ദിലീപിനൊപ്പം സിനിമ ചെയ്യും; അതിജീവിത എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമെന്ന് ദുര്‍ഗ കൃഷ്ണ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് വ്യക്തമാക്കി നടി ദുര്‍ഗ കൃഷ്ണ. ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുമെന്ന് ദുര്‍ഗ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വിജയ് ബാബുവിന്റെ കേസിലും ദുര്‍ഗ നിലപാട് അറിയിച്ചിരുന്നു. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം വളരെ മോശമായ കാര്യമാണെന്ന് ദുര്‍ഗ പ്രതികരിച്ചിരുന്നു.
വിജയ് ബാബുവിന്റെ കേസില്‍ ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എനിക്കറിയില്ല. വിജയ് ബാബു തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ലെന്നും നടി പറഞ്ഞിരുന്നു. ഇതൊന്നും അറിയാതെ നമ്മളൊരാളെ കുറ്റം പറയുകയും, പിന്നീട് അത് തെറ്റായി മാറുകയും ചെയ്യുന്നത് വലിയ മനപ്രയാസമുണ്ടാക്കുമെന്നും ദുര്‍ഗ വ്യക്തമാക്കി.

ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നതില്‍ തടസ്സമില്ല. സിനിമയുടെ കഥ എന്താണോ അത് നോക്കി സിനിമ ചെയ്യും, ദിലീപിന്റെ ഭാഗത്ത് തെറ്റില്ലെങ്കില്‍ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലല്ലോ. തെറ്റുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. തെറ്റുണ്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ. നല്ല സിനിമയും കഥാപാത്രവും ആണെങ്കില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ വെച്ച് ഒഴിവാക്കില്ലെന്ന് ദുര്‍ഗ വ്യക്തമാക്കി. തങ്ങളെ പോലുള്ള നിരവധി സ്ത്രീകള്‍ക്ക് അതിജീവിത പ്രചോദനമാണെന്നും നടി വ്യക്തമാക്കി. എല്ലാ പെണ്‍കുട്ടികള്‍ക്കും അത് അങ്ങനെ തന്നെയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്നം ഉണ്ടാകുന്നതെന്നും ദുര്‍ഗ പറഞ്ഞു.

പല അവസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. അത് ഇന്‍ഡസ്ട്രിയിലും അല്ലാതെയും അങ്ങനെയുണ്ട്. ആ വ്യക്തി നമ്മളെ പോലുള്ള എല്ലാവര്ക്കും ഒരു പ്രചോദനമാണെന്നും ദുര്‍ഗ വ്യക്തമാക്കി. അതേസമയം ധ്യാന്‍ ശ്രീനിവാസന് മീ ടൂ മൂവ്മെന്റിന്റെ പുച്ഛിച്ച് സംസാരിച്ചുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ദുര്‍ഗ പറയുന്നു. ധ്യാനിന്റെ സംസാര ശൈലി അങ്ങനെയാണ്. ആ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ധ്യാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ധ്യാന്‍ മീടുവിനെ കുറിച്ച് പറഞ്ഞ വീഡിയോ താന്‍ കണ്ടിട്ടില്ലെന്നും ദുര്‍ഗ പറഞ്ഞു. പക്ഷേ ധ്യാന്‍ ക്ഷമ ചോദിച്ച് കൊണ്ടുള്ള വീഡിയോ കണ്ടിരുന്നുവെന്നും ദുര്‍ഗ പറഞ്ഞു.

ധ്യാന്‍ മീടുവിനെ പുച്ഛിച്ച് കൊണ്ട് സംസാരിച്ചതാണെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തിന്റെ സംസാര ശൈലി അങ്ങനെയാണ്. സെറ്റിലാണെങ്കിലും എല്ലാവരുമായും അത്തരത്തിലാണ് ധ്യാന്‍ സംസാരിക്കാറുള്ളത്. ഇനി പറഞ്ഞ കാര്യങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം ക്ഷമ ചോദിച്ച് കഴിഞ്ഞല്ലോ എന്നും ദുര്‍ഗ പറഞ്ഞു. വിജയ് ബാബുവിന്റെ കാര്യത്തില്‍ ആരുടെ ഭാഗത്താണ് പ്രശ്നം എന്ന് എനിക്കറിയില്ല. എനിക്ക് കൃത്യമായ ധാരണയുള്ള കാര്യങ്ങളില്‍ ഞാന്‍ എന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. അദ്ദേഹം ആ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്. പേര് വെളിപ്പെടുത്തി അവരെ അത്തരമൊരു സാഹചര്യത്തില്‍ എത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും ദുര്‍ഗ പറഞ്ഞു.

അതേസമയം സിനിമയിലെ ചുംബന രംഗത്തിനെതിരെ വരുന്ന വിമര്‍ശനങ്ങളിലും ദുര്‍ഗ പ്രതികരിച്ചു. ഞാന്‍ വായുവില്‍ നോക്കിയല്ല ഉമ്മ വെക്കുന്നത്. എന്റെ കൂടെ മറ്റൊരു അഭിനേതാവ് കൂടിയുണ്ട്. പക്ഷേ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ എനിക്കെതിരെ മാത്രമാണ്. കൂടെ അഭിനയിച്ച മറ്റേയാള്‍ക്ക് ഒരു കുഴപ്പവുമില്ല. ഞാന്‍ ആ രംഗത്തില്‍ അഭിനയിച്ചത് കൊണ്ട് എന്റെ കുടുംബക്കാര് മുഴുവന്‍ വൃത്തിക്കെട്ടവരും മറ്റേ ആളുടെ കുടുംബം രക്ഷകരും ആകുന്ന അവസ്ഥയാണ്. അതാണ് ഞാന്‍ പറഞ്ഞത് വായുവില്‍ നോക്കിയല്ല ഉമ്മ വെക്കുന്നതെന്ന്. അതുകൊണ്ട് ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും ദുര്‍ഗ വ്യക്തമാക്കി. നേരത്തെ നടിയുടെ ലിപ് ലോക്ക് രംഗങ്ങള്‍ക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

ഉടല് എന്ന സിനിമയിലെ പ്രധാന ഘടകളിലൊന്നാണ് അതിലെ ഇന്റിമേറ്റ് സീന്‍. സിനിമയെ ഹോട്ട് ആന്‍ഡ് സ്പൈസി ആക്കാന്‍ വേണ്ടിയല്ല ചിത്രത്തില്‍ ഇത് ഉള്‍പ്പെടുത്തിയത്. കഥയ്ക്ക് അത്രമാത്രം ആവശ്യമായത് കൊണ്ടാണ്. ഈ ഒരു സീനിന്റെ പേരില്‍ ഇത്രയും ശക്തമായ കഥയെയും കഥാപാത്രത്തെയും എന്തിനാണ് വേണ്ടെന്ന് വെക്കുന്നത്. അതൊരിക്കലും ചെയ്യില്ല. എന്റെ ഭര്‍ത്താവ് ലൊക്കേഷനില്‍ മോണിറ്ററിന് മുമ്പില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് പ്രശ്നമില്ല. പിന്നെ മറ്റുള്ളവര്‍ക്ക് എന്തിനാണ് പ്രശ്നം. ഒരു ചിത്രത്തിലെ പാട്ടുസീനില്‍ ലിപ് ലോക്ക് ചെയ്തതിന്റെ പേരില്‍ നേരത്തെ അദ്ദേഹത്തിന് നേരെയും വിമര്‍ശനം ഉയര്‍ന്നിരുന്നുവെന്ന് ദുര്‍ഗ കൃഷ്ണ പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി












Click it and Unblock the Notifications