കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവ്യയുടേയും ശരതിന്റേയും കാര്യത്തിൽ തീരൂമാനം എടുക്കാൻ ആ 2 കാര്യത്തിൽ വ്യക്തത വരണം; ജോർജ് ജോസഫ്

  • By Desk
Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന് തടസം നേരിടുന്ന സാഹചര്യം ഉണ്ടെന്ന് മുൻ ഡിവൈഎസ്പി ജോർജ് ജോസഫ്. ഇപ്പോഴത്തെ സാഹചര്യത്തിൽ തുടരന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുന്നത് മൊബൈൽ ഗാഡ്ജറ്റുമായി ബന്ധപ്പെട്ടാണ്. അതിലെ തെളിവുകൾ പുറത്തുവന്നതാണ്. അത് അടിച്ചമർത്താൻ പോലീസിന് സാധിക്കില്ല. ഇക്കാര്യങ്ങൾ പരിശോധിക്കാൻ പോലീസിന് കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'ശരതിന്റെ അറസ്റ്റ് നാടകമോ' എന്ന വിഷയത്തിൽ റിപ്പോർട്ടർ ചാനലിനെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോർജ് ജോസഫിന്റെ വാക്കുകളിലേക്ക്

'മീരാ ജാസ്മിൻ..റിയലി ഹോട്ട്...അഴക് പിന്നെ പറയേണ്ടല്ലോ'.. പച്ച ഗൗണിൽ താരം..വൈറലായി പുതിയ ഫോട്ടോകൾ

1

'201 വകുപ്പ് പ്രകാരമാണ് ശരതിനെ അറസ്റ്റ് ചെയ്തതും ജാമ്യത്തിൽ വിട്ടതും. പക്ഷേ മുന്നോട്ട് പോകുമ്പോൾ കേസന്വേഷണത്തിൽ വെളിച്ചം വീശുന്ന കാര്യങ്ങൾ ഉണ്ടായാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യാൻ സാധിക്കും. ശരതിന് കേസിൽ പങ്കുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ഗൂഢാലോചന മാത്രമല്ല വാഹനം തരപ്പെടുത്താനുള്ള നീക്കങ്ങളിലേക്ക് ശരത് പോയിട്ടുണ്ടെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

2

'പ്രധാനമായ ചില കാര്യങ്ങൾ ചെയ്യാതെ കേസുമായി പോലീസിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് കരുതുന്നത്. കേസന്വേഷണത്തിന് പൊതുവെ ഒരു തടസം നേരിടുന്നുണ്ടെന്ന് വേണം കരുതാൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ തുടരന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുന്നത് മൊബൈൽ ഗാഡ്ജറ്റുമായി ബന്ധപ്പെട്ടാണ്. അതിലെ തെളിവുകൾ പുറത്തുവന്നതാണ്. അത് അടിച്ചമർത്താൻ പോലീസിന് സാധിക്കില്ല. ഇക്കാര്യങ്ങൾ പരിശോധിക്കാൻ പോലീസിന് കൂടുതൽ സമയം ആവശ്യമാണ്'.

3

'തുടരന്വേഷണവുമായി മുന്നോട്ട് പോകണമെങ്കിൽ പോലീസിന് കൂടുതൽ കാര്യങ്ങളിൽ വിശദാംശങ്ങൾ അറിയേണ്ടതുണ്ട്. അതിലൊന്ന് വിചാരണ കോടതിയിൽ നിന്നും പ്രതിയുടെ ഫോണിലേക്ക് പോയ രേഖകൾ സംബന്ധിച്ചാണ്. ദിലീപിന്റെ ഫോണിലേക്ക് ആ രേഖകൾ പോയി എന്നത് സത്യമാണ്. അത് ആരാണ് അയച്ചത് എന്ന കാര്യമാണ് അറിയേണ്ടത്. അതിൽ വ്യക്തത വന്നാൽ മാത്രമേ ഓരോരുത്തരുടെ റോളും ഈ കേസിൽ എന്തായിരുന്നുവെന്ന് നിജപ്പെടുത്താൻ പറ്റൂ'.

