പള്‍സർ സുനി പുറത്തിറങ്ങുന്നത് ദിലീപിനെ ബാധിക്കും: പ്രധാനമായും 2 പ്രശ്നങ്ങള്‍: ആശ ഉണ്ണിത്താന്‍

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ ജാമ്യഹർജി വിധി പറയാന്‍ മാറ്റിവെച്ചിരിക്കുകയാണ് ഹൈക്കോടതി. ജാമ്യ ഹർജിയുമായി സുപ്രീംകോടതി വരെ പോയി പരാജയപ്പെട്ടതിന് ശേഷമാണ് പള്‍സർ സുനി വീണ്ടും ഹൈക്കോടതിയിലേക്ക് എത്തിയിരിക്കുന്നത്. സുനിയുടെ ജാമ്യ ഹർജി പരിഗണിക്കവെ നടിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഢനമായിരുന്നുവെന്ന നിരീക്ഷണവും കോടതി നടത്തിയിരുന്നു.
അതേസമയം പള്‍സർ സുനി പുറത്തിറങ്ങുന്നത് കേസിലെ എട്ടാം പ്രതി ദിലീപിനെയടക്കം ബാധിക്കുമെന്നാണ് പ്രമുഖ അഭിഭാഷകയായ ആശ ഉണ്ണിത്താന്‍ റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പറയുന്നത്. അവരുടെ വാക്കുകളിലേക്ക്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി ജാമ്യം നേടി പുറത്ത് വന്നാല്‍ അത് എട്ടാം പ്രതിയായ ദിലീപിനേയും ബാധിക്കും. പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് ഉള്ളത്. എട്ടാം പ്രതിയോ അതുമായി ബന്ധപ്പെട്ടവരോ വാഗ്ദാനം ചെയ്തുവെന്ന് പറയപ്പെടുന്ന കാര്യങ്ങള്‍ ചെയ്തുകൊടുക്കാതിരുന്നാല്‍ പള്‍സർ സുനി വാ തുറന്ന് പലതും വിളിച്ച് പറയുമെന്നും ആശ ഉണ്ണിത്താന്‍ പറയുന്നു.

കോടതിയില്‍ പള്‍സർ സുനി എന്ത് പറയുന്നു എന്നുള്ളത് രഹസ്യവിചാരണയായതിനാല്‍ നമുക്ക് അറിയാന്‍ സാധിക്കില്ല. നടന്ന കാര്യങ്ങളെല്ലാം പള്‍സർ സുനി വിളിച്ച് പറഞ്ഞ് കഴിഞ്ഞാല്‍ അവരുടെ നിലനില്‍പ്പിനേയും പലരുടേയും ജാമ്യങ്ങളേയും ബാധിക്കുമെന്ന ഭയവും അവർക്കുണ്ടാവും. രണ്ടാമതൊരു കാര്യം എന്ന് പറയുന്നത് അയാളില്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ട് ബാക്കിയെല്ലാവരും നിരപരാധികളാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇവിടെ ഉണ്ടാവുന്നത്.

പള്‍സർ സുനി ജയിലില്‍ കിടക്കുന്ന സമയത്താണ്
എന്നാല്‍ പള്‍സർ സുനി ജയിലില്‍ കിടക്കുന്ന സമയത്താണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഡാലോചന ഉണ്ടാവുന്നത്. അതായത് പുറത്ത് ഏത് സമയത്തും ഗൂഡാലോചന നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതിന് വേണ്ടി പള്‍സർ സുനി തന്നെ വേണമെന്നില്ല, സമാനായ ആരെ വേണെങ്കിലും സങ്കടിപ്പിക്കാനും കാര്യങ്ങള്‍ ചെയ്യിക്കാനും ശേഷിയുള്ളവർ പുറത്തുണ്ട്. അതുകൊണ്ടാണ് മറ്റൊരു ഗൂഡാലോചന കേസ് ഉണ്ടായതെന്നും അഭിഭാഷക വ്യക്തമാക്കുന്നു.
മുടികൊഴിച്ചില്‍ നില്‍ക്കും, പനങ്കുല പോലെ വളരും: കണ്‍മുന്നില്‍ തന്നേയുള്ള ഈ നാലേ നാല് സാധനം മതി

പള്‍സർ സുനിയെ മാത്രം ഫോക്കസ് ചെയ്ത്
പള്‍സർ സുനിയെ മാത്രം ഫോക്കസ് ചെയ്ത് ഞങ്ങളെയൊക്കെ ഈ കേസിലേക്ക് വലിച്ചിഴച്ചതാണെന്ന് പറയുമ്പോള്‍ അതിന് ശേഷം വന്ന കേസുകളെ കുറിച്ച് എന്താണ് പറയാനുള്ളത്. പള്‍സർ സുനി പുറത്തിറങ്ങുന്നത് അതിജീവിതയ്ക്കും പ്രശ്നമാണ്. മലയാള ചലച്ചിത്ര മേഖലയിലേക്ക് ആക്രമിക്കപ്പെട്ട നടി തിരിച്ച് വന്നിരിക്കുകയാണ്. സിനിമ മേഖലയില്‍ വലിയ സ്വാധീനമുള്ള സുനിയെപ്പോലൊരു പ്രതി ഈ സമയത്ത് പുറത്ത് വരുന്നത് ശരിയായ നടപടിയാവില്ലെന്നും.

ദിലീപിന്റെ മൊബൈല്‍ നന്നാക്കാനോ തുറക്കാനോയൊക്കെ ഏതോ ഒരു ചെറുപ്പക്കാരനെ ഏല്‍പ്പിച്ചിരുന്നുവെന്നും അദ്ദേഹം പിന്നീട് വണ്ടിയിടിച്ച് മരിച്ചുപോയി എന്നൊക്കെയുള്ള കാര്യം എവിടെയോ വായിച്ചത് പെട്ടെന്ന് ഓർമ്മ വന്നു. പള്‍സർ സുനി പുറത്തിറങ്ങിയാലും അങ്ങനെ സംഭവിച്ചെന്ന് വരാം. തെളിവുകള്‍ പറയാനും മറ്റുള്ള കാര്യങ്ങള്‍ക്കും ആളുകള്‍ ഇല്ലാതെ വരുമെന്നും ആശ ഉണ്ണിത്താന്‍ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥനെ ലക്ഷ്യം വെച്ച്
അന്വേഷണ ഉദ്യോഗസ്ഥനെ ലക്ഷ്യം വെക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് രാഹുല്‍ ഈശ്വർ വരെ സംസാരിക്കുന്നത്. കേരളത്തിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനെ ഇതുപോലെ ഒരു ചർച്ചയിലൊക്കെ ആക്ഷേപിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. ഒരു കേസ് അന്വേഷണം വളരെ കൃത്യമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോവുകയും പ്രോസിക്യൂഷനെ മികച്ച രീതിയില്‍ സഹായിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം. അയാള്‍ക്കെതിരെ വധശ്രമവും നടന്നിട്ടുണ്ട്. അങ്ങനെയുള്ളയാളെയാണ് ഇവിടെ അറ്റാക്ക് ചെയ്യുന്നത്.

ചർച്ചയില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ജീവന് നേരെ ഉണ്ടായതായും നമ്മള്‍ കണ്ടിട്ടുണ്ട്. പള്‍സർ സുനി പുറത്ത് വരികയാണെങ്കില്‍ അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങള്‍ വിളിച്ച് പറയാന്‍ സാധിക്കും. ഇതുവരെ പുറത്ത് വരാത്ത കഥകളായിരിക്കും അതൊക്കെ. മേനക സുരേഷിനെ തട്ടിക്കൊണ്ടുപോയത് അടക്കമുള്ള സംഭവമുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്ത് പരിചയമുള്ള ആളുകളെ ക്വട്ടേഷന്‍ ഏല്‍പ്പിക്കുകയെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications