കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവർത്തകർക്ക് എതിരെ നടന്നത് ലൈംഗിക അധിക്ഷേപമെന്ന് പോലീസ് വിലയിരുത്തൽ: കേസെടുത്തു

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്തു. മാധ്യമപ്രവർത്തകർക്കെതിരായ പരാമർശങ്ങൾ അപകീർത്തികരവും മാനഹാനിയുണ്ടാക്കുന്നതും ലൈംഗിക ചുവയുള്ളതയുള്ളതുമാണെന്ന പ്രാഥമിക വിലയിരുത്തലിനെ തുടർന്നാണ് സൈബർ ആക്രമണത്തിൽ കേസെടുത്തിട്ടുള്ളത്. ഇത് വ്യക്തമാക്കുന്ന റിപ്പോർട്ട് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ ഡിജിപി ലോക് നാഥ് ബെഹറയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കേരള പോലീസിന്റെ സൈബർ വിഭാഗമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. തുടർനടപടികൾ വേഗത്തിൽ തന്നെ ആരംഭിക്കുമെന്നും ഡിഐജി ഡിജിപിയ്ക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.

 കരിപ്പൂരിനെ മഹാദുരന്തത്തില്‍ നിന്നും കാത്തത് 10 കോടിയുടെ 'ഓസ്ട്രിയൻ പാന്തർ'; 4 എണ്ണം എപ്പോഴും സജ്ജം കരിപ്പൂരിനെ മഹാദുരന്തത്തില്‍ നിന്നും കാത്തത് 10 കോടിയുടെ 'ഓസ്ട്രിയൻ പാന്തർ'; 4 എണ്ണം എപ്പോഴും സജ്ജം

മാധ്യമപ്രവർത്തകർക്കെതിരായ സൈബർ ആക്രമണം അതിരുകടന്നതോടെ സോഷ്യമീഡിയ പ്ലാറ്റ്ഫോമുകൾ നിരീക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ ഡിഐജി സഞ്ജയ് കുമാർ ഗുരുഡിനോട് ഡിജിപി നിർദേശം നൽകുകയായിരുന്നു. സംസ്ഥാനത്ത് സ്വർണ്ണക്കടക്ക് സംബന്ധിച്ച വിവാദങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് മാധ്യമപ്രവർത്തർക്ക് നേരെയുള്ള സൈബർ ആക്രമണവും ശക്തമായത്.

behara2-1578

Recommended Video

cmsvideo
Pinarayi Vijayan's reply to Ramesh Chennithala regarding cyber bullying | Oneindia Malayalam

ഇതോടെ സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെയുള്ള നടപടികൾ ശക്തമാക്കുക എന്ന നിർദേശത്തോടെ തന്നെയാണ് ഡിജിപി ഇത് സംബന്ധിച്ച് പ്രത്യേക സർക്കുലറും പുറത്തിറക്കുന്നത്. ഹൈടെക് സെൽ, സെബർ സെൽ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും പ്രത്യേക സംഘത്തിലുണ്ട്. തിരുവവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിനെ നോഡൽ ഓഫീസറായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.

English summary
DIG Submitted report to DGP Lok Nath Behera on Cyber attack on journalists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X