ദിലീപേട്ടനെ ഞാന്‍ കുറ്റം പറയില്ല... നടിയുടെ കേസില്‍ ശാലു മേനോന്; ഞാനും ജയിലില്‍ കിടന്നിട്ടുണ്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അനുകൂലിച്ചും എതിര്‍ത്തും രണ്ടു ചേരി കേസിന്റെ തുടക്കം മുതല്‍ രൂപപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ അവള്‍ക്കൊപ്പം എന്ന പ്രചാരണം പോലും നേരത്തെ നടന്നിരുന്നു. ശേഷം അവനൊപ്പം പ്രചാരണവുമുണ്ടായി. എന്നാല്‍ കേസ് കോടതിയിലല്ലേ, ഇപ്പോള്‍ അഭിപ്രായം പറയാനില്ല... തുടങ്ങി എവിടെയും തൊടാതെ പ്രതികരിക്കുന്നവരും നിരവധിയാണ്.
പ്രമുഖ താരങ്ങള്‍ കേസില്‍ അഭിപ്രായം പറഞ്ഞിട്ടുമില്ല. അടുത്തിടെ മുന്‍കാല നടി ഗീത വിജയന് പ്രതികരിച്ചത് ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല എന്നാണ്. ദിലീപിനെതിരായ നീക്കത്തിന് പിന്നില്‍ ഒരു നടിയും സംവിധായകനും നടനുമാണ് എന്നാണ് സംവിധായകന് ശാന്തിവിള ദിനേശ് സംശയം പ്രകടിപ്പിക്കുന്നു. ഇപ്പോള്‍ വിഷയത്തില്‍ നടി ശാലു മേനോന്റെ പ്രതികരണമാണ് വന്നിരിക്കുന്നത്...

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മലയാള സിനിമാ ലോകം രണ്ടു ചേരിയായി തിരിഞ്ഞിരുന്നു. നടിയെ പിന്തുണച്ചും ദിലീപിനെ പിന്തുണച്ചുമായിരുന്നു ഈ ചേരികള്‍. ആക്രമണത്തിന് ഇരയായ നടിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമായിരുന്നല്ലോ എന്ന് പ്രതികരിച്ച താരങ്ങളുമുണ്ട്. കേസന്വേഷണവും വിചാരണയുമെല്ലാമായി ആറ് വര്‍ഷത്തോട് അടുക്കുന്ന ഈ വേളയിലും സിനിമാ ലോകം രണ്ടു ചേരി തന്നെയായി തുടരുന്നു.

ഞാനിതൊന്നും പൂര്‍ണമായി വിശ്വസിക്കുന്നില്ലെന്ന് നടി ശാലു മേനോന് പറയുന്നു. സീ ന്യൂസ് മലയാളത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എനിക്കും ജയിലില്‍ കിടക്കേണ്ട അനുഭവമുണ്ടായിട്ടുണ്ട്. 49 ദിവസത്തോളം ജയിലില്‍ കിടന്നു. അത് എന്തിന്റെ പേരിലാണ് എന്നറിയാതെയാണ് കിടന്നത്. എന്നപോലെ ദിലീപേട്ടന്റെ കാര്യത്തിലും സംഭവിച്ചിരിക്കാമെന്ന് ശാലു മേനോന് പറയുന്നു.

പലരും ദിലീപ് അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തുവെന്നൊക്കെ പറയുന്നുണ്ട്. എനിക്ക് അതൊന്നും പറയാന്‍ സാധിക്കില്ല. ഞാന്‍ അഭിനയരംഗത്തേക്ക് വന്ന തുടക്കത്തില്‍ ദിലീപേട്ടനൊപ്പം ഒരു സിനിമയില്‍ വേഷമിട്ടിരുന്നു. പിന്നീട് എനിക്ക് പാതി വഴിയില്‍ പേരോണ്ടി വന്നു. മറ്റൊരു നടിയാണ് ഈ വേഷം ചെയ്തത്. മൂന്നാല് സീനില്‍ മാത്രമേ അന്ന് അഭിനയിച്ചുള്ളൂ. എങ്കിലും എനിക്ക് വലിയ ഇഷ്ടമാണ് ദിലീപേട്ടനെ എന്നും ശാലു മേനോന് പറയുന്നു.

