Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആഷിക് അബുവിനെ ജഡ്ജിയാക്കണം എന്നെങ്ങാനും ആവശ്യപ്പെടുമോ എന്നാണ് എന്റെ പേടി'; ശ്രീജിത്ത് പെരുമന

കൊച്ചി: വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ അപേക്ഷയില്‍ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. ജഡ്ജ് ഹണി എം വര്‍ഗീസിന്റെ കോടതിയില്‍ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നും കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റരുതെന്നും ആവശ്യപ്പെട്ടായിരുന്നു അതിജീവിതയുടെ അപേക്ഷ. എന്നാല്‍ ഈ ആവശ്യം തള്ളുകയായിരുന്നു.ആവശ്യം തള്ളിയ ഹൈക്കോടതി രജിസ്ട്രാര്‍ കേസ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതായി ഉത്തരവിറക്കുകയും ചെയ്തിരുന്നു. അതേസമയം രജിസ്ട്രാറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രോസിക്യൂഷന്‍.

നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന സിബിഐ മൂന്നാം കോടതിയിലേക്ക് പുതിയ ജഡ്ജി നിയമിതനായതിന് പിന്നാലെ ആയിരുന്നു കേസ് സിബിഐ കോടതി തന്നെ പരിഗണിച്ചാല്‍ മതിയെന്നും വനിതാ ജഡ്ജി ആവശ്യമില്ലെന്നും കാണിച്ച് അതിജീവിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്. നേരത്തേ കേസ് വനിതാ ജഡ്ജി തന്നെ കേള്‍ക്കണമെന്ന അതിജീവിതയുടെ കൂടി ആവശ്യം പരിഗണിച്ചായിരുന്നു അന്ന് സിബിഐ കോടതി ജഡ്ജ് ആയിരുന്ന ഹണി എം വര്‍ഗീസിന് കീഴില്‍ നടി ആക്രമിക്കപ്പെട്ട കേസ് എത്തിയത്. കേസില്‍ അതിജീവിതയും പ്രോസിക്യൂഷനും നടത്തുന്ന നീക്കങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്‌ല. ശ്രീജിത്ത് പെരുമന. കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

1


ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഇന്നാരംഭിക്കാനിരിക്കെ പുതിയ ഹര്‍ജിജിയുമായി എത്തിയിരിക്കുകയാണ് പ്രോസ്സികൂഷ്യനും ഇരയും.
നടിയെ ആക്രമിച്ച കേസ്; സെഷന്‍സ് കോടതി പരിഗണിക്കരുതെന്ന് പ്രോസിക്യൂഷനും നടിയും ആവശ്യപ്പെട്ടു. പക്ഷേങ്കില് ഇപ്രാവശ്യം കളി ഒന്ന് മാറ്റി കളിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു.

2


ശ്രീജിത്ത് പെരുമനയുടെ വാക്കുകള്‍:

ഇതാ വീണ്ടാമതും കോടതി മാറ്റ, ജഡ്ജി മാറ്റ ഹര്‍ജ്ജി ??ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഇന്നാരംഭിക്കാനിരിക്കെ പുതിയ ഹര്‍ജിജിയുമായി എത്തിയിരിക്കുകയാണ് പ്രോസ്സികൂഷ്യനും ഇരയും.

3


നടിയെ ആക്രമിച്ച കേസ്; സെഷന്‍സ് കോടതി പരിഗണിക്കരുതെന്ന് പ്രോസിക്യൂഷനും നടിയും ആവശ്യപ്പെട്ടു.പക്ഷേങ്കില് ഇപ്രാവശ്യം കളി ഒന്ന് മാറ്റി കളിച്ചിട്ടുണ്ട് അതായത് ജഡ്ജിക്കെതിരായ ആരോപണങ്ങള്‍ ഒഴിവാക്കിയിട്ട് 'അയ്യോ പാവം ജഡ്ജിക്ക് ജില്ലാ ജഡ്ജിയായതുകൊണ്ട് എടുപ്പത് പണി ഉണ്ടാകില്ലേ, അതുകൊണ്ട് ഈ കേസും കൂടി നോക്കി നല്ല കഷ്ടപ്പാടുണ്ടാലും അതുകൊണ്ട് ഈ കേസ് വേറെ ആരെയെങ്കിലും ഏല്‍പ്പിച്ചുകൂടെ എന്നാണ് സങ്കട ഹര്‍ജ്ജി.

4


എത്ര കുലീനരായ പ്രോസികൂഷ്യനും, ഇരയും അല്ലേ....ഒടുവിലിപ്പോള്‍ ഹോളിവുഡില്‍ നിന്നും അക്ഷയ്കുമാറിനെയോ, ആഷിക് അബുവിനെയോ ജഡ്ജിയാക്കണം എന്നെങ്ങാനും ആവശ്യപ്പെടുമോ എന്നാണ് എന്റെ പേടി ??
അഡ്വ ശ്രീജിത്ത് പെരുമ

5


നടിയെ ആക്രമിച്ച കേസില്‍ ജഡ്ജി ഹണി എം. വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് നീക്കണെമന്നാവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയത് ദിലീപിനെ സംബന്ധിച്ച് ഒരു വിജയോ, ആഹ്ലാദിക്കാനുള്ള വകയോ ഒന്നുമല്ല മറിച്ച് വിചാരണ വൈകിപ്പിച്ചുകൊണ്ട് ദിലീപിനെ ഇല്ലാതെയാക്കാനുള്ള ഗൂഢാലോചനക്ക് ഇനി അല്‍പം വേഗത വരുമല്ലോ എന്ന ആശ്വസം ആണെന്ന് കഴിഞ്ഞ ദിവസം അഡ്വ. ശ്രീജിത്ത് പെരുമന പറഞ്ഞിരുന്നു. ഇപ്പോഴത്തെ ജഡ്ജല്ല ആര് വന്നാലും തെറ്റ് ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യമാണ് ദിലീപിനെ നയിക്കുന്നതെന്നും അത് അദ്ദേഹം പലപ്പോഴും തന്നോടുള്‍പ്പെടെ പറഞ്ഞിട്ടുമുണ്ടെന്നും ശ്രീജിത്ത് പെരുമന പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+