മാലേഗാവ് സ്‌ഫോടനം; പ്രതിക്കൊപ്പമുള്ള കേന്ദ്ര മന്ത്രിയുടെ ചിത്രം പുറത്ത്
ദില്ലി: 2008 ലെ മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി സാധ്വി പ്രഗ്യാസിങ് ഠാക്കൂറുമൊത്തുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന്റെ ഫോട്ടോ പുറത്ത്. ഇസ്ലാമിക് മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കുമായി വേദി പങ്കിട്ടതിന് വിമര്‍ശിക്കുന്ന ബിജെപിക്ക് തക്ക മറുപടി നല്‍കി ദ്വിഗ് വിജയ് സിങാണ് ചിത്രം പുറത്ത് വിട്ടത്.
സാധ്വി പ്രഗ്യാസിങ് ഠാക്കൂറുമൊത്തുള്ള രാജ്‌നാഥ് സിങിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെ മറുപടി. രാജ് നാഥ് സിങ് ഒരിക്കല്‍ പോലും സാധ്വിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ഇതൊക്കെ അടിസ്ഥാന രഹിതമാമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാജ്‌നാഥ് സിങിന്റെ വാദം കള്ളമാണെന്ന് തെളിയിക്കുന്നതാണ് ദിഗ്‌വിജയ് സിങ് പുറത്ത് വിട്ട ചിത്രം. മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാനും ചിത്രത്തില്‍ രാജ്‌നാഥ് സിങിനൊപ്പമുണ്ട്.
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ പ്രതിയെന്നാരോപിക്കുന്ന ലഷ്‌കറെ തൊയ്ബ നേതാവ് ഹാഫീസ് സയ്യിദുമായി ബാബാ രാംദേവിന്റെ അനുയായിയും മാധ്യമ പ്രവര്‍ത്തകനുമായ വേദ് പ്രതാപ് വേദിക് നടത്തിയ കൂടിക്കാഴ്ച ഓര്‍മ്മിപ്പിച്ചും രാജ്‌നാഥ് സിങിന് ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രഗ്യാ ഠാക്കൂറിനൊപ്പമുള്ള രണ്ട് ബിജെപി നേതാക്കളെ തിരിച്ചരിയാന്‍ സാധിക്കുന്നുണ്ടോ?രാജ്‌നാഥിനും ശിവരാജിനും എന്താണ് പറയാനുള്ളത് എന്ന കലകെട്ടോടെയാണ് ഫോട്ടോ ട്വീറ്റ് ചെയ്തത്.












Click it and Unblock the Notifications