കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതും ദിലീപിന്റെ തെറ്റാണോ? ആരാണ് കേസ് നിട്ടിക്കൊണ്ടുപോകുന്നത്... നടന്‍ മഹേഷ് ചോദിക്കുന്നു

  • By Desk
Google Oneindia Malayalam News

കൊച്ചി: വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനി എന്ത് എന്ന ചോദ്യം ബാക്കിയാകുകയാണ്. വിചാരണ ചെയ്യുന്ന ജഡ്ജിയില്‍ അവിശ്വാസം പ്രകടിപ്പിക്കുകയാണ് വാദി ഭാഗം. ജഡ്ജിയെ മാറ്റണം എന്ന ആവശ്യം പക്ഷേ, ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളുകയും ചെയ്തു.

ഇനി അതേ ജഡ്ജി തന്നെ വിചാരണ ചെയ്യുമ്പോള്‍ എന്താകും സംഭവിക്കുക? വാദി ഭാഗത്തിന് പര്യപ്തമായ തെളിവ് നിരത്താന്‍ സാധിക്കാത്തതാണ് പരമോന്നത കോടതിയില്‍ തിരിച്ചടിയായതെന്ന് നടന്‍ മഹേഷ് പറയുന്നു. രണ്ടാം തവണയാണ് വാദി ഭാഗം നിരാശരായി മടങ്ങേണ്ടി വരുന്നതെന്നും സീ ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ മഹേഷ് പഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...

1

''നീതിന്യായ സംവിധാനത്തില്‍ അവസാന വാക്ക് കോടതിയുടേതാണ്. കോടതിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നിലനിര്‍ത്തേണ്ടത് നീതി പീഠവും സര്‍ക്കാരുമാണ്. കോടതിയെ മാറ്റണം എന്നാവശ്യപ്പെട്ട് രണ്ടാം തവണയാണ് ഇവര്‍ നിരശരായി മടങ്ങേണ്ടി വരുന്നത്. വനിതാ ജഡ്ജി വേണം എന്നാവശ്യപ്പെട്ടത് സ്റ്റേറ്റാണ്. ഇപ്പോള്‍ അവര്‍ക്ക് ജഡ്ജിയെ വിശ്വാസമില്ല. തുറന്ന കോടതിയില്‍ നടപടികള്‍ ആകാം എന്നായി.

2

ഈ കേസ് കെട്ടിച്ചമച്ചതാണ് എന്ന് വിശ്വസിക്കുന്ന എന്നെ പോലുള്ളവര്‍ നേരത്തെ പറയുന്ന കാര്യം, ഇതെല്ലാം ഓരോ തിരക്കഥകള്‍ക്ക് പുറത്ത് നടക്കുന്ന കാര്യമാണ് എന്നാണ്. നടിയുടെ ഹര്‍ജി സുപ്രീംകോടതി പരിശോധിക്കുകയും കഴമ്പില്ലെന്ന് ബോധ്യമാകുകയും ചെയ്തു. അതിന് ശേഷമാണ് തീരുമാനമെടുത്തത്. സുപ്രീംകോടതിയെയും വിശ്വാസമില്ലെന്ന് പറഞ്ഞാല്‍ ഒന്നും ചെയ്യാനാകില്ലെന്നും മഹേഷ് പറയുന്നു.

കോളടിച്ച് പ്രവാസികള്‍, റിട്ടയര്‍മെന്റില്‍ പേടി വേണ്ട..; ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി, അറിയേണ്ടതെല്ലാംകോളടിച്ച് പ്രവാസികള്‍, റിട്ടയര്‍മെന്റില്‍ പേടി വേണ്ട..; ഗോള്‍ഡന്‍ പെന്‍ഷന്‍ പദ്ധതി, അറിയേണ്ടതെല്ലാം

3

പരമോന്നത കോടതി സുപ്രീംകോടതിയാണ്. അവിടെ ഇരിക്കുന്നവര്‍ക്ക് ചിന്തിക്കാന്‍ കഴിവില്ല എന്ന് വിശ്വസിക്കാന്‍ പറ്റുമോ. നിയമ വ്യവസ്ഥയെ വിശ്വസിച്ചേ പറ്റൂ. അതിനപ്പുറം എന്താണ് നമുക്കുള്ളത്. ആദ്യത്തെ പ്രോസിക്യൂട്ടര്‍ പോയി. പിന്നെ വന്ന പ്രോസിക്യൂട്ടറും ഒഴിഞ്ഞു. പാതി വഴിയില്‍ ഇവരെല്ലാം ഇട്ടേച്ചുപോകുന്നത് എന്തുകൊണ്ട് എന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ല.

