കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോയ്സ് ക്ലിപ്പില്‍ കേട്ട സ്ത്രീയുടെ ശബ്ദം ആരുടേത്? പോലീസിനെ കുരുക്കാന്‍ ദിലീപ്!!

  • By Desk
Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ദിലീപ് ഉയര്‍ത്തിയത് നിരവധി വാദങ്ങള്‍. കേസില്‍ വിചാരണ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോളാണ് ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

അതുകൊണ്ട് തന്നെ സംശയത്തോടെയാണ് പ്രോസിക്യൂഷന്‍ ദിലീപിന്‍റെ ആവശ്യത്തെ കാണുന്നത്. തന്നെ കേസില്‍ മനപ്പൂര്‍വ്വം കുടുക്കിയതാണെന്നും അതുകൊണ്ട് തന്നെ കേസില്‍ നിയുക്തമായ അന്വേഷണം വേണമെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. ദിലീപിന്‍റെ മറ്റ് വാദങ്ങള്‍ ഇങ്ങനെ

വോയ്സ് ക്ലിപ്പിലെ സ്ത്രീ ശബ്ദം

വോയ്സ് ക്ലിപ്പിലെ സ്ത്രീ ശബ്ദം

നടിയെ ആക്രമിച്ചതിന് തെളിവായി സമര്‍പ്പിച്ചിട്ടുള്ള വോയ്സ് ക്ലിപ്പില്‍ ഒരു സ്ത്രീയുടെ ശബ്ദമുണ്ടെന്നും എന്നാല്‍ ആ ശബ്ദം ആരുടേതാണെന്ന് പോലീസ് അന്വേഷിച്ചിട്ടില്ലെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. സ്ത്രീയുടെ ശബ്ദമുണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ പോലീസ് ഇക്കാര്യം മാത്രം അന്വേഷിച്ചിട്ടില്ല ദിലീപ് കോടതിയില്‍ പറഞ്ഞു.

ഒരാളുടെ മാത്രം മൊഴി

ഒരാളുടെ മാത്രം മൊഴി

നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് പങ്കില്ലെന്ന വ്യക്തമാക്കിയ ദിലീപ് ഒരു പ്രതിയുടെ മൊഴി വിശ്വാസത്തിലെടുത്താണ് തന്നെ പ്രതി ചേര്‍ത്തിരിക്കുന്നതെന്നും കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് കരുതുന്നില്ല. കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി.

കെട്ടിച്ചമച്ച നുണ

കെട്ടിച്ചമച്ച നുണ

കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികള്‍ കെട്ടിച്ചമച്ച നുണയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയത്. തന്നെ പ്രതിയാക്കുക എന്ന ദുരുദ്ദേശത്തോടെയായിരുന്നു പോലീസിന്‍റെ സര്‍വ്വ നീക്കവും. അതുകൊണ്ട് തന്നെ സത്യം പുറത്തുകൊണ്ടുവരണമെങ്കില്‍ പോലീസ് അല്ലാത്ത ഒരു ഏജന്‍സിയെ കേസ് ഏല്‍പ്പിക്കണെം.

ന്യായമായ അന്വേഷണം

ന്യായമായ അന്വേഷണം

നിഷ്പക്ഷമായ ഒരു ഏജന്‍സി അന്വേഷിച്ചാല്‍ മാത്രമേ കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ കഴിയൂ, ന്യായമായ അന്വേഷണം കേസില്‍ ഉണ്ടാകണം. ഇല്ലേങ്കില്‍ സത്യം എന്നന്നേക്കുമായി കുഴിച്ചുമൂടപ്പെടും. നിഷ്പക്ഷമായ വിചാരണ ഭരണഘടന ഉറപ്പു തരുന്നുണ്ടെന്നും ആ അവകാശം തനിക്ക് നിഷേധിക്കരിതെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി.

വാദം തള്ളി പ്രോസിക്യൂഷന്‍

വാദം തള്ളി പ്രോസിക്യൂഷന്‍

ദിലീപിന്‍റെ ഹരജിയില്‍ നിലപാട് തേടിയ ഹൈക്കോടതിയോട് സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസ് വൈകിപ്പിക്കുക എന്ന ഉദ്ദേശം മാത്രമാണ് ദിലീപിനുള്ളതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. അതേസമയം കേസ് വീണ്ടും പരിഗണിക്കുന്ന ജുലൈ 4 ന് സിബിഐയും നിലപാട് വ്യക്തമാക്കണമെന്ന് കോടതി വ്യക്തമാക്കി.

വനിതാ ജഡ്ജി

വനിതാ ജഡ്ജി

അതേസമയം കേസില്‍ പ്രത്യേക കോടതി ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി സമര്‍പ്പിച്ച ഹരജിയില്‍ ഈ മാസം 18 ന് വിധി പറയും. വനിതാ ജഡ്ജി വിചാരണ ചെയ്യണമെന്നാണ് നടിയുടെ ആവശ്യം. വിചാരണ രഹസ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിധി വന്നാല്‍ കേസിന്റെ വിചാരണ ആരംഭിക്കും.

എട്ടാം പ്രതി

എട്ടാം പ്രതി

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന യുവനടിയെ ആക്രമിച്ച സംഭവത്തിന്‍റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി.

English summary
dileep actress attack case new developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X