കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൽദോ എബ്രഹാമിനും പി രാജുവിനും മുൻകൂർ ജാമ്യമില്ല; അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ‌ കോടതി നിർദേശം!

Google Oneindia Malayalam News

കൊച്ചി: കേരളത്തിൽ ഏറെ ചർച്ചയായ സംഭവമായിരുന്നു ലാത്തിചാർജിൽ സിപിഐ എംഎൽഎ എൽദോ എബ്രഹാമിനെ പോലീസ് മർദ്ദിച്ച സംഭവം. സിപിഐ-സിപിഎം പോര് തന്നെ സംഭവവുമായി ബന്ധപ്പെട്ട് ഉടലെടുത്തിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പാർട്ടിക്കകത്ത് തന്നെ രൂക്ഷ വിമർശനവും ഉയർ‌ന്നിരുന്നു. ആലപ്പുഴ ജില്ല കമ്മറ്റി ഓഫീസ് മതിലിൽ കാനത്തിനെതിരെ പോസ്റ്ററുകളും ഉയന്നിരുന്നു.

മൂവാറ്റുപുഴ എംഎൽഎ എല്‍ദോ എബ്രഹാം ഉള്‍പ്പെടെുള്ള സിപിഐ നേതാക്കൾക്ക് പരിക്കേൽക്കാൻ ഇടയാക്കിയ ലാത്തിച്ചാർജ്ജിന് നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടിയെക്കേണ്ടതില്ലെന്ന് ഡിജിപി. ലാത്തിച്ചാർജ്ജ് സംബന്ധിച്ച് കളക്ടർ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസിന്റെ നടപടിയിൽ പിഴവുകള്‍ ഉണ്ടെന്ന് എടുത്തുപറയുന്നില്ലെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു.

Police

എന്നാൽ മാർച്ച് നടത്തിയ സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എറണാകുളം ഡിഐജി ഓഫാസിലേക്കായിരുന്നു സിപിഐ മാർച്ച് നടത്തിയത്. മാർച്ചിൽ പോലീസുകാരം ആക്രമിച്ചുവെന്ന കേസിലാണ് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന്റെയും സിപിഐ ജില്ല സെക്രട്ടറി പി രാജുവും അടക്കമുള്ള പ്രവർത്തകർക്കെതിരെ കേസെടുത്തത്.

എന്നാൽ എംഎൽഎയുടേയും പി രാജുവിന്റെയും മുൻകൂർ ജാമ്യ ഹർജി കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ രണ്ട് പേരും ഹാജരാകണമെന്നും കോടതി നിർദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുന്ന ദിവസം മജിസ്ട്രേറ്റ് ജാമ്യാപേക്ഷ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കേസിൽ പി രാജു ഒന്നാം പ്രതിയും എൽദേ എബ്രഹാം രണ്ടാം പ്രതിയുമാണ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനധികൃതമായി സംഘം ചേരൽ, പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

English summary
DIG office march; Eldo Abraham and P Raju are to appear before investigators
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X