'സുനി 50000 രൂപ ഫീസാണ് അഭിഭാഷകന് കൊടുക്കുന്നത്..ആരാണ് സുനിക്ക് പണം കൊടുക്കുന്നത്'?;ബൈജു കൊട്ടാരക്കര
കൊച്ചി; തെളിവുകളുടെ അടിസ്ഥാനത്തിലാണ് 85 ദിവസം ദിലീപിനെ പോലീസ് ജയിലിലടച്ചതെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ആ തെളിവുകൾ വളരെ ശക്തമാണെന്ന് അറിഞ്ഞത് കൊണ്ടാണ് ആ സാക്ഷികളെ കൂറുമാറ്റാനുള്ള ശ്രമങ്ങൾ നടന്നത്. കാവ്യ മാധവൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞത് അവരുടെ ഒരു കുടുംബാംഗം തന്നെയാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. റിപ്പോർട്ടർ ചാനലിലിനെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്
വിഷു കസവല്ല..ഇത് ഭാവന സ്റ്റൈൽ..വൈറലായി നടിയുടെ വിഷു ചിത്രങ്ങൾ

'പൾസർ സുനി ജയിലിൽ കിടക്കുമ്പോൾ വിളിച്ചത് മോഹൻലാലിനേയോ മമ്മൂട്ടിയേയോ അല്ല. നാദിർഷയേയും ദിലീപിനേയുമാണ്. പൾസർ സുനി കത്ത് എഴുതി കൊടുത്തയച്ചത് ദിലീപിനാണ്. ജയിലിൽ പൾസർ സുനിക്കൊപ്പം കഴിഞ്ഞിരുന്ന ജിംസണുമായി ഞാൻ അഭിമുഖം നടത്തിയിരുന്നു. 250 രൂപ തന്റെ കൈയ്യിലില്ലെന്നും ആ തുക ജയിലിലേക്ക് അയച്ച് തരണമെന്നും പറഞ്ഞ് പൾസർ സുനി ജിംസണെ ബന്ധപ്പെട്ടിരുന്നു'.

'ഇതേ പൾസർ സുനി ഒരാഴ്ച കഴിയും മുൻപ് ഒരു കത്ത് ജയിൽ സൂപ്രണ്ടിന് കൊടുത്തു. ആ കത്ത് സൂപ്രണ്ട് ഡിജിപിക്ക് അയച്ചു. സുപ്രീം കോടതിയിലേക്കുള്ള കത്താണ്. ഏപ്പോൾ ജാമ്യത്തിന് അപേക്ഷിച്ചാലും ഒരു ബെഞ്ചിലേക്ക് തന്നെ പോകുന്നു. അതൊന്ന് മാറ്റി തരണം എന്ന് അപേക്ഷിച്ചാണ് കത്ത്. ഈ 250 രൂപ ചോദിച്ച പൾസർ സുനി 3 തവണ ഹൈക്കോടതിയിൽ ജാമ്യത്തിന് പോയി'.

'സുനിയുടെ അമ്മ പറയുന്നത് തന്റെ കൈയ്യിൽ അഞ്ച് പൈസയില്ലെന്നാണ്. എന്നാൽ 50000 രൂപ ഫീസ് കൊടുത്താണ് ഇപ്പോൾ സുനി സുപ്രീം കോടതിയിൽ ജാമ്യത്തിന് പോയിരിക്കുന്നത്. ആരാണ് സുനിക്ക് ഈ പണം കൊടുക്കുന്നത്. ദിലീപിനല്ല എന്ന വാദിക്കുന്നവർക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. തെളിവുകളെല്ലാം ദിലീപിനെതിരെ വന്ന് കൊണ്ടിരിക്കുകയാണ്'.

' തെളിവുകളുടെ അടിസ്ഥാനത്തിലാണ് 85 ദിവസം ദിലീപിനെ പോലീസ് ജയിലിലടച്ചത്. ആ തെളിവുകൾ വളരെ ശക്തമാണെന്ന് അറിഞ്ഞത് കൊണ്ടാണ് ആ സാക്ഷികളെ കൂറുമാറ്റാനൊക്കെ പോയത്. കാവ്യ മാധവൻ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞത് അവരുടെ ഒരു കുടുംബാംഗം തന്നെയാണ്.നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറണമെങ്കിൽ ദൃശ്യങ്ങൾ പലതവണയായിട്ട് കാണണമെന്നാണ് ഐടി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്'.

'പക്ഷേ പല തവണ ദൃശ്യങ്ങൾ കണ്ടത് കൊണ്ട് പ്രതിക്കോ അയാളുടെ അഭിഭാഷകർക്കോ യാതൊരു പ്രയോജനവും ഇല്ല. പിന്നെ ദൃശ്യങ്ങളിൽ കൃത്രിമത്വം കാണിക്കുകയോ ഡിലീറ്റ് ചെയ്യുകയോ ഉണ്ടായാൽ അത്തരത്തിൽ ഹാഷ് വാല്യു മാറാൻ സാധ്യത ഉണ്ട്.
ദൃശ്യങ്ങളിലെ ഓഡിയോ എഡിറ്റ് ചെയ്ത് ചേർക്കപ്പെട്ടിട്ടുണ്ടാകാം എന്നത് തന്നെയാണ് സംശയിക്കുന്നത്'.

'ഈ കേസ് സംസ്ഥാന വിട്ട് പോയാൽ മാത്രമേ അതിജീവിതയ്ക്ക് നീതി ലഭിക്കൂ. ഒരു കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്ന് പോയെന്ന ഫോറൻസിക് റിപ്പോർട്ട് വന്നിട്ടും എന്തുകൊണ്ടാണ് ആ ദൃശ്യങ്ങൾ വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള അനുമതി നൽകാത്തത്?'.

'ഒരു കോടതിയിൽ നിന്നും പുറത്ത് പോകാൻ പറ്റാത്ത രേഖകൾ പ്രതിയുടെ ഫോണിൽ വരുന്നു. പണം കൊണ്ടും ആർബലം കൊണ്ടും സ്വാധീനം കൊണ്ടുമെല്ലാം ഇത്തരത്തിൽ കേസിൽ അനാവശ്യ കൈകടത്തലിന് ശ്രമിക്കുകയാണ്. ഈ കേസ് യഥാർത്ഥത്തിൽ സംസ്ഥാനത്തിന് പുറത്ത് പോകണം. അങ്ങനെയാണ് കേസ് വളരെ വേഗത്തിൽ തന്നെ മുന്നോട്ട് പോകുമെന്നാണ് തന്റെ നിഗമനം' ബൈജു കൊട്ടാരക്കര പറഞ്ഞു'.

അതേസമയം കേസ് താറുമാറായാല്‍ ദിലീപ് എന്ന 8ാം പ്രതിക്ക് ഗുണം കിട്ടില്ലല്ലോയെന്ന് ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വർ ചോദിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ സഹായിക്കാൻ ദിലീപ് ശ്രമിക്കുമോ, പൾസർ സുനിക്കെതിരെ അതീജീവിത അടക്കം മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ദിലീപിനെതിരെ മൊഴി നൽകിയിട്ടില്ലെന്നും രാഹുൽ ചർച്ചയിൽ പറഞ്ഞു.












Click it and Unblock the Notifications