4

'പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നും ദൃശ്യങ്ങൾ പോയിട്ടുണ്ടെന്ന് തെളിഞ്ഞതാണ്. അതിലും വ്യക്തത വരേണ്ടതുണ്ട്. എന്നാൽ മാത്രമേ ശരതിന്റെ കാര്യത്തിലും കാവ്യയുടെ കാര്യത്തിലുമെല്ലാം ഇനി തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ'. ജോർജ് ജോസഫ് പറഞ്ഞു.

5

അതേസമയം അന്വേഷണണ മേധാവിയെ മാറ്റിയതോടെ അന്വേഷണ സംഘത്തിന്റെ കൈ കെട്ടിയിട്ട നിലയിലാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത അഡ്വ ടി ബി മിനി ആരോപിച്ചത്. അന്വേഷണ മേധാവിയെ മാറ്റിയപ്പോൾ ചിലർ ചോദിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയില്ലല്ലോ മേധാവിയെ മാത്രമല്ലേ മാറ്റിയത് എന്നാണ്. പുനരന്വേഷണത്തിന്റെ സമയം കഴിയുകയാണ്. തീരുമാനമെടുക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്', മിനി പറഞ്ഞു.

6

'ദൃശ്യങ്ങൾ ചോർന്നത് കണ്ടെത്തിയത് അന്ന്,അന്വേഷിച്ചില്ലെങ്കിൽ ദിലീപിനും ദോഷം ചെയ്യും;അഡ്വ മിനിഅന്വേഷണ മേധാവി ഇല്ലാതായതോടെ എവിടേക്ക് ചലിക്കണം, ആരെ അറസ്റ്റ് ചെയ്യണം എന്ന കാര്യത്തിൽ വ്യക്തത ഇല്ല. തെളിവുകളാണെങ്കിൽ കൂമ്പാരമായിട്ടുണ്ട്. ശരതിനെ ഇപ്പോൾ അറസ്റ്റ് ചെയ്തു. എന്നാൽ ശരതിനെ അറസ്റ്റ് ചെയ്തോളൂ പക്ഷേ ജാമ്യം കിട്ടുന്ന വകുപ്പ് മതി എന്ന നിലയ്ക്കാണ് കാര്യങ്ങൾ. അങ്ങനെ ചെയ്യരുതെന്ന് പറയാൻ അന്വേഷണ മേധാവി വേണ്ടേ?', അഭിഭാഷക ചോദിച്ചു.

'ദൃശ്യങ്ങൾ ചോർന്നത് കണ്ടെത്തിയത് അന്ന്,അന്വേഷിച്ചില്ലെങ്കിൽ ദിലീപിനും ദോഷം ചെയ്യും;അഡ്വ മിനി'ദൃശ്യങ്ങൾ ചോർന്നത് കണ്ടെത്തിയത് അന്ന്,അന്വേഷിച്ചില്ലെങ്കിൽ ദിലീപിനും ദോഷം ചെയ്യും;അഡ്വ മിനി

7

'ഒരു പെൺകുട്ടി നടു റോഡിൽ ജോലിക്ക് പോകുന്ന സമയത്ത് അവരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയാണ് ചെയ്തത്. ആ പെൺകുട്ടിയെ മോറലി മോശമാക്കുന്ന പ്രചരണമാണ് പ്രതി നടത്തിയത്. പെൺകുട്ടി മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം ഉണ്ടായി. ഇതേ ഉദ്ദേശം തന്നെയായിരുന്നു കേസിൽ ക്വട്ടേഷൻ കൊടുത്തയാൾക്കും ഉണ്ടായിരുന്നത്. ആക്രമിക്കപ്പെട്ട നടിയെ മോശക്കാരിയായി വരുത്തി തീർക്കുകയായിരുന്നു അവർക്ക് വേണ്ടിയിരുന്നത്', മിനി പറഞ്ഞു.

Recommended Video

cmsvideo
മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ | P Balachandra Kumar reveals | Oneindia Malayalam

English summary
Dileep Actress Case; Action Against Kavya And Sarath Can be decided Only after finding these 2 facts george joseph
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X