കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് യാത്ര ദുഷ്‌ക്കരം; പൂഴിത്തോട്-പടിഞ്ഞാറെത്തറ ബദല്‍റോഡിന് മുറവിളി ശക്തമാകുന്നു

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: താമരശേരി ചുരത്തില്‍ ഗതാഗത പ്രതിസന്ധി പതിവായ സാഹചര്യത്തില്‍ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിനുള്ള ആവശ്യം ശക്തമാകുന്നു. കോഴിക്കോടുനിന്ന് പേരാമ്പ്രയിലെത്തി പൂഴിത്തോട് വഴി വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിലേക്ക് കടക്കുന്ന ഈ റോഡില്‍ ചുരമുണ്ടാവില്ല എന്നത് വലിയ നേട്ടമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേയുള്ള ചര്‍ച്ചകളും ആലോചനകളും ഉണ്ടെങ്കിലും നടപ്പില്‍ വരുത്താന്‍ സര്‍ക്കാരുകള്‍ ഇഛാശക്തി കാണിക്കാത്തതാണ് പ്രശ്‌നം.

കോഴിക്കോട്, വയനാട് ജില്ലകളിലൂടെ കടന്നു പോകുന്നതും കേരള കര്‍ണ്ണാടക സംസ്ഥാനങ്ങളെ കൂട്ടി ഇണക്കുന്നതും ചുരങ്ങളൊ ഹെയര്‍ പിന്‍ വളവുകളോ ഇല്ലാത്തതും വലിയ മലനിരകളോ നദികളോ ഇല്ലാത്തതുമായ ഒരു സുരക്ഷിത പാതയായിരിക്കും കോഴിക്കോട് - പൂഴിത്തോട്-പടിഞ്ഞാറത്തറ- കുട്ട - ഗോണികുപ്പ -ബാംഗ്ലൂര്‍ റോഡ്. ഈ റോഡ് പുതിയ നാഷണല്‍ ഹൈവെ ആക്കണമെന്നാണ് കോഴിക്കോട് വയനാട് ജില്ലകളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന കര്‍മസമിതികളുടെ ആവശ്യം.

elivettedroad

കാടിന് മുകളിലൂടെയുള്ള എലിവേറ്റഡ് ഹൈവെ മാതൃക

വയനാട്ടിലേക്ക് ചുരമില്ലാത്ത ബദല്‍ പാത എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ട് ജില്ലകളിലേയും വനാതിര്‍ത്തി വരെ പതിറ്റാണ്ടുകള്‍ക്കു മുമ്പേ പണി തീര്‍ത്തതാണ് ബദല്‍പാത. വനത്തിലൂടെ പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും ഹാനികരമല്ലാത്ത വിധം കാടിന് മുകളിലൂടെ എലിവേറ്റഡ് ഹൈവെ പണിയണമെന്നാണ് കര്‍മ്മസമിതി ആവശ്യപ്പെട്ടുന്നത്. പൂഴിത്തോട് മുതല്‍ പടിഞ്ഞാറത്തറ വരെ കാടായതിനാല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് ബദല്‍ റോഡിന് തടസ്സമായി നില്‍ക്കുന്ന പ്രധാന ഘടകം. ഈ സാഹചര്യത്തില്‍ വനത്തിനു മുകളിലൂടെ പാത എന്ന നിര്‍ദേശമാണ്‌ കര്‍മ്മ സമിതി മുന്നോട്ടു വെക്കുന്നത്. ഇത് പ്രദേശത്തെ ടൂറിസം മേഖലയിലും വന്‍ കുതിച്ചുചാട്ടത്തിന് കളമൊരുക്കും.

പോലീസ് ചോദിച്ചത് ബിക്കിനി ധരിച്ച ഫോട്ടോ; നടി കൊടുത്തു.... ഒരിക്കലും മറക്കാനാകാത്ത പണി, ഇവളാണ് പെണ്ണ്
പ്രക്ഷോഭത്തിന്റെ ആദ്യ പടിയായി അടുത്ത മാസം രണ്ടാം വാരത്തില്‍ സംയുക്ത കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ കാനനപദയാത്ര നടത്തുന്നുണ്ട്. പൂഴിത്തോട്ടില്‍ എത്തുന്ന ജാഥയ്ക്ക് പൗരസ്വീകരണം നല്‍കി അവിടെ നിന്നും ചക്കിട്ടപാറയില്‍ എത്തി സ്വീകരണത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണള്‍ക്ക് ശേഷം പേരാമ്പ്രയില്‍ സ്വീകരണവും പൊതുസമ്മേളനവും നടത്തും. ഈ സമ്മേളനത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ജനപ്രതിനിധികള്‍ സന്നദ്ധ സംഘടനാ നേതാക്കള്‍ മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും.

English summary
Difficulties in wayanad travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X