കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചുണ്ടന്‍വള്ളം മുതല്‍ ഇരുട്ടുകുത്തി വരെ; ഓളപ്പരപ്പില്‍ ആരവം തീർക്കുന്ന വള്ളങ്ങളെ പരിചയപ്പെടാം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഓളപ്പരപ്പില്‍ ആരവം തീർക്കുന്ന വള്ളങ്ങളെ പരിചയപ്പെടാം | Oneindia Malayalam

ഓളപ്പരപ്പില്‍ അലയടിക്കുന്ന ആര്‍പ്പുവിളികളുടേയും കരഘോഷങ്ങളുടേയും നടുവിലൂടെ ജലപ്പരപ്പില്‍ കൊള്ളിയാന്‍ പോലെ കുതിച്ചുപായാന്‍ വള്ളങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ തനത് ജലോത്സവമായ വള്ളം കളിയുടെ മറ്റൊരു സീസണ് കൂടി ചമ്പക്കുളം മൂലം വള്ളം കളിയോടെ തുടക്കമാവും.

പല തരത്തിലുള്ള പരമ്പരാഗത വള്ളങ്ങളാണ് വള്ളംകളിക്ക് ഉപയോഗിക്കുന്നത്. ഇതില്‍ എന്നും പ്രാധാന്യം ചുണ്ടന്‍ വള്ളത്തിനാണ്. ചുരുളന്‍ വള്ളം, ഇരുട്ടുകുത്തി വള്ളം, ഓടി വള്ളം, വെപ്പു വള്ളം (വൈപ്പുവള്ളം), വടക്കന്നോടി വള്ളം, കൊച്ചുവള്ളം. എന്നീ മറ്റുവെള്ളങ്ങളും മത്സരത്തിനായി ഉപയോഗിക്കുന്നു.

ചുണ്ടന്‍ വള്ളം

ചുണ്ടന്‍ വള്ളം

ആഘോഷങ്ങള്‍ക്കായി രൂപകല്പന ചെയ്തിട്ടുള്ള പ്രത്യേകതരം വള്ളമാണ് ചുണ്ടന്‍ വള്ളം.ചെമ്പകശ്ശേരി രാജാക്കന്മാര്‍ യുദ്ധതിനായി ചുണ്ടന്‍ വള്ളം ഉപയോഗിച്ചിരുന്നു കേരളത്തിന്റെ പ്രധാന സാംസ്‌കാരിക ചിഹ്നങ്ങളിലൊന്നാണ് ചുണ്ടന്‍ വള്ളം. വള്ളംകളിക്ക് ഉപയോഗിക്കുന്ന പ്രധാന വള്ളമാണ് ചുണ്ടന്‍ വള്ളം. ചുണ്ടന്‍വള്ളങ്ങളുടെ മത്സരങ്ങള്‍ക്കാണ് കാഴ്ച്ചക്കാരും ഏറെയുള്ളത്.

ചുരുളന്‍ വള്ളം

ചുരുളന്‍ വള്ളം

കളിവള്ളങ്ങളിലെ ഏറ്റവും വലിപ്പം കുറഞ്ഞ വള്ളങ്ങളാണ് ചുരുളന്‍ വള്ളം. മത്സരവള്ളംകളിയില്‍ സ്ത്രീകളും വിദ്യാര്‍ഥികളുമാണ് ഈ വള്ളം ഉപയോഗിക്കാറ്. മുപ്പതോളം പേര്‍ക്ക് കയറാന്‍ കഴിയും. വേഗത്തില്‍ കുതിച്ച് പായാന്‍ കഴിയുന്ന ഈ വള്ളത്തിന്റെ രണ്ടറ്റവും മുകളിലേയ്ക്ക് അല്പം ഉയര്‍ന്ന് ചുരുണ്ടാണ് ഇരിക്കുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് ചുരുളന്‍ വള്ളം എന്ന പേര്‍ ലഭിച്ചത്.ചുരുളന്‍ വള്ളത്തിന്റെ പല മാതൃകകള്‍ കുട്ടനാട്ടിലുണ്ട്. ഈ വള്ളങ്ങള്‍ക്ക് 10 മീറ്ററിലധികം നീളമുണ്ടാകും.

