Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനോട് 25 ലക്ഷം ചോദിച്ചിട്ടില്ല, തെളിവായി 30 ഓഡിയോ ക്ലിപ്പുകള്‍ നല്‍കിയെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപ് തനിക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങള്‍ ഒരു തെളിവും ഇല്ലാത്തതാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ വീട്ടില്‍ ഇരിക്കുമ്പോഴാണ് ശരത് വരുന്നത്. ദിലീപ് അദ്ദേഹത്തെ എന്തോ കാര്യം ഏല്‍പ്പിച്ച് അതിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അതെല്ലാം തന്റെ റെക്കോര്‍ഡിംഗിലുണ്ട്.

വന്നപ്പോള്‍ തന്നെ എന്തായി ഇക്ക എന്നാണ് കാവ്യാ മാധവന്‍ ചോദിച്ചത്. സുഖമാണോ എന്ന് ചോദിക്കുന്നതിന് പകരമാണിത്. അതിന് ശേഷം ചിരിയൊക്കെ ഉണ്ടായിരുന്നു. പിന്നീട് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് വന്നിട്ടാണ് ബൈജു പൗലോസ് എന്ന് ചോദിക്കുന്നത്. അതൊരര്‍ത്ഥം വെച്ചുള്ള ചോദ്യമാണ്. ദിലീപും ഇത് തന്നെ ചോദിക്കുന്നുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു വെളിപ്പെടുത്തല്‍.

1

ബൈജു പൗലോസുമായി ബന്ധപ്പെട്ട എന്തോ കാര്യം ചെയ്യാനായി ശരത്തിനെ പറഞ്ഞതയച്ചായിരുന്നു ദിലീപ്. എന്നാല്‍ അത് നടന്നില്ലെന്ന് അവരുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. എന്റെ സാന്നിധ്യത്തില്‍ ഓഡിയോ ക്ലിപ്പുകള്‍ പോലീസ് ദിലീപിനെ കേള്‍പ്പിച്ചിരുന്നു. പക്ഷേ അദ്ദേഹം മറുപടിയൊന്നും പറഞ്ഞില്ല. ഞാനില്ലാത്തപ്പോഴാണ് അദ്ദേഹത്തിന്റെ മറുപടി രേഖപ്പെടുത്തിയത്. ആ ഓഡിയോ ദിലീപ് പോലും ആദ്യമായിട്ടാണ് കേട്ടത്. എല്ലാവരും ചാനലുകളില്‍ ഇരുന്ന് പറയുന്നത് ഇപ്പോള്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളെ ചൂണ്ടിക്കാണിച്ചാണ്. എന്നാല്‍ ഇതുവരെ പുറത്തുവിടാത്ത ഓഡിയോ ക്ലിപ്പുകളുണ്ട്. മുപ്പതിലധികം ഓഡിയോ ക്ലിപ്പുകളാണ് ദിലീപിന്റേതായി ഞാന്‍ നല്‍കിയത്. ഇത് വെച്ചാണ് ചോദ്യം ചെയ്യുന്നത്.

2

മുപ്പതിലധികം ഓഡിയോ ക്ലിപ്പാണ് നിലവില്‍ പോലീസിന്റെ കൈയ്യിലുള്ളത്. ഒരാളെ ഗ്രൂപ്പിലിട്ട് തട്ടണം എന്നാണ് ഇതിലൊരു ക്ലിപ്പില്‍ ദിലീപ് പറഞ്ഞത്. അതായത് ഈ അപകടം ഉണ്ടാവുന്നതിന്റെ കൂടെ മറ്റൊരാള്‍ കൂടി മരിച്ചാല്‍ അത് അപകടമാണെന്ന് സംശയമുണ്ടാകില്ലെന്നാണ് ദിലീപ് ഉദ്ദേശിച്ചത്. തിരുവനന്തപുരത്ത് നിന്ന് രണ്ട് പേരെ ചോദ്യം ചെയ്തതായി അറിയാന്‍ സാധിച്ചിട്ടുണ്ട്. എന്നെ വിളിച്ച് ചില കാര്യങ്ങള്‍ ചിലയാളുകള്‍ പറയാറുണ്ട്. അതിലൊന്ന് തിരുവനന്തപുരത്തുള്ള ഒരു മാഡത്തിന്റെ ഡ്രൈവറായി പള്‍സര്‍ സുനി ജോലി ചെയ്തിട്ടുണ്ടെന്നായിന്നു. ഇതിന്റെ സത്യാവസ്ഥ എനിക്കറിയില്ലായിരുന്നു. ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിനെ ഞാനാണ് അറിയിച്ചത്. അവര്‍ ഇവര്‍ ചോദ്യം ചെയ്‌തെന്നാണ് കേള്‍ക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

