ദിലീപ് കേസ്: 'ശ്രീജിത്തിന്റെ മാറ്റം അട്ടിമറിക്കാന്‍, ദര്‍വേഷ് സാഹിബ് സര്‍ക്കാരിന് വേണ്ടപ്പെട്ടവന്'
നടി ആക്രമിക്കപ്പെട്ട കേസും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസുകളും അട്ടിമറിക്കപ്പെടുകയാണെന്ന് ബൈജു കൊട്ടാരക്കര. രണ്ടിന് പിന്നിലും പ്രവര്‍ത്തിച്ചത് എഡിജിപി ദര്‍വേശ് സാഹിബാണെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും ബൈജു പറഞ്ഞു. നടിയുടെ കേസില്‍ അന്വേഷണം നല്ല രീതിയിലായിരുന്നു നടന്നുകൊണ്ടിരുന്നത്.
ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും നീതി കിട്ടുമെന്നൊരു തോന്നലുണ്ടായിരുന്നു. പക്ഷേ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പിന്നീട് നടന്നത് കേസിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. ന്യൂസ് ഗ്ലോബ് ടിവി ചാനലിലൂടെയായിരുന്നു ബൈജു കൊട്ടാക്കരയുടെ ആരോപണങ്ങള്‍.

എഡിജിപി ശ്രീജിത്തിനോട് ചില എതിര്‍പ്പുകളും പരാതികളുമൊക്കെ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുമ്പോഴുണ്ടായിരുന്നു. എന്നാല്‍ ഈ കേസില്‍ ശ്രീജിത്ത് വളരെ നന്നായിട്ടായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇത് അജിത വരെ പറഞ്ഞിരുന്നു. അങ്ങനെയുള്ള ശ്രീജിത്തിനെയാണ്, വളരെ പെട്ടെന്ന് തന്നെ അന്വേഷ ചുമതലയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ മാറ്റിയത്. അത് മാറ്റി കഴിഞ്ഞപ്പോഴാണ് പുതിയ ആള് വരുന്നത്. ഷെയ്ഖ് ദര്‍വേശ് സാഹിബിനായിരുന്നു പിന്നീട് ചുമതല. എഡിജിപിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്.

ദര്‍വേശ് സാഹിബ് ആദ്യം ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥരുടെ എല്ലാം യോഗം വിളിക്കുകയാണ് ചെയ്തത്. അതില്‍ വെച്ച് ഒരു തീരുമാനവും എടുത്തു. ഒരു കാരണവശാലും ഈ കേസ് ദിലീപിന്റെ അഭിഭാഷകരിലേക്ക് പോകേണ്ട. കോടതിയില്‍ നിന്ന് പോയ ദൃശ്യങ്ങളിലേക്കോ തെളിവുകളിലേക്കോ പോകേണ്ട. ഇതങ്ങ് ക്ലോസ് ചെയ്തേരെ, ഇതായിരുന്നു തീരുമാനം. ദര്‍വേശ് സാഹിബ് അതുപോലെ ഇടപെട്ട സംഭവമാണ് സ്വപ്ന സുരേഷിന്റെ കേസ്. ബിരിയാണി ചെമ്പില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയ കാര്യമൊക്കെയാണ് സ്വപ്ന വിളിച്ച് പറഞ്ഞത്.

ആ വെളിപ്പെടുത്തലിന് പിന്നാലെ കെടി ജലീല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരാതിയും നല്കി. ആ പരാതി നിമിഷ നേരം കൊണ്ടാണ് ഫയലില്‍ സ്വീകരിച്ചത്. ഡിജിപി അടക്കമുള്ള യോഗം ചേര്‍ന്ന് പിന്നീട് ഒരു ടീമിനെ ഉണ്ടാക്കി. അന്വേഷണ സംഘത്തെയും രൂപീകരിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ജലീലിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ഇവരുടെ വാദം. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോലീസ് കണ്ടെത്തിയെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

ആ ഗൂഢാലോചന തെളിയിക്കാനാണ് പതിനൊന്നംഗ ടീമിനെ നിയോഗിച്ചത്. അതില്‍ ദര്‍വേശ് സാഹിബും ഉണ്ടായിരുന്നു. ഓരോ കേസുകള്‍ വരുമ്പോഴും സര്‍ക്കാരിന്റെ രീതി മാറുന്നുണ്ട്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ വന്നതോടെ പോലീസ് ഉണര്‍ന്നു. തെളിവുകള്‍ പെട്ടെന്ന് കണ്ടെത്താനായി ശ്രമം. പക്ഷേ ഒരു പെണ്‍കുട്ടി ജോലിക്ക് വരുന്ന സമയത്ത് ആക്രമിക്കപ്പെട്ടപ്പോള്‍, പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത് ഈ അടുത്ത കാലത്താണ്. അതൊന്നും ആരും മറന്നിട്ടില്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.

ഈ അടുത്ത സമയത്ത് തന്നെ ഷെയ്ഖ ദര്‍വേശ് സാഹിബ് തന്നെ ഭാഗമായ രണ്ട് കേസുകളാണിത്. ഒന്നില്‍ വേഗമില്ലാതെ ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. മറ്റൊന്നില്‍ വേഗത്തില്‍ കേസ് നടത്താന്‍ നോക്കുന്നു. ദര്‍വേശ് സാഹിബിനെ കൊണ്ടുവന്നതില്‍ ആര്‍ക്കാണ് പങ്ക് എന്നാണ് ചോദിക്കുന്നത്. ഈ കേസില്‍ എന്തിനാണ് ദര്‍വേശ് സാഹിബിനെ അവരോധിച്ചത്. ഇതിന്റെ പിന്നില്‍ ആരാണ് ഉള്ളതെന്നും അറിയേണ്ടതുണ്ട്. ഗൂഢാലോചനയാണോ, അതോ ചില കേസുകള്‍ തേച്ച് മാച്ച് കളയാനും, ചില കേസുകള്‍ക്ക് തുമ്പുണ്ടാക്കാനുമാണോ ചിലരെ കൊണ്ടുവരുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications