കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്തരമൊരു കാര്യം ദിലീപിന് അല്ലാതെ മറ്റാർക്കാണ് ഗുണം ചെയ്യുന്നുത്: ചോദ്യങ്ങളുമായി ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

നടിയെ ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ കാര്യത്തില്‍ പരിശോധന വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി സംവിധായകന്‍ ബൈജു കൊട്ടാരക്കര കേസില്‍ ഒരുപാട് വാദങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഹൈക്കോടതിയില്‍ കൌസർ എടപ്പകത്ത് എന്ന ജഡ്ജി മാറിയ ആ കേസ് ഇപ്പോള്‍ മറ്റൊരു ബെഞ്ചാണ് പരിഗണിക്കുന്നത്.

അതിജീവിത നല്‍കിയ ഈ ഹർജിയിലെ വാദം വളരെ ശക്തമായ നിലയിലാണ് നടക്കുന്നത്. ഇന്നലെ കോടതിയില്‍ ഹാജരായ പ്രോസിക്യൂഷന്‍ വളരെ അധികം തെളിവുകള്‍ കോടതിക്ക് കൈമാറി. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെയാണ് നല്‍കിയത്. ഇതോടൊപ്പം തന്നെയാണ് കോടതിയിലിരുന്ന മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ദിലീപിന് കുരുക്കൊരുക്കുന്നതില്‍ മെമ്മറി കാർഡിന്റെ പ്രധാന്യം എന്ത്; വിശദീകരിച്ച് അഡ്വ.ടിബി മിനിദിലീപിന് കുരുക്കൊരുക്കുന്നതില്‍ മെമ്മറി കാർഡിന്റെ പ്രധാന്യം എന്ത്; വിശദീകരിച്ച് അഡ്വ.ടിബി മിനി

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറി എന്നുള്ളത്

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറി എന്നുള്ളത് എഫ് എസ് എല്‍ ലാബിലെ ഒരു ഉദ്യോഗസ്ഥന്‍ നേരത്തെ ചാനലില്‍ വന്ന് വളരെ വ്യക്തമായി തുറന്ന് പറഞ്ഞു. കോടതിയില്‍ നിന്നും ആരോ ആ മെമ്മറി കാർഡ് എടുത്തിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നു. എടുത്തുവെന്ന് മാത്രമല്ല, അത് മറ്റൊരു ഡിവൈസിലിട്ട് കാണുകയും ചെയ്തിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഇതല്‍പ്പം വെറൈറ്റി ലുക്ക്; സാരിയില്‍ തിളങ്ങി അനുശ്രീ, പുതിയ ചിത്രങ്ങള്‍ വൈറല്‍

ഏതെങ്കിലും ലാപ്പ്ടോപ്പിലോ മറ്റോ ഇട്ട് കണ്ട് അതില്‍ നിന്ന്

ഏതെങ്കിലും ലാപ്പ്ടോപ്പിലോ മറ്റോ ഇട്ട് കണ്ട് അതില്‍ നിന്ന് കോപ്പി എടുത്തിട്ടുണ്ട്. അല്ലെങ്കില്‍ ഡയറക്ടായി കോപ്പി എടുത്തിട്ടുണ്ട്. അതിന് ശേഷം അതിനകത്തേക്ക് മറ്റെന്തെങ്കിലും തിരുകി കയറ്റിയിട്ടുണ്ടോയെന്നും അറിയണം. ഇതിനായി വിദഗ്ധന്‍മാരുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഈ വിഷയത്തില്‍ ഇന്നലെ കോടതി ചോദിച്ചത് ഇന്ന് മലയാള മനോരമ വാർത്തയാക്കിയിട്ടുണ്ട്.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതം

'മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിന്റെ പ്രത്യാഘാതം എന്താണെന്ന് അറിയക്കണം. കോടതിയില്‍ ഹാജരാക്കിയ രേഖയില്‍ കോടതിയില്‍ തിരിമറി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രയോജനം പ്രതിക്ക് ലഭിക്കുമോ, ഹാജരാക്കിയ രേഖയില്‍ കോടതിക്കാണ് അധികാരം. ഹർജിയില്‍ പ്രതിഭാഗത്തെ കക്ഷി ചേർക്കുന്നതില്‍ പ്രോസിക്യൂഷന് വിമുഖത എന്താണമെന്നും ജസ്റ്റിസ് ബെച്ചു കൂര്യന്‍ തോമസ് ചോദിച്ചു'- എന്നാണ് മനോരമ റിപ്പോർട്ടെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.

കോടതിയില്‍ ഇരിക്കുന്ന മെമ്മറി കാർഡിന്റെ പരിപൂർണ്ണ

കോടതിയില്‍ ഇരിക്കുന്ന മെമ്മറി കാർഡിന്റെ പരിപൂർണ്ണ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്നാണ് കോടതി വ്യക്തമാക്കുന്നത്. അങ്ങനെയുള്ള ഈ മെമ്മറി കാർഡില്‍ നിന്നും ദൃശ്യങ്ങള്‍ ചോർന്നെന്ന് പറയുന്നത് ഒരു പെണ്‍കുട്ടിയുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമാണെന്ന് നേരത്തെ തന്നെ നിയമവൃത്തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ എടുത്താല്‍ പ്രതിക്കല്ലാതെ മറ്റാർക്കാണ് ഗുണകരമായി മാറുന്നത്.

ഈ സംഭവങ്ങള്‍ റീ ക്രിയേഷന്‍ ചെയതെങ്കില്‍ ഈ ദൃശ്യങ്ങള്‍

ഈ സംഭവങ്ങള്‍ റീ ക്രിയേഷന്‍ ചെയതെങ്കില്‍ ഈ ദൃശ്യങ്ങള്‍ കണ്ടിരിക്കണമല്ലോ. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെങ്കില്‍ അതില്‍ എഡിറ്റിങ് നടന്നിരിക്കാം. ഈ കേസിന് ആസ്പദമായ കാര്യങ്ങള്‍ ഒന്നും തന്നെ മെമ്മറി കാർഡില്‍ നിന്ന് കിട്ടിയില്ലെന്നും വരാം. അതുകൊണ്ട് തന്നെയാണ് ഹാഷ് വാല്യൂ മാറിയതിനെക്കുറിച്ചും ആരാണ് അതിന് പിന്നിലെന്ന് കണ്ടുപിടിക്കണം എന്ന് പറയുന്നതിലെ കാര്യമെന്നും സംവിധായകന്‍ കൂട്ടിച്ചേർക്കുന്നു.

Recommended Video

cmsvideo
Dileep Entry For Nayanthara Vignesh Shivan Wedding | നയൻതാരയുടെ വിവാഹത്തിന് ദിലീപ് വന്നപ്പോൾ

English summary
dileep actress case: Baiju Kottarakkara says Dileep benefits from malpractice on memory card
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X