കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറക്കും തളിക പോലെ ടിപ്പിക്കല്‍ ദിലീപ് സിനിമയിലെ തമാശക്കളിയാക്കിയിരിക്കുകയാണ് കേസ്; പ്രകാശ് ബാരെ

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ഇടപെടേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞെന്ന് നടനും നാടകപ്രവര്‍ത്തകനുമായ പ്രകാശ് ബാരെ. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി നടപ്പാക്കുന്നത് നീതിപൂര്‍വമാകണം എന്ന് മാത്രമല്ല, നീതി പൂര്‍വമാണെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കേസിലെ പ്രധാന തെളിവ് നടിയെ ആക്രമിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ്. അത് ആരൊക്കെ ആക്‌സസ് ചെയ്തു എന്നത് കണ്ടുപിടിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രകാശ് ബാരെ സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്...

വളരെ അത്ഭുതകരമായിട്ടുള്ള കാര്യമാണ്. ഇങ്ങനെ ഒരു റെസിസ്റ്റന്‍സ്. എപ്പോഴും പറയും നീതി നടപ്പാക്കുന്നത് നീതിപൂര്‍വമാകണം എന്ന് മാത്രമല്ല, നീതി പൂര്‍വമാണെന്ന് ജനങ്ങള്‍ക്ക് തോന്നുകയും വേണമെന്നാണ്. അതൊക്കെ കാറ്റില്‍ പറത്തി കൊണ്ടാണ് ആരെന്തൊക്കെ പറഞ്ഞാലും ഞാന്‍ നല്ല സര്‍ട്ടിഫിക്കറ്റ് തന്നിട്ടുണ്ട് അല്ലെങ്കില്‍ ഇതില്‍ അന്വേഷിക്കാന്‍ ഒന്നുമില്ല എന്ന സ്റ്റാന്റ് എടുക്കുന്നത്. മൂന്ന് മാസത്തോളമായി ഈ കേസ് സ്റ്റക്കാണ്. ഈ ഒരു കടമ്പ കടന്നില്ലെങ്കില്‍ കേസില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല. കാരണം ഈ കേസില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവായിട്ടുള്ള ബ്ലാക്ല്‌മെയിലിനുപയോഗിക്കാന്‍ വെച്ചുള്ള വീഡിയോ.

ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?ഇന്റര്‍പോളിന് പോലും തൊടാനാകാതെ വിജയ് ബാബു; പിന്നില്‍ ഉന്നതന്റെ സംരക്ഷണം?

1

ആ വീഡിയോ ആരൊക്കെ എപ്പോഴൊക്കെ ആക്‌സസ് ചെയ്തു, കണ്ടു, അതിന്റെ ഹാഷ് വാല്യു മാറിയെങ്കില്‍ അത് എഡിറ്റ് ചെയ്യാനുള്ള സാധ്യത ഉണ്ട്. അതിനേ ഇന്‍വാലിഡേറ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. അതൊക്കെ ഈ അന്വേഷണത്തിന്റെ ആത്മാവാണ്, ചങ്കാണ്. അതൊക്കെ ചെയ്തിട്ടുണ്ട് എന്നുള്ള ആരോപണം ഉയരുകയും,ആരോപണം മാത്രമല്ല എഫ് എസ് എല്ലിന്റെ റിപ്പോര്‍ട്ടാണ് പറയുന്നത് ഇത് ഇങ്ങനെ മാറി കിടക്കുന്നുണ്ട് എന്ന്. ആ റിപ്പോര്‍ട്ടിനെ തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. ഒരുതരത്തിലും സമൂഹത്തിന് ആക്‌സ്പ്റ്റ് ചെയ്യാന്‍ പറ്റില്ല. ഈയൊരു കേസില്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ട് കോടതിയില്‍ നിന്ന് ഇത് ആക്‌സസ് ചെയ്യപ്പെട്ടു എന്ന ആരോപണം വന്നിട്ടുണ്ടെങ്കില്‍ ഉടനെ തന്നെ അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.

