Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് ചെയ്തെന്ന് നിങ്ങള്‍ കണ്ടോ? ആഹാരം തന്നവനാണ്, സുഹൃത്താണ് വലുതെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായിട്ടും നടന്‍ ദിലീപിനെ തള്ളിപ്പറയാന്‍ മലയാള സിനിമാ ലോകം തയ്യാറായിട്ടില്ലെന്നതാണ് സത്യം. താരസംഘടനയായ അമ്മയില്‍ നിന്നും നടനെ മാറ്റി നിർത്തുന്നതുമായി ബന്ധപ്പെട്ട് തന്നെ വലിയ വിവാദങ്ങളാണ് ഉണ്ടായത്. ഇടക്കാലത്ത് സംഘടനയിലേക്ക് താരത്തെ തിരികെ കൊണ്ടുവരാനുള്ള നീക്കവുമുണ്ടായിരുന്നു.

ഇതിന് പുറമെ പലതാരങ്ങളും പരസ്യമായി തന്നെ ദിലീപിനെ അനുകൂലിച്ച് രംഗത്ത് വരികയും ചെയ്തു. 'ഞാന്‍ അറിയുന്ന ദിലീപ് അങ്ങനെ ചെയ്യില്ല' എന്നതായിരുന്നു ദിലീപിനെ അനുകൂലിക്കുന്ന താരങ്ങളുടേയും സംവിധായകരുടേയുമൊക്കെ വാദം. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനും എത്തിയിരിക്കുകകയാണ്.

കൗമുദി മൂവിസിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ

കൗമുദി മൂവിസിലെ ഡേ വിത്ത് എ സ്റ്റാറിലൂടെയാണ് ദിലീപുമായുള്ള ബന്ധത്തെക്കുറിച്ച് കൂട്ടിക്കല്‍ ജയചന്ദ്രന്‍ വ്യക്തമാക്കുന്നത്. യാദൃശ്ചികമായിട്ടാണ് ഇത്ര വലിയ ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടാവുന്നത്. ചാന്തുപൊട്ടിലൂടെയാണ് നേരില്‍ കണ്ടുമുട്ടുന്നത്. അതില്‍ നല്ലൊരു റോള്‍ കിട്ടി. ഒരു കലാകാരന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ഭാഗ്യമായിട്ടാണ് ഞാന്‍ അതിനെ കാണുന്നതെന്നും അദ്ദേഹം പറയുന്നു.

ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബംപർ ഹിറ്റാണ്

ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബംപർ ഹിറ്റാണ് ചാന്തുപൊട്ട്. അതിന് മുകളില്‍ ഒരു പടം അങ്ങേര് ചെയ്തിട്ടില്ല, ഇനി വരാനും പോവുന്നില്ല. നമ്മുടെ സിനിമയുടെ അവസ്ഥ അങ്ങനെയാണല്ലോ. ആ സിനിമയില്‍ അതുപോലൊരു റോള്‍ കിട്ടിയത് വലിയ സന്തോഷമായി. സിദ്ധീഖ് ലാലിനെ ലാലേട്ടനോടാണ് അതിന് നന്ദി പറയേണ്ടത്. പുള്ളിയാണ് അതിലെ ലോറന്‍സെന്ന ഒരു കഥപാത്രം തരുന്നത്.

ആ സിനിമയ്ക്ക് ശേഷം ദിലീപുമായി കൂട്ടായി

ആ സിനിമയ്ക്ക് ശേഷം ദിലീപുമായി സൌഹൃദമായി. അതിന് ശേഷം പലപ്പോഴും കാണുമായിരുന്നു. ഒരിടയക്ക് ദീർഘകാലം കണ്ടില്ല. പിന്നീട് വീണ്ടും കാണാന്‍ തുടങ്ങി. തുടർന്ന് ദിലീപിന്റെ ഒരുവിധപ്പെട്ട പടങ്ങളിലൊക്കെ ചെറുതെങ്കിലും ഒരു വേഷം തന്നും. നാടോടി മന്നന്‍, മൈ ബോസ്, ലൈഫ് ഓഫ് ജോസുകുട്ടി അതിലെല്ലാം ഒരോ വേഷം കിട്ടിയെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു.

