കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിചാരണ കോടതിക്ക് തെറ്റുപറ്റി';ഹൈക്കോടതിയുടെ അടിയന്തര ഇടപെടൽ തേടി അതിജീവിത

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കേണ്ടതില്ലെന്ന വിചാരണ കോടതി വിധിയിൽ ഹൈക്കോടതിയുടെ ഇടപെടൽ തേടി അതിജീവിത. മെമ്മറി കാർഡ് എഫ്എസ്എല്ലിൽ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജിയിൽ വാദം തുടരുന്നതിനിടെയാണ് അതിജീവിത കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. വിചാരണ കോടതിക്ക് ഇക്കാര്യത്തിൽ തെറ്റ് പറ്റിയെന്നാണ് അതിജീവിത ഹൈക്കോടതിയിൽ വാദിച്ചത്.

'ദിലീപിന് അക്കാര്യം മനസിലാക്കാൻ സാധിച്ചു;പ്രോസിക്യൂഷന്റെ നീക്കം ദീർഘവീക്ഷണമില്ലാതെ;കെഎ ആന്‍റണി'ദിലീപിന് അക്കാര്യം മനസിലാക്കാൻ സാധിച്ചു;പ്രോസിക്യൂഷന്റെ നീക്കം ദീർഘവീക്ഷണമില്ലാതെ;കെഎ ആന്‍റണി

1

നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാന തെളിവാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതോടെയാണ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ സമീപിച്ചത്. ആദ്യം വിചാരണ കോടതിയെ ആണ് സമീപിച്ചതെങ്കിലും കീഴ്ക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഒരിക്കൽ ദൃശ്യങ്ങൾ പരിശോധിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എജ്ജാതി ഹോട്ട്.. എജ്ജാതി ലുക്ക്..മാളവികയുടെ ഞെട്ടിച്ച ലുക്ക് വൈറൽ

2

തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റത്തിൽ വിദഗ്ദ പരിശോധന ആവശ്യമാണെന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടിയത്. കാർഡ് പരിശോധിക്കാൻ അയക്കണമെന്ന ആവശ്യം ഹൈക്കോടതിയിൽ അതിജീവിത ആവർത്തിച്ചു. വിചാരണ കോടതിയുടെ ഉത്തരവിൽ ഇടപെടണമെന്നാണ് അതിജീവിത ഹൈക്കോടതിയോട് അഭ്യർത്ഥിച്ചത്.

3

വിഷയത്തിൽ വിചാരണ കോടതിക്ക് തെറ്റ് പറ്റിയാൽ അക്കാര്യത്തിൽ ഇടപെടാനുള്ള അധികാരം ഹൈക്കോടതിക്ക് ഉണ്ടെന്നും അതിജീവിത ഹൈക്കോടതിയിൽ പറഞ്ഞു. കേസിൽ നീതിപൂർവ്വമായ വിചാരണ ഉണ്ടാകണം. അത് തന്റെ അവകാശമാണെന്നും അതിജീവിത കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണോയെന്ന ചോദ്യമായിരുന്നു പ്രോസിക്യൂഷനോട് ഹൈക്കോടതി ഉയർത്തിയത്.

4


അന്വേഷണം വേഗത്തിൽ പൂർത്തിയാക്കിയില്ലേങ്കിൽ പ്രോസിക്യൂഷന് അക്കാര്യം ദോഷകരമാകുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പറഞ്ഞു. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയായി കണക്കാക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യം കേസ് അനന്തമായി നീളാൻ കാരണമാകുമെന്നും അതിന് അനുവദിക്കരുതെന്നും ദിലീപ് കോടതിയിൽ വാദിച്ചു.

5


മെമ്മറി കാർഡിന്റെ മിറർ ഇമേജ് ഫോറൻസിക് ലാബിൽ ഉണ്ടെന്നും വേണമെങ്കിൽ അന്വേഷണ സംഘം അത് പരിശോധിക്കട്ടേയെന്നുമായിരുന്നു കഴിഞ്ഞ ദിവസം ദിലീപ് ഹൈക്കോടതിയിൽ പറഞ്ഞത്.മെമ്മറി കാർഡിലും പെൻഡ്രൈവിലുമുള്ള ഇമേജുകൾ ഒന്നാണ്. മെമ്മറി കാർഡിന്റെ മിറർ ഇമേജുകൾ താരതമ്യം ചെയ്താൽ തന്നെ ഹാഷ് വാല്യുവിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ അക്കാര്യം അറിയാൻ സാധിക്കുമെന്നും ദിലീപ് പറഞ്ഞിരുന്നു.

5

മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമ്പോൾ റിപ്പോർട്ട് ലഭിക്കാൻ കൂടുതൽ സമയം വേണ്ടി വരുമോയെന്ന ആശങ്ക ഹൈക്കോടതിയും ഉന്നയിച്ചിരുന്നു. എന്നാൽ യാതൊരു തരത്തിലും ഇത് ബാധിക്കില്ലെന്ന നിലപാടാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും കൂടുതല്‍ പരിശോധനയ്ക്ക് രണ്ടോ മൂന്നോ ദിവസം മാത്രം മതിയെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

6

നേരത്തേ ദൃശ്യങ്ങൾ കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയക്കണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കുന്നതായി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന എഫ് എസ് എല്ലിൽ പരിശോധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. ഇതിനെ ദിലീപ് എതിർത്തിരുന്നു. തുടക്കത്തിൽ കേന്ദ്ര ലാബിലേക്ക് അയക്കണമെന്ന ആവശ്യത്തെ പ്രോസിക്യൂഷനും എതിർത്തിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

8

ഹർജിയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റി വെച്ചു. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാത്രമാണ് മാറിയതെന്നും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറാത്തതിനാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും ഹൈക്കോടതി നേരത്തേ അതിജീവിതയോട് പറഞ്ഞിരുന്നു. അതേസമയം മെമ്മറി കാർഡിൻറെ ഹാഷ് വാല്യു മാറിയതിനാൽ ദൃശ്യങ്ങൾ ആരെങ്കിലും കണ്ടിരിക്കാനുള്ള സാധ്യത ഉണ്ടെന്ന ആശങ്കയായിരുന്നു വാദത്തിനിടെ എഫ് എസ് എൽ ഉദ്യോഗസ്ഥ കോടതിയിൽ വിശദീകരിച്ചത്.

English summary
Dilee Actress Case; Actress Request High Court to Intervene in Memory card Examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X