കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഡിജിറ്റൽ പഠന സൗകര്യങ്ങളില്ലാത്തത് 4.75 ലക്ഷം കുട്ടികൾ

ഡിജിറ്റൽ ക്ലാസുകൾ അപ്രാപ്യമായ കുട്ടികളുടെ കണക്ക് ഇതാദ്യമായാണ് സ‍ർക്കാർ ഔദ്യോ​ഗികമായി പുറത്തു വിടുന്നത്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായി തന്നെ തുടരുമ്പോൾ മറ്റ് മേഖലകൾ പോലെ തന്നെ പ്രാധാന്യമുള്ളതാണ് വിദ്യാഭ്യാസ രംഗവും. സ്കൂളുകൾ അടച്ചിടുകയും പഠനം ഓൺലൈൻ വഴിയാകുകയും ചെയ്തിട്ട് രണ്ടാം വർഷത്തിലേക്ക് എത്തുമ്പോൾ ഡിജിറ്റൽ പഠനസൗകര്യങ്ങളില്ലാത്ത നിരവധി കുട്ടികളാണ് ഇപ്പോഴും സംസ്ഥാനത്തുള്ളത്. സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇത് ഏകദേശം 4.75 ലക്ഷം വരും.

ജലീലിന്റെ പ്രതികാരം! ഇതൊരു തുടക്കം മാത്രം? ലീഗിന് പിറകേ ജലീല്‍ ഇറങ്ങുമ്പോള്‍ എന്ത് സംഭവിക്കും...ജലീലിന്റെ പ്രതികാരം! ഇതൊരു തുടക്കം മാത്രം? ലീഗിന് പിറകേ ജലീല്‍ ഇറങ്ങുമ്പോള്‍ എന്ത് സംഭവിക്കും...

Education

ഡിജിറ്റൽ ക്ലാസുകൾ അപ്രാപ്യമായ കുട്ടികളുടെ കണക്ക് ഇതാദ്യമായാണ് സ‍ർക്കാർ ഔദ്യോ​ഗികമായി പുറത്തു വിടുന്നത്. വിദ്യാകിരണം പോർട്ടലിലാണ് സർക്കാർ കണക്കുകൾ പ്രസിദ്ധീകരിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്നത്. ജില്ലയിൽ മാത്രം 1,13,486 വിദ്യാർഥികൾക്ക് പഠനോപകരണങ്ങളില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.

വയനാട്ടിൽ അവധിയാഘോഷിച്ച് നമിത പ്രമോദ്, എന്നാ ഒരു ചിരിയാന്നേ; വൈറലായി ചിത്രങ്ങള്‍

പുതിയ അധ്യായന വർഷം ആരംഭിച്ച് ജൂലൈ മാസത്തിനുള്ളിൽ സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും വിദ്യാഭ്യാസത്തിന് വേണ്ട ഡിജിറ്റൽ സൗകര്യങ്ങളൊരുക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. അതേസമയം വിദ്യാകിരണം പദ്ധതിയിലൂടെ പരമാവധി വേഗത്തിൽ പഠനോപകരണങ്ങളും ഇന്രർനെറ്റ് കണക്ടിവിറ്റിയും ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഡിജിറ്റൽ ക്ലാസ് കേരള വെബ്സൈറ്റിന്റെ വിദ്യാകിരണം പദ്ധതിയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

"ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിനൊപ്പം അതത് പ്രദേശങ്ങളില്‍ കണക്ടിവിറ്റി സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി കണക്ടിവിറ്റി പ്രൊവൈഡേഴ്‌സ് ആയിട്ടുള്ള സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി. അത്യപൂര്‍വം പ്രദേശങ്ങളിലൊഴികെ മറ്റിടങ്ങളിലെല്ലാം കണക്ടിവിറ്റി നല്‍കാന്‍ സാധിക്കും. സൗകര്യങ്ങളില്ലാത്ത ഇടങ്ങളില്‍ മറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും," മുഖ്യമന്ത്രി പറഞ്ഞു.

Recommended Video

cmsvideo
New lockdown guidelines to kerala

English summary
Digital Education in Kerala: 4.75 lakh students still doesn't have study devices
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X