3

ദിലീപിന്റെ സാന്നിധ്യത്തില്‍ ഈ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പോലീസിനോട് പറഞ്ഞതാണ്. ദൃശ്യം വിദേശത്തേക്ക് പോയതൊക്കെ അങ്ങനെയാണ് പറഞ്ഞത്. തന്നെ വിളിച്ച് പറയുന്നയാള്‍ പേഴ്‌സണല്‍ നമ്പര്‍ അടക്കമാണ് തരാറുള്ളത്. പോലീസ് ഈ നമ്പറില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അത് സത്യസന്ധമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നെ നേരിട്ട് കണ്ടാണ് തിരുവനന്തപുരത്തുള്ള ഒരു മാഡത്തിന്റെ ഡ്രൈവറായി പള്‍സര്‍ സുനി വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞത്. അത് പോലീസ് അന്വേഷിച്ച് അറിഞ്ഞിട്ടുണ്ട്. ഇതൊക്കെ മീഡിയയിലൂടെയാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്. ഒരു ചാനലിന്റെയും പരസ്യ കമ്പനിയുടെയുമൊക്കെ ഹെഡായിരുന്നയാളാണ് ഈ യുവതി. അവരുടെ ഭര്‍ത്താവ് ഈ പറഞ്ഞയാളാണ് എന്നൊക്കെ താന്‍ പിന്നീടാണ് അറിഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

4

ഞാന്‍ 25 ലക്ഷം രൂപ ദിലീപില്‍ നിന്ന് ആവശ്യപ്പെട്ടുവെന്നായിരുന്നു ദിലീപ് ആദ്യം പറഞ്ഞത്. പക്ഷേ കൊണ്ടുവന്നത് ഞാന്‍ കടം വാങ്ങിയവരെ കുറിച്ചുള്ള കാര്യങ്ങളാണ്. ഒന്ന് എന്റെ തന്നെ സുഹൃത്താണ്. ദിലീപിനോട് എനിക്ക് പകയുണ്ടെന്നാണ് പറയുന്നത്. പുറത്തുവിട്ട കാര്യങ്ങളിലൊന്നും പകയുള്ളതായി എവിടെയുമില്ല. ഈ പറഞ്ഞയാള്‍ ദിലീപിന്റെ തന്നെ സുഹൃത്താണ്. അയാളില്‍ നിന്ന് ഞാന്‍ പണം കടംവാങ്ങിയിട്ടുണ്ട്. പക്ഷേ ആ ക്ലിപ്പില്‍ ഒരിടത്തും ഞാന്‍ കാശ് ചോദിക്കുന്നില്ല. പകയല്ല, ശരിക്കും നിവര്‍ത്തികേടാണ് പറയുന്നത്. ദിലീപ് എന്നോട് മോശമായി ഒന്നും പറയുന്നില്ല. പിന്നെങ്ങനെ പക തോന്നാനുള്ള കാരണമാകും. ഞാന്‍ ആവശ്യപ്പെട്ട പണം കൊടുക്കാത്തത് കൊണ്ട് പക തോന്നിയെന്ന് വേണമെന്ന് പറയാം. ഇതെല്ലാം സിനിമ വേണ്ടെന്ന് പറഞ്ഞ സമയത്താണെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