ഇരുട്ടുകുത്തി

ഇരുട്ടുകുത്തി

ജലനിരപ്പില്‍ പറ്റിച്ചേര്‍ന്ന് കിടക്കുന്ന ഈ വള്ളങ്ങള്‍ രാത്രിയിലുള്ള ആക്രമണങ്ങള്‍ക്കാണ് ഉപയോഗിച്ചിരുന്നതാണ്. കവര്‍ച്ചകാരും കടല്‍കൊള്ളക്കാരും ഇത് ഉപയോഗിച്ചിരുന്നു. ഇരുട്ടിന്റെ മറപറ്റി എത്തി ആക്രമിക്കുന്നതിലാണ് ഇവയ്ക്ക് ഇരുട്ടുകുത്തി എന്ന പേരുവന്നത്. ഓടി, തെക്കന്‍ ഓടി എന്നീ പേരുകളും ഈ വള്ളത്തിനുണ്ട്. ഈ വള്ളത്തില്‍ നാല്പതിലധികം ആളുകള്‍ക്ക് കയറാന് കഴിയും. ഇത്തരം വള്ളങ്ങളുടെ മുന്നറ്റം രണ്ടുമൂന്ന് ചുറ്റായി ചുരുണ്ടാണിരിക്കുന്നത്. പിന്നറ്റം കടലില്‍ മീന്‍ പിടിയ്ക്കാന്‍ ഉപയോഗിക്കുന്ന തോണികളിടെ അറ്റം പോലെ ആയിരിക്കും. രണ്ടറ്റവും ഒരു പോലെ ചുരുണ്ടിരിക്കുന്ന ഇരുട്ടുകുത്തി വള്ളങ്ങളുമുണ്ട്. പതിഞ്ച് മീറ്ററാണ് ഈ വള്ളത്തിന്റെ നീളം. മത്സരവള്ളംകളിയില്‍ സ്ത്രീകള്‍ ഈ വള്ളം തുഴയാറുണ്ട്.

വെപ്പ് വള്ളം

വെപ്പ് വള്ളം

ചുണ്ടന്‍ വള്ളങ്ങള്‍ കഴിഞ്ഞാല്‍ കുട്ടനാട്ടില്‍ പ്രമുഖമായി കാണപ്പെടുന്ന വള്ളങ്ങളാണ് വെപ്പ് വള്ളങ്ങള്‍. അമരം ചുണ്ടന്‍ വള്ളത്തിന്റെ തന്നെ ആകൃതിയിലാണ് എന്നാല്‍ മുന്‍വശം നീണ്ട് വളഞ്ഞ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്നു. 50 മുതല്‍ 60 വരെ തുഴച്ചില്‍ക്കാരും അമരം പിടിക്കുവാന്‍ നാലുപേരും നിലയാളുകള്‍ മൂന്നു പേരും ഉണ്ട്. ജ്യോതി ,പട്ടേരിപുരക്കല്‍, ഷോട്ട്, വേണുഗോപാല്‍, വരിക്കളം എന്നിവയാണ് കുട്ടനാട്ടിലെ പ്രമുഖ വെപ്പ് വള്ളങ്ങള്‍ ചരിത്രം പണ്ട് കാലത്ത് യുദ്ധം ചെയ്യുവാന്‍ നാട്ടുരാജ്യങ്ങളിലെ പടയാളികള്‍ സഞ്ചരിച്ചിരുന്നത് ചുണ്ടന്‍ വള്ളങ്ങളിലായിരുന്നു. ഇവര്‍ക്ക് അകമ്പടി സേവിക്കുന്ന ഭക്ഷണം വെയ്പ്പ് വള്ളങ്ങളായിരുന്നു ഇവ.

വഞ്ചി

വഞ്ചി

ജലഗതാഗതത്തിനുപയോഗിക്കുന്ന മരം കൊണ്ട് നിര്‍മ്മിച്ച വാഹനത്തെയാണ് സാധാരണയായി തോണി എന്നു വിളിക്കുന്നത്. പരമ്പരാഗതമായി മരംകൊണ്ടാണ് ഇവ നിര്‍മ്മികാറുള്ളതെങ്കിലും ഇന്ന് ഫൈബര്‍ തുടങ്ങിയ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിക്കുന്ന തോണികളും വിപണിയില്‍ ലഭ്യമാണ്. വഞ്ചി, വള്ളം, ഓടം എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.

English summary
diffrent types of boats in boat race
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X