ദിലീപേട്ടന്റെ വിവാദവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ

ദിലീപേട്ടന്റെ വിവാദവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ഇട്ടിരുന്നു. അത് നല്ല രീതിയില്‍ എടുത്തവരുമുണ്ട് വിവാദമാക്കിയവരുമുണ്ട്. അതൊന്നും വല്യ കാര്യമായി ഞാന്‍ കാണുന്നില്ല. ഒരോരുത്തർക്കും ഓരോ അഭിപ്രായമായി ഞാന്‍ കാണുന്നില്ല. ഒന്നും പ്രതികരിക്കാത്ത എത്രപേർ ഇരിക്കുന്നുണ്ട്. ഒന്നും മിണ്ടാതിരിക്കുന്നതിലും നല്ലതെ എന്തെങ്കിലും പറയുന്നതാണ്. ചീത്ത പറയുന്ന കുറച്ചുപേരുണ്ടാകും. അതൊന്നും നമ്മള്‍ കാര്യമായിട്ട് എടുക്കേണ്ടതില്ല.

Vastu Tips: അങ്ങനെ എല്ലായിടത്തും കണ്ണാടി വെക്കാന്‍ പറ്റില്ല: സ്ഥാനം തെറ്റിയാല്‍ വന്‍ ദോഷം

ഉള്ള കാര്യങ്ങള്‍ മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു.

ഉള്ള കാര്യങ്ങള്‍ മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. നമ്മള്‍ ഒരു യാത്രപോവുമ്പോള്‍ നമ്മുടെ കൂടെയുള്ള ഒരാള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോള്‍ അവന്‍ അനുഭവിച്ചോട്ടെയെന്ന് പറഞ്ഞ് മുങ്ങുകയാണോ ചെയ്യേണ്ടത്. എന്നേക്കൊണ്ട് അത് പറ്റില്ല. പ്രത്യേകിച്ച് കോട്ടയത്തെ നാട്ടിന്‍പുറത്തെ ശൈലിയില്‍ തീരെ സാധിക്കില്ല. എന്റെ ഒരു സുഹൃത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ എനിക്ക് ആ പ്രശ്നമല്ല, സുഹൃത്താണ് വലുതെന്നും ജയചന്ദ്രന്‍ പറയുന്നു.

അരുടെയൊക്കെ പേരില്‍ ആരോപണം ഉന്നയിക്കാന്‍

അരുടെയൊക്കെ പേരില്‍ ആരോപണം ഉന്നയിക്കാന്‍ നമുക്ക് സാധിക്കും. തെളിയിക്കാതെ നമുക്ക് എന്തൊക്കെ പറയാനാവും. എന്നെ സംബന്ധിച്ച് എന്നെ സംബന്ധിച്ച് ദിലീപേട്ടൻ ഒരുപാട് സ്‌നേഹത്തോടെ ആഹാരമൊക്കെ വാങ്ങിത്തന്നിട്ടുണ്ട്. അതുവെച്ച് പറയാനുള്ള കാര്യം പറഞ്ഞു. ഇന്നത്തെ കാലത്ത് ആരുടെ പേരിലും എന്തും പറഞ്ഞൂടെ. ദിലീപേട്ടനാണ് അത് ചെയ്തതെന്ന് നിങ്ങൾ കണ്ടോ? എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഞാനും കണ്ടില്ല

ഇനി മറ്റുള്ളവർ പറയുന്നത് പോലെയാണെങ്കില്‍

ഇനി മറ്റുള്ളവർ പറയുന്നത് പോലെയാണെങ്കില്‍ അത് തെളിയട്ടെ, അപ്പോൾ അതിന്റെ ബാക്കി ചോദിക്കാം. ദിലീപിന്റെ കാര്യത്തില്‍ മാത്രമല്ല, ഏത് കൂട്ടുകാരുടേയും കാര്യത്തിലാണ്. എന്റെ വീട്ടിലാണെങ്കില്‍ തന്നെ ഞാന്‍ ഏറ്റവും കൂടുതല്‍ പ്രശ്നമുണ്ടാക്കിയിട്ടുള്ളത് കൂട്ടുകാർക്ക് വേണ്ടിയാണെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+