4

കേസ് കൃത്യമായി പഠിച്ച് അവതരിപ്പിച്ചാല്‍, സത്യം നിങ്ങളുടെ ഭാഗത്താണെങ്കില്‍ വിജയിക്കും. ജഡ്ജിയെ വിശ്വാസമില്ലെന്ന് പറയുമ്പോള്‍ അതിനുള്ള കാരണങ്ങള്‍ ബോധിപ്പിക്കണം. ഇക്കാര്യം സമര്‍ഥിക്കാന്‍ കഴിയാത്തത് കൊണ്ടാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. അവര്‍ക്ക് ഇക്കാര്യത്തില്‍ തെളിവ് നല്‍കാന്‍ സാധിച്ചില്ല. ഇനി അതും ദിലീപിന്റെ തെറ്റായി വരുമോ എന്നും മഹേഷ് ചോദിക്കുന്നു.

5

നിങ്ങള്‍ക്ക് കോടതിയില്‍ തിരിച്ചടി ഉണ്ടായെങ്കില്‍ നിങ്ങളുടെ കൈവശം കൃത്യമായ തെളിവുകളില്ല എന്നാണ്. കേസ് നീട്ടി കൊണ്ടുപാകാന്‍ ശ്രമിക്കുകയാണ്. ദിലീപ് കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നു, ഹര്‍ജികളുമായി കോടതിയെ സമീപിക്കുന്നു എന്ന് പറഞ്ഞിരുന്ന സ്റ്റേറ്റിന്റെ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ ഹര്‍ജികളുമായി കോടതികളിലെത്തുന്നത്.

6

ഇപ്പോള്‍ അവര്‍ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. അവര്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ പോകുന്നില്ലെന്ന് മനസിലായി. കിട്ടാത്ത മാമ്പഴം പുളിക്കുമെന്ന് പറയുന്ന പോലെയാണ് കാര്യങ്ങള്‍ പോകുന്നത്. എട്ടാം പ്രതിയായ ദിലീപ് കുറ്റം ചെയ്തു എന്നതിന് തെളിവുണ്ടെങ്കില്‍ കൊടുക്കൂ. ലോകത്തെ എല്ലാ കോടതികള്‍ക്കും തെളിവുകളാണ് ആവശ്യമെന്നും'' മേഹേഷ് പറഞ്ഞു.

വിചാരണകോടതി ജഡ്ജി നീതിപൂര്‍വം ഇടപെടുന്നു എന്ന് സുപ്രീംകോടതിക്ക് മനസിലായി; ശ്രീജിത്ത് പെരുമനവിചാരണകോടതി ജഡ്ജി നീതിപൂര്‍വം ഇടപെടുന്നു എന്ന് സുപ്രീംകോടതിക്ക് മനസിലായി; ശ്രീജിത്ത് പെരുമന

7

ദിലീപ് തെറ്റു ചെയ്തുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ലെന്ന് നേരത്തെ മറ്റൊരു ചര്‍ച്ചയില്‍ മഹേഷ് പറഞ്ഞിരുന്നു. നടി തൃശൂരില്‍ നിന്നു കൊച്ചിയിലേക്ക് പുറപ്പെട്ടതു മുതലുള്ള കാര്യത്തില്‍ അന്വേഷണം വേണമായിരുന്നു. പല കാര്യങ്ങളും പോലീസ് വിട്ടുകളഞ്ഞു. ദിലീപ് നിരപരാധിയാണെന്ന് വിരമിക്കും മുമ്പ് സെന്‍കുമാര്‍ പറഞ്ഞിരുന്നുവെന്നും മഹേഷ് പറയുന്നു.

English summary
Dileep Actress Case: Actor Mahesh Asked Is This Also Dileep Fault? Believe Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X