ദിലീപേട്ടനെ എനിക്ക് അടുത്തറിയില്ല. എങ്കിലും വലിയ ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളൊക്കെ കാണാറുണ്ട്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പല വാര്‍ത്തകളും വരുന്നു. ഇതൊന്നും ശരിയാകണം എന്നില്ല. എന്താണ് നടന്നതെന്ന് ദൈവത്തിന് അറിയാം. ഞാന്‍ ഒരിക്കലും ദിലീപേട്ടനെ കുറ്റം പറയില്ലെന്നും ശാലു മേനോന് പറയുന്നു.

ഞാന്‍ മനസിലാക്കിയിടത്തോളം ദിലീപേട്ടന് അങ്ങനെ ചെയ്യില്ല. ബാക്കി കോടതിയില്‍ ഇരിക്കുകയല്ലേ എന്നും ശാലു മേനോന് പറയുന്നു. 'അടുത്ത ഇറക്കുമതിയാണിത്. കുറേ ബുദ്ധിമുട്ടുന്നുണ്ട്' എന്നാണ് യുട്യൂബിലെ ശാലു മേനോന്റെ പ്രതികരണ വീഡിയോക്ക് താഴെ ഒരാളുടെ കമന്റ്.ദിലീപ് ഇങ്ങനെ ഒരു ക്രൂരത ചെയ്യില്ലെന്നാണ് കഴിഞ്ഞ ദിവസം നടി പ്രവീണ പ്രതികരിച്ചത്. നടന് ശങ്കറും സമാനമായ രീതിയില്‍ പ്രതികരിച്ചിരുന്നു.

ശാലു മേനോന്റേതിന് സമാനമായ രീതിയില്‍ തന്നെയായിരുന്നു നടി ഗീത വിജയന്റെ പ്രതികരണം. ദിലീപുമായി എനിക്ക് അടുത്ത പരിചയമില്ല. വെട്ടം സിനിമയുടെ ലൊക്കേഷനില്‍ കണാറുണ്ടായിരുന്നു. അമ്മ യോഗത്തിനെത്തുമ്പോള്‍ ഗീത സമുഖമല്ലേ എന്ന് ചോദിക്കും. ഇതൊക്കെയാണ് എനിക്ക് അറിയുന്ന ദിലീപ് എന്ന് ഗീത വിജയന് പറയുന്നു.

ദിലീപിനെ കുറിച്ച് പലതും കേള്‍ക്കുന്നുണ്ട്. ദിലീപും ആക്രമിക്കപ്പെട്ട നടിയുമൊക്കെ വലിയ ഗ്യാങായിരുന്നു. കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ വിശ്വസിക്കണോ വേണ്ടയോ എന്ന് എനിക്ക് അറിയില്ല. ദിലീപ് അങ്ങനെ ചെയ്യുമോ. സംശയമാണ്. ഇത്തരം കാര്യങ്ങളൊക്കെ നടക്കാതിരിക്കട്ടെയെന്നും ഗീത വിജയന് പ്രതികരിക്കുന്നു.

അതേസമയം, ദിലീപിനെ കേസില്‍ കുടുക്കിയതിന് പിന്നില്‍ മലയാള സിനിമയിലെ ഒരു വിഭാഗമാണെന്ന് സംവിധായകന് ശാന്തിവിള ദിനേശ് പറയുന്നു. തന്റെ യുട്യൂബ് ചാനലില്‍ ദിലീപ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയവെയാണ് ഇത്തരത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. കേസിലെ എട്ടാം പ്രതിയായ ദിലീപ് രക്ഷപ്പെടരുത് എന്ന് മാത്രമാണ് ചിലരുടെ ആവശ്യം. അതിന് പിന്നില്‍ വലിയൊരു നടനുണ്ട്. ഒരു സംവിധായകനും ആരാധനയോടെ കാണുന്ന ഒരു നടിയും ഇതിന് പിന്നിലുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.
Recommended Video
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications