ്യത്തിലേറെ സ്ഥലവുമുണ്ട്.

kalamasry

ഈ ഭാഗത്ത് ഇരുചക്രവാഹന അപകടത്തിൽപെടുന്നത് സാധാരണയാണ്. അപകടത്തിൽ രണ്ടു പേർ മരിച്ചിട്ടുമുണ്ട്. കഴിഞ്ഞ മഴയത്ത് കാന നിർമ്മിക്കാത്തതിനാൽ ഈ ഭാഗത്ത് വെള്ളക്കെട്ടായിരുന്നു. ഇത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചത് കാൽനടയാത്രക്കാരെയും ഇരുചക്ര വാഹനങ്ങളെയുമാണ്. മഴ കനക്കുന്നതോടെ ഈ ഭാഗം ഇനിയും വെള്ളക്കെട്ടിലമരും. കാൽ നടക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയും ഗതാഗതക്കുരുക്കും സ്തംഭനവുമുണ്ടാകും.

ഇവിടെ ദേശീയപാതയുടെ എതിർ വശത്ത് (ആലുവ ഭാഗത്തേക്കുള്ള ദേശീയപാതയിൽ ) ദേശീയ പാതയ്ക്ക് വീതി കുറവാണ്. ഇവിടെ റോഡരിക് ഇരുപതടിയിലേറെ താഴ്ചയിലുമാണ്.ഇക്കാരണത്താൽ ഇവിടെ കാൽനടക്കാരുടെ സുരക്ഷക്കായി ഫുട്പാത്തും കാനയും നിർമ്മിക്കാനാകില്ല.

മെട്രോ സ്റ്റേഷനിൽ നിന്ന് എൻ.എ.ഡി റോഡിലേക്ക് പോകുന്നവരും എച്ച്എംടി റോഡരികിലുള്ള ഗവണ്മെന്റ് പോളിടെക്നിക് കോളേജ്, വനിത പോളിടെക്നിക് കോളേജ്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഗവണ്മെന്റ് ഐടിഐ, സെന്റ് പോൾസ് കോളേജ്, സെന്റ് പോൾസ് ഇന്റർനാഷണൽ സ്കൂൾ, സിറ്റർ, തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കേരള വാട്ടർ അതോറിറ്റി ഓഫീസ്, എൽ ബി എസ് സെൻറർ, തുടങ്ങിയ സ്ഥാപനങ്ങളിലേക്കുമുള്ള വിദ്യാർത്ഥികളും ജീവനക്കാരും ഇവിടെ കാനയും ഫുട്പാത്തും ഇല്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകയാണ്. എച്ച്എംടിയിലേക്കുള്ള തൊഴിലാളികളും, എറണാകുളം മെഡിക്കൽ കോളേജിലേക്കുള്ള രോഗികളും, ബന്ധുക്കളും ഇവിടെ കാനയും ഫുട്പാത്തുമില്ലാത്തതിന്റെ ദൂഷ്യ ഫലങ്ങൾ അനുഭവിക്കുന്നു.

പലപ്പോഴും അമിത വേഗത്തിൽ വരുന്ന വാഹനങ്ങളെ പേടിച്ച് കാൽനടക്കാർ ഓടി മാറുകയാണ് പതിവ്. കാൽനടക്കാർക്ക് ഭയമില്ലാതെ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ദേശീയപാത നോർത്ത് കളമശേരിയിൽ നിന്ന് വരുന്ന വാഹനങ്ങൾ എച്ച് .എം. ടി റോഡിലേക്കും എൻ. എ. ഡി റോഡിലേക്കും തിരിയുന്നിടമാണിവിടെ. അതേപോലെ എച്ച് .എം .ടി റോഡിൽ നിന്ന് വരുന്ന പെട്രോളിയം ടാങ്കറുകളും പാചകവാതക ലോറികളും എൻ .എ. ഡി റോഡിൽ നിന്ന് ഇരുമ്പുകമ്പികൾ കയറ്റി വരുന്ന ട്രെയിലറുകളും വടക്കൻ മേഖലയിലേക്ക് പോകുന്നത് ഈ കവലയിലൂടെയാണ്. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ ഭാഗത്ത് ഫുട്പാത്തുണ്ടാക്കിയില്ലെങ്കിൽ കാൽനടക്കാരുടെ ജീവൻ ഏതു സമയത്തു അപകടത്തലാകും. കാനയും ഫുട്പാത്തും ഉടൻ നിർമ്മിച്ചില്ലെങ്കിൽ സമരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

English summary
difficult to travel through hmt junction in kalamashery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X