5

തന്റെ ഓഡിയോ ക്ലിപ്പ് മിമിക്രിയാണെന്നൊക്കെ ദിലീപ് പറഞ്ഞതായി അറിഞ്ഞിരുന്നു. പക്ഷേ അങ്ങനെ മിമിക്രി കാണിക്കുന്ന ഒരാളാണെങ്കില്‍ എനിക്ക് അവാര്‍ഡ് തരണം. കാരണം ദിലീപിന്റെ തന്നെ ശബ്ദമെടുക്കാന്‍ ഒരാളെ വേണം. അദ്ദേഹത്തിന്റെ സഹോദരി, സഹോദരിയുടെ മകന്‍, സഹോദരി ഭര്‍ത്താവ്, അനൂപ്, ഇയാളുടെ ഭാര്യയുടെ സഹോദരന്‍ അപ്പു, വിഐപിയായ ശരത് എന്നിവരുടെ ശബ്ദമെല്ലാം ഇതേ പോലെ ഞാന്‍ മിമിക്രി കാണിച്ച് ഉണ്ടാക്കണം. അങ്ങനെ സാധിക്കുന്നയാളാണെങ്കില്‍ എനിക്ക് ഓസ്‌കര്‍ തരണം. ഒരിക്കലും അതിന് സാധിക്കില്ല. ആ ഓഡിയോ ക്ലിപ്പില്‍ വീട്ടിലെ സംഭാഷണങ്ങള്‍ വരെയുണ്ട്. ദിലീപ് മിമിക്രിക്കാരനായത് കൊണ്ട് അദ്ദേഹം ആ തൊഴിലിന്റെ കാര്യം ഉപയോഗിച്ച് രക്ഷപ്പെടുകയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

6

സിനിമ ഉപേക്ഷിച്ചതാണ് തന്നോട് ബാലചന്ദ്രകുമാറിന് പകയ്ക്ക് കാരണമെന്ന് അടക്കം ദിലീപ് പറഞ്ഞിട്ടുണ്ട്. പലപ്പോഴും പലതാണ് പറയുക. ദിലീപിന്റെ സിനിമ ചെയ്യണമെന്ന് ജീവിതാഭിലാഷമായി കണ്ടയാളല്ല ഞാന്‍. അങ്ങനെയാണെങ്കില്‍ ഇതൊന്നും പറയാതെ മിണ്ടാതെയിരുന്ന്, ദിലീപിന്റെ ഷൂ നക്കി കൊണ്ട് ആ സിനിമ ചെയ്യാമായിരുന്നു. എന്നാല്‍ എനിക്ക് അതിന് സാധിക്കില്ല. സംവിധായകന്‍ റാഫി തന്നെ പറഞ്ഞു, ആ സിനിമ ഉപേക്ഷിച്ചത് ഞാനാണ് എന്ന്. അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ തിരുവനന്തപുരത്ത് എന്നെ വന്നു കണ്ടു എന്നാണ് മറ്റൊരു പരാതി. ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥന്‍ എന്നെ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം തെളിയിക്കട്ടെ. സത്യമാണെങ്കില്‍ ബൈജു പൗലോസ് രാജിവെക്കട്ടെയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

7

കാവ്യാ മാധവന്റെ തുടക്കം മുതല്‍ കേസിന്റെ ഭാഗമാണെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ദൃശ്യങ്ങള്‍ കണ്ട ടാബ് വാങ്ങിവെച്ചതും, ലക്ഷ്യയില്‍ വെച്ച് ദൃശ്യങ്ങള്‍ വാങ്ങിയതുമെല്ലാം കാവ്യയുടെ റോള്‍ ഉറപ്പിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കാവ്യയെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കാന്‍ പോയപ്പോള്‍ അവര്‍ ദുബായിലേക്ക് മുങ്ങിയിരിക്കുകയാണ്. ഏപ്രില്‍ 16നുള്ളില്‍ ദിലിപ് കേസിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണ്. അതിന് മുമ്പ് ഏതെല്ലാം തരത്തില്‍ അന്വേഷണം വൈകിപ്പിക്കാന്‍ സാധിക്കുമോ എന്നാണ് ഇവര്‍ ശ്രമിക്കുന്നത്. അന്വേഷണ സംഘം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. സ്വന്തം ഭര്‍ത്താവിന് പോലും ക്വട്ടേഷന്‍ കൊടുത്തവരെ തിരുവനന്തപുരത്ത് പോലീസ് ചോദ്യം ചെയ്ത് കഴിഞ്ഞു. സ്വന്തം ഭര്‍ത്താവിനെ കൊല്ലാനാണ് ഇവര്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+