കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കുറ്റവാളിയാണെന്ന് ആരാ തീരുമാനിച്ചത്? കോടതി പറഞ്ഞോ... വീണ്ടും അടൂര്‍ ഗോപാലകൃഷ്ണന്‍

നടി ആക്രമിക്കപ്പെട്ടിട്ട് ആറ് വര്‍ഷം തികയുകയാണ്. കോടതി വിധി ആഴ്ചകള്‍ക്കകം പ്രസ്താവിക്കുമെന്നാണ് കരുതുന്നത്‌

Google Oneindia Malayalam News

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുറ്റവാളിയായി ചിത്രീകരിക്കുന്നതിനെതിരെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ദിലീപിനെതിരെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം അദ്ദേഹം കുറ്റക്കാരനെന്ന് വിശ്വസിക്കില്ലെന്നാണ് അടൂര്‍ സൂചിപ്പിച്ചത്. കോടതി തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്താല്‍ മാത്രമേ താന്‍ ഇക്കാര്യം വിശ്വസിക്കൂ എന്നും അടൂര്‍ പറയുന്നു.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. നേരത്തെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലും അടൂര്‍ നടന്‍ ദിലീപിനെ പിന്തുണച്ച് സംസാരിച്ചിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ആഴ്ചകള്‍ക്കകം വിധി

ആഴ്ചകള്‍ക്കകം വിധി

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കോടതി നിര്‍ദേശ പ്രകാരം തുടരന്വേഷണം നടത്തിയിരുന്നു. അതിന് ശേഷമാണ് വിചാരണ നടപടികള്‍ പുനരാരംഭിച്ചത്. ആഴ്ചക്കകള്‍ക്കം കേസില്‍ അന്തിമ വിധി കോടതി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ആശങ്കപ്പെടുത്തുന്ന കാര്യം

ആശങ്കപ്പെടുത്തുന്ന കാര്യം

അതിനിടെ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകള്‍ ഏറെ ആശങ്കയിലാക്കുന്നതാണ്. ഇത് വിചാരണ നടപടികളെ വൈകിപ്പിക്കുമോ എന്ന സംശയം പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി കേസില്‍ സുപ്രധാനമാണ്.

ദിലീപ് കുറ്റവാളിയാണെന്ന് ആര് തീരുമാനിച്ചു

ദിലീപ് കുറ്റവാളിയാണെന്ന് ആര് തീരുമാനിച്ചു

കേസുമായി ബന്ധപ്പെട്ട നടപടികള്‍ കോടതിയില്‍ തുടരവെയാണ് ഇന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കേസുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. കേസില്‍ ദിലീപ് കുറ്റവാളിയാണ് എന്ന് തീരുമാനിച്ചത് ആരാണ് എന്ന് അദ്ദേഹം ചോദിച്ചു. അപ്പോള്‍ നിങ്ങളെല്ലാം തീരുമാനിച്ചിരിക്കുകയാണ് ദിലീപ് കുറ്റവാളിയാണ് എന്ന്. ആരാ ഇത് തീരുമാനിച്ചത് എന്നും അദ്ദേഹം ചോദിച്ചു.

എന്നെ കൊണ്ട് എന്താണ് പറയിപ്പിക്കേണ്ടത്

എന്നെ കൊണ്ട് എന്താണ് പറയിപ്പിക്കേണ്ടത്

ഞാന്‍ ചോദിക്കുന്നത് ഒരു കാര്യമാണ്. കോടതി പറഞ്ഞോ ദിലീപ് കുറ്റവാളിയാണ് എന്ന്. മീഡിയ എല്ലാം ചേര്‍ന്ന് അയാളെ കുറ്റവാളിയാക്കി മാറ്റി. തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി പറയുന്നത് വരെ ദിലീപ് കുറ്റവാളിയല്ല എന്നേ ഞാന്‍ വിചാരിക്കൂവെന്നും അടൂര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍, എന്നെ കൊണ്ട് എന്താണ് പറയിപ്പിക്കേണ്ടത് എന്ന് സരസരമായി ചോദിക്കുകയായിരുന്നു അടൂര്‍.

യാതൊരു തെളിവുമില്ല

യാതൊരു തെളിവുമില്ല

അടുത്തിടെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലും ദിലീപിനെ പിന്തുണച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്. ദിലീപ് നിരപരാധിയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ല. ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. കേസിന് പിന്നില്‍ അറിയാന്‍ പറ്റാത്ത കാര്യങ്ങളുണ്ട്. ദിലീപ് ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂര്‍ പറഞ്ഞിരുന്നു.

നടിയുടെ സഹോദരന്റെ പ്രതികരണം

നടിയുടെ സഹോദരന്റെ പ്രതികരണം

ആക്രമണത്തിന് ഇരയായ നടിയുടെ സഹോദരന്‍ അടൂരിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നു. ന്യായീകരണ തൊഴിലാളികളുടെ കൂട്ടത്തില്‍ ഒരു പ്രശസ്തന്‍ കൂടിയെന്ന് സഹതാപത്തോടെ നോക്കിക്കാണുന്നു എന്നായിരുന്നു സഹോദരന്റെ പ്രതികരണം. ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയില്ലേ എന്ന് കരുതിയാണ് മറുപടി പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സൗദിയിലേക്ക് മലയാളികള്‍ ഒഴുകും!! സൗജന്യവിസ അനുവദിച്ച് തുടങ്ങി... 3 മാസം പരിധി, 4 ദിവസം താമസംസൗദിയിലേക്ക് മലയാളികള്‍ ഒഴുകും!! സൗജന്യവിസ അനുവദിച്ച് തുടങ്ങി... 3 മാസം പരിധി, 4 ദിവസം താമസം

 ആറ് വര്‍ഷം തികയുന്നു

ആറ് വര്‍ഷം തികയുന്നു

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങളാണ് അറസ്റ്റിലായത്. പിന്നീടാണ് ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന ആരോപണം ഉയര്‍ന്നതും നടന്‍ അറസ്റ്റിലായതും. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. ഇപ്പോള്‍ സംഭവം നടന്നിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാകുന്നു. വേഗം വിധി പ്രസ്താവിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു എങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.

അമ്പരപ്പിച്ച് ഖത്തര്‍; ഖജനാവ് നിറഞ്ഞുകവിഞ്ഞു!! ഡിസംബറില്‍ മാത്രം 2820 കോടി മിച്ചം, നാലാം സ്ഥാനംഅമ്പരപ്പിച്ച് ഖത്തര്‍; ഖജനാവ് നിറഞ്ഞുകവിഞ്ഞു!! ഡിസംബറില്‍ മാത്രം 2820 കോടി മിച്ചം, നാലാം സ്ഥാനം

English summary
Dileep Actress Case: Adoor Gopalakrishnan Asked to Media Media Whether Court Decide He Is the Culprit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X