Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണുകലങ്ങി, താടി നീട്ടി വളര്‍ത്തി ജനപ്രിയനായകന്‍... മുഖത്ത് ഒരേയൊരു ഭാവം മാത്രം ...

അച്ഛന്‍റെ ശ്രാദ്ധത്തില്‍ പങ്കെടുക്കുന്നതിനാണ് താരം വീട്ടിലെത്തിയത്

ആലുവ: അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വീടായ പത്മസരോവരത്തിലെത്തിയ ജനപ്രിയനായകന്‍ ദിലീപ് വളരെ ക്ഷീണിതനായാണ് കാണപ്പെട്ടത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ദിലീപിന് രണ്ടു മണിക്കൂര്‍ സമയം അനുവദിച്ചത്. റിമാന്‍ഡ് കാലാവധി കഴിഞ്ഞ ദിവസമാണ് താരത്തിന്റെ അഭിഭാഷകന്‍ അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കിയത്. ശക്തമായ വാദങ്ങള്‍ നിരത്തി പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തെങ്കിലും കോടതി മാനുഷിക പരിഗണനയുടെ പേരില്‍ ദിലീപിന്റെ അപേക്ഷ അംഗീകരിക്കുകയായിരുന്നു.

താടി നീട്ടി, കണ്ണുകള്‍ കലങ്ങി

താടി നീട്ടി, കണ്ണുകള്‍ കലങ്ങി

ആലുവ സബ് ജയിലിലായിട്ട് ഏകദേശം രണ്ടു മാസത്തോളം ആവാനിരിക്കെ പുറത്തിറങ്ങിയ ദിലീപ് മാനസികമായി തളര്‍ന്ന അവസ്ഥയിലാണ് കാണപ്പെട്ടത്. താടി നീട്ടി വളര്‍ത്തിയ നിലയിലായിരുന്നു താരം.

വെള്ള ഷര്‍ട്ടും നീല ജീന്‍സും

വെള്ള ഷര്‍ട്ടും നീല ജീന്‍സും

വെള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ദിലീപിന്റെ വേഷം. മാധ്യമങ്ങളുമായി സംസാരിക്കാതെ ദിലീപ് പോലീസ് വാഹനത്തിലേക്ക് കയറുകയായിരുന്നു.

 7.55നു പുറത്തിറങ്ങി

7.55നു പുറത്തിറങ്ങി

രാവിലെ 7.55നാണ് ദിലീപ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. താരത്തിന്റെ വീടായ പത്മസരോവരത്തിലേക്ക് ജയിലില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. കൃത്യം എട്ടു മണിക്ക് ദിലീപ് വീട്ടിലെത്തുകയും ചെയ്തു.

വാഹനം വീട്ടിനുള്ളിലേക്ക്

വാഹനം വീട്ടിനുള്ളിലേക്ക്

ദിലീപിനെ വഹിച്ചുകൊണ്ടുള്ള പോലീസ് വാഹനം മാത്രമാണ് വീടിനുള്ളിലേക്കു കയറിയത്. മറ്റു പോലീസ് വാഹനങ്ങള്‍ വീടിനു പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നു.

ബന്ധുക്കള്‍ കാത്തുനിന്നു

ബന്ധുക്കള്‍ കാത്തുനിന്നു

പോലീസ് വാഹനത്തില്‍ നിന്നു പുറത്തിറങ്ങിയ ദിലീപിനെ സ്വീകരിക്കാന്‍ മകള്‍ മീനാക്ഷി, അമ്മ, ഭാര്യ കാവ്യ മാധവന്‍ എന്നിവരടക്കം അടുത്ത ബന്ധുക്കള്‍ വീടിന്റെ ഉമ്മറത്തു കാത്തുനില്‍പ്പുണ്ടായിരുന്നു.

ശ്രാദ്ധച്ചടങ്ങുകള്‍

ശ്രാദ്ധച്ചടങ്ങുകള്‍

വീട്ടിനുള്ളിലേക്ക് കയറിയതിനു പിന്നാലെ ശ്രാദ്ധച്ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു. അല്‍പ്പസമയത്തിനകം ഈറനണിഞ്ഞ വസ്ത്രവുമായി ദിലീപ് വീടിനു പുറത്തുള്ള ചടങ്ങുകളില്‍ പങ്കെടുത്തു. സഹോദരന്‍ അനൂപ്, സഹോദരി, അമ്മ, മകള്‍ മീനാക്ഷി എന്നിവര്‍ അനുഗമിച്ചു.

കനത്ത സുരക്ഷാവലയം

കനത്ത സുരക്ഷാവലയം

കനത്ത സുരക്ഷാവലയത്തിലാണ് ദിലീപിനെ വീട്ടിലേക്ക് കൊണ്ടുവന്നത്. ആലുവ ഡിവൈഎസ്പി പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തില്‍ സിഐമാരും എസ്‌ഐമാരുമടങ്ങുന്ന സംഘം ദിലീപിനു സുരക്ഷയൊരുക്കാന്‍ ഉണ്ടായിരുന്നു.

ആരാധകബഹളമില്ല

ആരാധകബഹളമില്ല

വീടിന് അടുത്ത് ദിലീപിനെ സ്വീകരിക്കാന്‍ വലിയ ആള്‍ക്കൂട്ടം തന്നെയുണ്ടാവുമെന്നായിരുന്നു പോലീസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ പ്രതീക്ഷിച്ചതുപോലെയുള്ള വലിയൊരു ആരാധകരബാഹുല്യമൊന്നും ഇവിടെ കണ്ടില്ല.

ദിലീപ് ആവശ്യപ്പെട്ടത്

ദിലീപ് ആവശ്യപ്പെട്ടത്

രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് 11 മണി വരെ മൂന്നു മണിക്കൂര്‍ തന്നെ പുറത്തു വിടാന്‍ അനുവദിക്കണമെന്നാണ് ദിലീപ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ അഭ്യര്‍ഥിച്ചത്. എന്നാല്‍ രണ്ടു മണിക്കൂര്‍ നേരത്തേ സമയം മാത്രമേ കോടതി താരത്തിനു നല്‍കിയുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+