കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രിയന്‍ ഇനി 'ജയില്‍പ്രിയ'ന്‍...എല്ലാം മാറ്റിമറിച്ചത് ആ രാത്രി, മഞ്ജുവിന്റെ ഒളിയമ്പ്, ഇനി ?

ദിലീപിന്‍റെ ഇത്തവണത്തെ ഓണം ജയിലില്‍

  • By Sooraj
Google Oneindia Malayalam News

കൊച്ചി: ജനപ്രിയനെന്ന ലേബലില്‍ നിന്ന് നടന്‍ ദിലീപ് അവിശ്വസനീയമാംവിധമാണ് ജയില്‍പ്രിയനായത്. വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലെന്ന തന്റെ സിനിമയിലെ പേര് താരത്തിന് അറംപറ്റുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ കാരാഗൃഹവാസം രണ്ടു മാസത്തിന് അടുത്തെത്തിനില്‍ക്കെ ഇനിയെന്തെന്നാണ് ആരാധകരും മലയാളികളും ഉറ്റുനോക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയും ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ ഇത്തവണത്തെ ഓണം ദിലീപിന് ജയിലില്‍ തന്നെയാവും. ചൊവ്വാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

എല്ലാം മാറ്റിമറിച്ച ആ രാത്രി

എല്ലാം മാറ്റിമറിച്ച ആ രാത്രി

2017 ഫെബ്രുവരി 17. ദിലീപിന്റെ കരിയര്‍ ആകെ തകിടംമറിഞ്ഞത് ഈ ദിവസം രാത്രിയിലാണ്. ഡബ്ബിങിനായി പോവുകയായിരുന്ന യുവനടിയെ പള്‍സര്‍ സുനിയും സംഘവും തട്ടിക്കൊണ്ടുപോയി ആക്രമിച്ചത് ഈ ദിവസം രാത്രിയിലാണ്. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്ത സുനി പിന്നീട് നടിയെ വിട്ടയക്കുകയായിരുന്നു.

ആദ്യ അറസ്റ്റ്

ആദ്യ അറസ്റ്റ്

ഡ്രൈവര്‍ മാര്‍ട്ടിന്‍ ആന്റണിയെയാണ് കേസുമായി ബന്ധപ്പെട്ട് പോലീസ് ആദ്യമായി അറസ്റ്റ് ചെയ്തത്. രണ്ടു ദിവസങ്ങള്‍ക്കു ശേഷം ആലപ്പുഴ സ്വദേശിയായ വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി സലീമും പോലീസിന്റെ വലയിലായി.

മഞ്ജുവിന്റെ ഒളിയമ്പ് ?

മഞ്ജുവിന്റെ ഒളിയമ്പ് ?

നടിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തര്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംഭവത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് ആദ്യമായി ആരോപിച്ചത് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരായിരുന്നു. അന്ന് മഞ്ജുവിന്റെ ഈ വാക്കുകളാണ് പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായതെന്നാണ് വിലയിരുത്തല്‍.

ക്വട്ടേഷന്‍ തന്നെ

ക്വട്ടേഷന്‍ തന്നെ

നടിയെ ആക്രമിച്ചത് ക്വട്ടേഷന്‍ തന്നെയാണെന്ന് പോലീസിനു സൂചന ലഭിച്ചത് ഫെബ്രുവരി 20ന് തമ്മനം സ്വദേശിയായ മണികണ്ഠനെ പിടികൂടിയതോടെയാണ്. മണികണ്ഠനും അറസ്റ്റിലായതോടെ കേസില്‍ പിടിയിയാവരുടെ എണ്ണം നാലായി.

നടന്റെ മൊഴിയെടുത്തു, താനല്ലെന്ന് ദിലീപ്

നടന്റെ മൊഴിയെടുത്തു, താനല്ലെന്ന് ദിലീപ്

ഫെബ്രുവരി 21ന് കേസുമായി ബന്ധപ്പെട്ട് ആലുവ സ്വദേശിയായ ഒരു പ്രമുഖ നടന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയതായി വാര്‍ത്ത വരുന്നു. എന്നാല്‍ ആ നടന്‍ താനല്ലെന്നും ശത്രുക്കള്‍ കുപ്രചാരണം നടത്തുകയാണെന്നും ആരോപിച്ച് ദിലീപ് തൊട്ടടുത്ത ദിവസം രംഗത്തുവന്നു.

സുനിയുടെ നാടകീയ അറസ്റ്റ്

സുനിയുടെ നാടകീയ അറസ്റ്റ്

സംഭവത്തിനു ശേഷം ഒളിവില്‍പ്പോയ സുനിയയെ ഫെബ്രുവരി 23ന് പോലീസ് നാടകീയമായി അറസ്റ്റ് ചെയ്യുന്നു. കോടതിയില്‍ കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി വിജീഷിനെയും പോലീസ് സാഹസികമായി ഇവിടെ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു.

സഹകരിക്കാതെ സുനി

സഹകരിക്കാതെ സുനി

ചോദ്യം ചെയ്യലില്‍ പോലീസിനോട് സഹകരിക്കാന്‍ സുനി തയ്യാറായില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായി പോലീസ് തിരച്ചില്‍ നടത്തി. 50 ലക്ഷം രൂപയ്ക്കാണ് താന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നാണ് സുനി പോലീസില്‍ മൊഴി നല്‍കിയത്.

