കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാളെ ഞാന്‍ പ്രശ്‌നത്തില്‍പ്പെട്ടാലും എന്നെ സഹായിക്കാന്‍ ആരെങ്കിലും വേണ്ടേ; ദിലീപിനുള്ള പിന്തുണയില്‍ സിദ്ദീഖ്

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നല്‍കിയ പിന്തുണയെ ന്യായീകരിച്ച് നടന്‍ സിദ്ദീഖ്. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ദീഖിന്റെ പ്രതികരണം. സിനിമയുമായി ബന്ധപ്പെട്ടും സിനിമയ്ക്കകത്തും ഉണ്ടാകുന്ന പ്രശ്നങ്ങളില്‍ താന്‍ എടുക്കുന്ന നിലപാടിനെ ന്യായീകരിച്ചാണ് സിദ്ദീഖ് സംസാരിച്ചത്. സഹായം ചോദിച്ച് തന്നെ വിളിക്കുന്ന സുഹൃത്ത്, അയാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പോലും കൈവിടാനാകില്ല എന്നാണ് സിദ്ദിഖ് പറയുന്നത്.

തന്റെ മകനോ സഹോദരനോ നാളെ ഒരു അപകടത്തിലോ പ്രശ്‌നത്തിലോ പെട്ടാലും ഇത് തന്നെയായിരിക്കും തന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ താനൊരു പ്രശ്നത്തില്‍ അകപ്പെട്ടാലും സഹായിക്കാന്‍ ആളുകള്‍ വേണ്ടേയെന്ന് ചോദിച്ചാണ് സിദ്ദീഖ് തന്റെ നിലപാടിനെ ന്യായീകരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ ന്യായീകരിച്ചും പിന്തുണച്ചുമുള്ള നിലപാടാണ് സിദ്ദീഖ് തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്.

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനം തടയണമെന്ന് ദേവസ്വം മന്ത്രിക്ഷേത്രങ്ങളിലെ ആര്‍എസ്എസ് പ്രവര്‍ത്തനം തടയണമെന്ന് ദേവസ്വം മന്ത്രി

1

എന്റെ ഒരു ഏറ്റവും അടുത്ത സുഹൃത്ത്, അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു സംഭവം നടന്നു. അദ്ദേഹം സഹായത്തിനായി എന്നെ വിളിക്കുകയാണ്. എനിക്ക് ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ട്, ഇക്ക അതിനകത്ത് എന്നെ ഒന്ന് ഹെല്‍പ് ചെയ്യണം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കിഷ്ടം അദ്ദേഹം പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാനാണ്, എന്നാണ് സിദ്ദീഖ് പറയുന്നത്. അദ്ദേഹം തന്റെ സുഹൃത്താണെന്നും തന്റെ സഹായമാണ് ചോദിച്ചിരിക്കുന്നതെന്നും സിദ്ദീഖ് വിശദീകരിച്ചു. ചിലപ്പോള്‍ അയാളുടെ ഭാഗത്ത് തെറ്റുണ്ടായേക്കാമെന്നും എന്നും എന്നാല്‍ സഹായം ചോദിച്ച സാഹചര്യത്തില്‍ കൂടെ നില്‍ക്കുക എന്നതാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2

ഇതിനായി നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട സംഭവവും വിശദീകരിച്ചു. 'ഇപ്പോള്‍ ഷാരൂഖ് ഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ അകപ്പെട്ടു. ഷാരൂഖ് ഖാന്‍ ഉടന്‍ തന്നെ ഇവന്‍ എന്റെ മകനല്ല എന്ന് പറഞ്ഞ് തള്ളുകയല്ലല്ലോ ചെയ്തത്. മകനെ എങ്ങനെ ഇറക്കിക്കൊണ്ടുവരാം എന്നല്ലേ ആലോചിച്ചിട്ടുണ്ടാകുക എന്നും സിദ്ദീഖ് ചോദിക്കുന്നു. ഷാരൂഖിന്റെ മകന്‍ ചിലപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരിക്കാം, ഇല്ലാതിരിക്കാം. അയാള്‍ ഒരു സ്ഥലത്ത് ചെന്നുപെട്ടു. പക്ഷേ ഷാരൂഖ് ഖാന്‍ നോക്കുന്നത് എന്താണ്? എന്റെ മകന്‍ അകപെട്ട ഒരു അപകടത്തില്‍ നിന്ന് എനിക്ക് അവനെ രക്ഷിക്കണം എന്നാണ്.

3

അതുപോലെ എന്റെ ഒരു സുഹൃത്ത് ഒരു അപകടത്തില്‍പ്പെട്ടാല്‍, ഞാന്‍ അദ്ദേഹത്തെ സഹായിക്കേണ്ട ആളാണെന്ന് എനിക്ക് തോന്നിയാല്‍ പിന്നെ ഞാന്‍ ഒപ്പം നില്‍ക്കുകയെന്നുള്ളതാണ് ചെയ്യാവുന്ന കാര്യമെന്ന് സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിനെതിരെ വരുന്ന കാര്യങ്ങളെ എനിക്ക് ചിലപ്പോള്‍ ഡിഫന്റ് ചെയ്യേണ്ടി വരുമെന്നും അതാണ് നിലപാട് എന്നും സിദ്ദീഖ് വ്യക്തമാക്കി. അയാള്‍ക്ക് കുഴപ്പങ്ങളുണ്ടാകും, അയാള്‍ പ്രശ്നത്തില്‍പ്പെട്ടുപോയി. ഒരുപക്ഷെ അയാള്‍ ശിക്ഷിക്കപ്പെടുമായിരിക്കും. അയാളെ ശിക്ഷിക്കട്ടെ, ശിക്ഷ കഴിഞ്ഞ് തിരിച്ച് വരുമ്പോഴും അയാള്‍ തന്റെ സുഹൃത്തല്ലാതാവുന്നില്ലല്ലോ എന്നാണ് സിദ്ദീഖ് ചോദിക്കുന്നത്.

Recommended Video

cmsvideo
ദിലീപ് തെറ്റുകാരനായാലും കൂടെ നില്‍ക്കുമെന്ന് സിദ്ധിഖിന്റെ ന്യായീകരണം
4

എന്റെ സുഹൃത്തിന് ഒരു അബദ്ധം പറ്റി എന്ന് വെച്ച് അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോയെന്ന് സിദ്ദീഖ് ചോദിക്കുന്നു. നാളെ എന്റെ മകന് പറ്റിയാലും സഹോദരന് സംഭവിച്ചാലും എല്ലാവര്‍ക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകള്‍ ആണെന്ന് പറയാന്‍ പറ്റില്ലല്ലോയെന്ന് സിദ്ദീഖ് പറയുന്നു. നമ്മള്‍ എല്ലാവരും ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോയെന്നും നാളെ എനിക്കും തെറ്റ് പറ്റില്ലേയെന്നും സിദ്ദീഖ് ചോദിക്കുന്നു. ഞാനും നാളെ ഒരു പ്രശ്നത്തില്‍ അകപ്പെടില്ലേ? അപ്പോള്‍ എന്നെ സഹായിക്കാനും ആളുകള്‍ വേണ്ടേ എന്നും സിദ്ദിഖ് പറയുന്നു.

English summary
dileep actress case actor Siddique about his support to dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X