2

അത് ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുക എന്നുള്ള വളരെ പെട്ടെന്നും പ്രധാനമായും ചെയ്യേണ്ട കാര്യമാണ്. വെള്ളരിക്കാപട്ടണമാണ് കേരളം എന്നുള്ള രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോയി നിര്‍ത്തിയിട്ടുണ്ട്. ഇതൊരു ടിപ്പിക്കല്‍ ദിലീപ് സിനിമ പോലെ പറക്കും തളികയൊക്കെ ഉള്ളത് പോലെ നിവര്‍ന്ന് നില്‍ക്കുന്ന എല്ലാത്തിനേയും അടിച്ച് നെരപ്പാക്കിയിട്ട് ഒരു തമാശക്കളിയാക്കി മാറ്റിയിരിക്കുകയാണ്. ഒന്നാലോചിച്ച് നോക്കിയേ. ഇന്റര്‍വ്യൂ കൊടുക്കുന്നു, എനിക്കെതിരെ നിന്ന ആള്‍ക്കാരേയെല്ലാം ഞാന്‍ ശരിയാക്കി തരാം. യുകെയിലുള്ള ആള്‍ പറയുന്നു അയാളുടെ കൈയിലുണ്ട് വീഡിയോ, വേണമെങ്കില്‍ നിങ്ങള്‍ക്ക് തരാമെന്ന്. എങ്ങനെയാണ് അയാളുടെ കൈയില്‍ ഈ വീഡിയോ വരുന്നത്.

3

എല്ലാ ഫോണും സബ്മിറ്റ് ചെയ്യാന്‍ എന്ന് പറഞ്ഞാല്‍ എല്ലാ ഫോണും സബ്മിറ്റ് ചെയ്യാന്‍ പറ്റില്ല എന്ന് പറയുന്നു. ഈ സംഭവം എഡിറ്റ് ചെയ്തിരിക്കുന്നത് ലാല്‍ സ്റ്റുഡിയോയിലാണ്. അവിടെ നിന്ന് എന്തൊക്കെ എഡിറ്റ് ചെയ്തിട്ടുണ്ട് വോള്യം കൂട്ടിയിട്ടുണ്ട്. ബാക്കി എന്തൊക്കെ മാറ്റങ്ങള്‍ ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് മുഴുവനായിട്ടുള്ള സമഗ്രമായിട്ടുള്ള ഒരു അന്വേഷണമാണ് വേണ്ടത്. ഈ നിര്‍ണായകമായിട്ടുള്ള പ്രൂഫ് എടുത്തിട്ട് ഇത്രയും ലാഘവത്തോട് കൂടി എന്തൊക്കെയാണ് അവര്‍ ചെയ്തിരിക്കുന്നത്. ആരുടെയൊക്കെ കൈയിലാണ് ഈ കോപ്പി ഉള്ളത്. ഏതൊക്കെ സിസ്റ്റത്തിനകത്താണ് ഇത് കണക്ട് ചെയ്തിരിക്കുന്നത്. എന്തുകൊണ്ടാണ് വക്കീലന്‍മാരുടെ കൈയിലുള്ള ഐ പാഡ് ഫോണില്‍ കണക്ട് ചെയ്തിരിക്കുന്നത്.

4

അതിന്റെ ആക്‌സസ് എവിടെ? ഇത് മുഴുവന്‍, ഈ പറയുന്ന എല്ലാ ഉപകരണങ്ങളും അരിച്ചുപെറുക്കി കഴിഞ്ഞാല്‍ നമുക്ക് കിട്ടേണ്ട എല്ലാ ഇന്‍ഫര്‍മേഷനും കിട്ടും. അതാണ് ചെയ്യേണ്ടത്. തുണ്ടിന് വേണ്ടി വെയ്റ്റ് ചെയ്യുന്നത് നാടിന്റെ നടുവിലാണ് നമ്മളീ കളിയൊക്കെ കാണുന്നത്. അവര്‍ക്ക് വിട്ടുകൊടുക്കാനുള്ള ഒരു സാധനമായിട്ടാണ് ഈ പ്രതി ഒരു സംഭവം ആദ്യം മുതലെ പ്ലാന്‍ ചെയ്ത് റെഡിയായിരുന്ന് ഇന്റര്‍വ്യൂവില്‍ വരെ പറഞ്ഞുവെക്കുന്ന ഒരു സംഭവമാണ്. എന്തൊരു ചിത്രമാണത്. അതുകൊണ്ടാണ് ഇത് മൊത്തമൊരു വെള്ളരിക്കാ പട്ടണമാണ്.

ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

English summary
Dileep Actress Case: Actor Prakash Bare says High Court should intervene the case immediately
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X