ദിലീപ് ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു പ്രശസ്തൻ കൂടി: അടൂരിനെതിരെ നടിയുടെ സഹോദരന്‍
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ പ്രമുഖ സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി അതിജീവിതയായ നടിയുടെ സഹോദരന്‍. ദിലീപിന്റെ ന്യായീകര തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു പ്രശസ്തൻ കൂടിയെന്ന് സഹതാപത്തോടെ നോക്കിക്കാണുകയായിരുന്നുവെന്നാണ് സഹോദരന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.
ദിലീപ് അങ്ങനെയൊന്നും ചെയ്യുമെന്ന് കരുതുന്നില്ല. നടനെതിരെ ഇപ്പോള്‍ ഉയർന്ന് വന്ന ആരോപണങ്ങള്‍ക്ക് യാതൊരു തെളിവെല്ലുന്നുമായിരുന്നു അടൂരിന്റെ വാദം. ഇതിനെതിരെയാണ് സഹോദരന്‍ രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബഹുമാനപ്പെട്ട അടൂർ ഗോപാലകൃഷ്ണൻ സാർ അറിയുന്നതിന്. നടി ആക്രമിച്ച കേസിൽ അങ്ങയുടെ പ്രതികരണം കണ്ടപ്പോൾ ആദ്യം പ്രതികരിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നതാണ്. ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തിൽ ഒരു പ്രശസ്തൻ കൂടിയെന്ന് സഹതാപത്തോടെ നോക്കിക്കാണുകയായിരുന്നു.

പിന്നെ ഇപ്പോൾ പ്രതികരിക്കാനുള്ള കാരണം, താങ്കളെപ്പോലുള്ളവർ ഇത്തര കുപ്രചരണം നടത്തുമ്പോൾ ഞങ്ങൾ പ്രതികരിക്കാതിരിക്കുന്നത് ഞങ്ങളുടെ കയ്യിലുള്ള തെറ്റ് കൊണ്ടാണോ അല്ലെങ്കിൽ താങ്കളെപ്പോലുള്ളവരെ ഭയപ്പെടുന്നത് കൊണ്ടാണോ എന്നൊരു ചോദ്യം പ്രത്യക്ഷമായും പരോക്ഷമായും ഉയർന്നുവരുന്നത് കൊണ്ടാണ്.

കോടതിയിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഒരു കേസിൽ ഇത്രയും ആധികാരികമായി അങ്ങ് വിധി പറയണമെങ്കിൽ രണ്ടു കാരണങ്ങളാണ് ഉണ്ടായിരിക്കുക. ആദ്യത്തേത് പ്രസ്തുത നടനോടുള്ള അന്ധമായ ആരാധന. രണ്ടാമത്തേത് കോടതിയിൽ നടക്കുന്ന വ്യവഹാരങ്ങളെക്കുറിച്ച് താങ്കൾക്ക് ഒന്നും തന്നെ അറിയില്ലെന്ന പച്ച പരമാർത്ഥം. അങ്ങ് ആദ്യം പറഞ്ഞ കാര്യത്തിനോട് ഞാൻ ഒരുതരത്തിലും എതിരല്ല.
Hair Care: ചായ കുടിച്ചാല്‍ മാത്രമല്ല, തലയിലൊഴിച്ചാലും ഗുണമേറെ; മുടി കൊഴിച്ചില്‍ തടയലും വളർത്തലും

വ്യക്തിപരമായ സ്വാർത്ഥ താൽപര്യങ്ങളുടെ പേരിലാണെങ്കിൽ പോലും ഓരോ വ്യക്തിക്കും ആരെ സ്വീകരിക്കണം ആരെ തള്ളിക്കളയണം എന്ന് തീരുമാനിക്കാനുള്ള അവകാശവും അധികാരവും ഉണ്ട് താങ്കളെപ്പോലുള്ളവരുടെ അഭിപ്രായത്തിന് മലയാളികൾ അത്രയേറെ പ്രാധാന്യം കൊടുക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ തെറ്റായ ഒരു പ്രതികരണം നടത്തുന്നത് താങ്കൾ ഇതുവരെ കാത്തുസൂക്ഷിച്ചിരുന്ന പേരിനും പ്രശസ്തിക്കും വരെ മങ്ങൽ ഏൽപ്പിച്ചേക്കാം.
Vastu Tips: ജോലിയില്‍ ഉന്നമനമാണോ ഉദ്ധേശിക്കുന്നത്: എങ്കില്‍ വാസ്തു പറയുന്നത് കേള്‍ക്കൂ..

അങ്ങയുടെ വ്യക്തിത്വത്തിന് അത്തരമൊരു കളങ്കം ഏറ്റു കാണാൻ അങ്ങയുടെ ചലച്ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞുപോയ കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ അങ്ങേക്ക് ഞാൻ പറയുന്നതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ അങ്ങയോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ടു തന്നെ പറയുകയാണ് പ്രസ്തുത കേസിന്റെ ഇതുവരെയുള്ള നാൾവഴികൾ കൃത്യമായി പിന്തുടർന്നാൽ അങ്ങ് പറയുന്നതിൽ പലതരത്തിലുള്ള പൊരുത്തക്കേടുകൾ ഉണ്ടെന്ന് അങ്ങേയ്ക്ക് തന്നെ ബോധ്യപ്പെടുന്നതാണ്.

ദയവു ചെയ്ത് ഒരു പ്രതികരണത്തിലൂടെ സ്വയം വിഡ്ഢിയാവാതിരിക്കാൻ ശ്രമിക്കുക. എന്റെ ഈ മറുപടി കൊണ്ട് അങ്ങേക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുവെങ്കിൽ ഞാനതിന് നിരുപാധികം മാപ്പ് ചോദിക്കുകയാണ്. അങ്ങയ്ക്ക് നല്ലൊരു ദിവസം ആശംസിക്കുന്നു.












Click it and Unblock the Notifications