'ആ ധൈര്യത്തിലാണ് ഞാനിപ്പോഴും ചിരിച്ച് കളിച്ചിരിക്കുന്നത്, വീഴ്ത്താന്‍ പലരും നോക്കി'; ദിലീപ് പറയുന്നു
മലയാള സിനിമ ലോകത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. ലൊക്കേഷനില്‍ നിന്ന് മടങ്ങും വഴി നടിയെ കാറില്‍ അതിക്രമിച്ച് കയറിയ സംഘം ആക്രമിക്കുകയും അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു. 2017 ഫെബ്രുവരി 17 നായിരുന്നു ഇത്. ഈ സംഭവം കേരളത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ആക്രമണം ക്വട്ടേഷനാണെന്നും അതിന് പിന്നില്‍ ദിലീപാണെന്നും ആരോപണമുയരുകയും ദിലീപ് ജയിലിലാകുകയും ചെയ്തു.
എന്നാല്‍ തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപിന്റെ വാദം. മലയാള സിനിമയിലെ സൂപ്പര്‍താര പദവിയിലിരുന്ന ദിലീപിന്റെ കരിയറിനേറ്റ വലിയ തിരിച്ചടിയായിരുന്നു കേസ്. നിലവില്‍ കേസ് വിചാരണ ഘട്ടത്തിലാണ്. അല്‍പകാലം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ദിലീപ് വീണ്ടും സിനിമയില്‍ സജീവമായി തുടങ്ങുകയാണ്.

അതിനിടെ പ്രതിസന്ധികാലത്ത് തനിക്കൊപ്പം നിന്ന പ്രേക്ഷകരോട് നന്ദി പറയുകയാണ് ദിലീപ്. പ്രേക്ഷകര്‍ എല്ലാ കാലത്തും തനിക്കൊപ്പം അടിയുറച്ച് നിന്നു എന്നാണ് ദിലീപ് പറയുന്നത് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിന്റെ പ്രതികരണം. തന്നെ വളര്‍ത്തിയത് മലയാളികളാണ് എന്ന് ദിലീപ് പറയുന്നു. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
'ഒരുപാട് ആള്‍ക്കാരുടെ പ്രാര്‍ത്ഥനയാണ് ഈ ഞാന്‍. ഒരു സ്ഥലത്ത് എന്നെ വീഴ്ത്തണം എന്ന് കുറെ ആള്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ അവനെ വീഴ്ത്തില്ല എന്ന് പറഞ്ഞ് അവനെ എടുത്തുയര്‍ത്താന്‍ നില്‍ക്കുന്ന ഒരു വലിയ ജനതയുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് രാമലീല എന്ന് പറയുന്ന ചിത്രം. ഞാന്‍ ഇത്രയും കാലം അഭിനയിച്ചതില്‍ ഏറ്റവും വലിയ ഹിറ്റാണ് ആ സിനിമ. അന്ന് എന്റെ കൂടെ നിന്നത് എന്നെ വളര്‍ത്തിയ പ്രേക്ഷകരാണ്.
അവരുള്ളിടത്തോളം കാലത്ത് എനിക്ക് വലിയ വിശ്വാസമുണ്ട്. എനിക്ക് ജോലി ചെയ്യാനുള്ള ഒരു ഊര്‍ജ്ജമുണ്ട്. അത് ആ കൈയടിയാണ്. ആ സ്‌നേഹമാണ്. പിന്നെ സര്‍വ്വശക്തനായ ദൈവത്തിന്റെ അനുഗ്രഹം, അല്ലെങ്കില്‍ അദ്ദേഹം കാണിക്കുന്ന ഒരു ഔദാര്യം. കാരണം നമ്മള്‍ മനുഷ്യരാണ്. നമുക്ക് അറിയില്ല അടുത്ത നിമിഷത്തെ കുറിച്ച്. അതിനാലാണ് ഞാന്‍ ഔദാര്യം എന്ന് പറഞ്ഞത്.
ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ കുറച്ച് കാലമായിട്ട് ഞാന്‍ ഫേസ് ചെയ്യുന്നത് നിങ്ങള്‍ കാണുന്നുണ്ടല്ലോ. ആ സമയത്തൊക്കെ നമ്മളെ നോര്‍മലാക്കുന്നത് ഞാന്‍ എന്താണ് എന്ന് 100 ശതമാനം അറിയുന്ന ഒരു ജനതയുണ്ട്, മലയാളികള്‍. അവരാണ് എന്നെ വളര്‍ത്തിക്കൊണ്ടുവന്നത്. ഞാന്‍ സ്വയം എന്റെ കഴിവ് കൊണ്ട് മാത്രം വന്നതൊന്നുമല്ല.
ഞാന്‍ വ്യത്യസ്തങ്ങളായ വേഷങ്ങള്‍ ചെയ്തപ്പോള്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ച് അവരുടെ എല്ലാവരുടേയും കുടുംബത്തിലെ ഒരംഗത്തെപ്പോലെ കാണുന്നു എന്ന തിരിച്ചറിവുണ്ടെനിക്ക്. എന്നെ കാണാത്ത ഒരുപാട് ആളുകള്‍ എത്രയോ കാലമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന എന്ന രീതിയിലാണ് സംസാരിക്കുന്നത്. ആ ധൈര്യത്തിലാണ് ഞാനിപ്പോള്‍ ചിരിച്ച് കളിച്ചിരിക്കുന്നത്.'












Click it and Unblock the Notifications