 നടി തിരിച്ചറിഞ്ഞു

നടി തിരിച്ചറിഞ്ഞു

അറസ്റ്റ് ചെയ്യപ്പെട്ട നാലു പേരെയും നടി തിരിച്ചറിഞ്ഞത് ഫെബ്രുവരി 25നാണ്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരുടെ മൊബൈല്‍ ഫോണും കംപ്യൂട്ടറുമെല്ലാം കോയമ്പത്തൂരില്‍ വച്ചു പോലീസ് കണ്ടെടുത്തു.

വഴുതിമാറുന്ന മൊബൈല്‍

വഴുതിമാറുന്ന മൊബൈല്‍

കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനായുള്ള പോലീസിന്റെ തിരച്ചില്‍ എങ്ങുമെത്തുന്നില്ല. ഫോണ്‍ താന്‍ പുഴയിലേക്ക് എറിഞ്ഞുവെന്ന സുനിയുടെ മൊഴിയെ തുടര്‍ന്നു ബോള്‍ഗാട്ടി പാലത്തിനു താഴെ നാവികസേന തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

 ചെറിയ ഇടവേള, ജൂണ്‍ 24ന് വീണ്ടും ട്വിസ്റ്റ്

ചെറിയ ഇടവേള, ജൂണ്‍ 24ന് വീണ്ടും ട്വിസ്റ്റ്

ജൂണ്‍ 24ന് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. ബ്ലാക്‌മെയില്‍ ചെയ്തു പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ദീലിപും സുഹൃത്തായ നാദിര്‍ഷായും രംഗത്തുവന്നു. ദിലീപിന് സുനി ജയിലില്‍ നിന്ന് എഴുതിയ കത്തും സുനിയുടെ ഫോണ്‍ സംഭാഷവനും പുറത്തുവന്നത് ഈ ദിവസമാണ്. തന്നെയും തന്റെ സിനിമകളെയും തകര്‍ക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച് ദിലീപ് രംഗത്തേക്ക്.

സുനിലിന്റെ സഹതടവുകാരന്റെ അറസ്റ്റ്

സുനിലിന്റെ സഹതടവുകാരന്റെ അറസ്റ്റ്

ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ഇതിനിടെ നടിയെ അപമാനിക്കുന്ന തരത്തില്‍ പലരും പ്രസ്താവനകള്‍ ഇറക്കിയതോടെ സിനിമയിലെ വനിതാ കൂട്ടായ്മ രംഗത്തുവന്നു. തനിക്കെതിരേ അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അക്രമിക്കപ്പെട്ട നടിയും വ്യക്തമാക്കുന്നു.

ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴിയെടുത്തു

ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴിയെടുത്തു

ജൂണ്‍ 28ന് ആലുവ പോലീസ് ക്ലബ്ബില്‍ വച്ച് ദിലീപിന്റെയും നാദിര്‍ഷായുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇരുവരെയും വിട്ടയച്ചു. തൊട്ടടുത്ത ദിവസം താരസംഘടനയായ അമ്മയുടെ യോഗത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ മുകേഷ്, ഗണേഷ് കുമാര്‍ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയത് വാര്‍ത്തയാവുകയും ചെയ്തു.

 ദിലീപിന്റെ അറസ്റ്റ്

ദിലീപിന്റെ അറസ്റ്റ്

ജൂലൈ 10ന് മലയാളികളെ ഞെട്ടിച്ച് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

 ജാമ്യം തേടി ദിലീപ്

ജാമ്യം തേടി ദിലീപ്

ജാമ്യം തേടി ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നു. മുതിര്‍ന്ന അഭിഭാഷകനായ രാംകുമാറാണ് ദിലീപിനായി കോടതിയില്‍ ഹാജരായത്. എന്നാല്‍ താരത്തിനു ജാമ്യം നല്‍കിയാല്‍ അതു കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചതോടെ ജാമ്യാപേക്ഷ തള്ളി.

 ഹൈക്കോടതിയിലേക്ക്

ഹൈക്കോടതിയിലേക്ക്

മജിസ്‌ട്രേറ്റ് കോടതി കൈവിട്ടതോടെ ദിലീപ് ജാമ്യം തേടി ഹൈക്കോടതിയിലേക്ക്. രാംകുമാര്‍ തന്നെയാണ് താരത്തിനായി വാദിച്ചത്. ഗൂഡാലോചനയുടെ തെളിവുകള്‍ പ്രോസിക്യൂഷന്‍ അക്കമിട്ടു നിരത്തിയതോടെ രാംകുമാറിന്റെ വാദം ദുര്‍ബലമായി. ഇതോടെ ദിലീപിന് ജാമ്യവും നിഷേധിക്കപ്പെട്ടു.

രാംകുമാറിനു പകരം രാമന്‍ പിള്ള

രാംകുമാറിനു പകരം രാമന്‍ പിള്ള

രാംകുമാറിനു പകരം രാമന്‍ പിള്ളയെ ദിലീപ് അഭിഭാഷകനായി നിയമിച്ചു. ജാമ്യം തേടി താരം വീണ്ടും ഹൈക്കോടതിയിലേക്ക്. മുംബൈ കേന്ദ്രമാക്കി ദിലീപിനെതിരേ ഗൂഡാലോചന നടന്നുവെന്നാണ് കോടതിയില്‍ പ്രതിഭാഗം വാദിച്ചത്. എന്നാല്‍ ദിലീപ് കിങ് ലയറാണെന്ന് പ്രോസിക്യൂഷനും തിരിച്ചടിച്ചു. സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായക തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇതോടെ ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി.

ഇനി...

ഇനി...

ഹൈക്കോടതിയില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് സാധ്യത. ഉടന്‍ സുപ്രീം കോടതിയില്‍ താരം ജാമ്യാപേക്ഷ നല്‍കില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

English summary
Dileep's Onam will be in Jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X