സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം, സായ് ശങ്കറിന് വന്‍ ഓഫര്‍.. സാഗറിന് പണം കിട്ടി? സംവിധായകന്
ദിലീപിന്റെ മൊബൈലിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞത് സായ് ശങ്കറാണ്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ മാപ്പുസാക്ഷിയാണ് സായ് ശങ്കര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ മാപ്പുസാക്ഷിയായ ഐടി വിദഗ്ധന്‍ സായ് ശങ്കറിനെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി സംവിധായകന് ബൈജു കൊട്ടാരക്കര. തന്റെ യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ ഈ പണം സായ് ശങ്കര്‍ വേണ്ട എന്ന് വെച്ചതായും ബൈജു കൊട്ടാരക്കര പറഞ്ഞു. ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുന്നു. രണ്ടാമതായി കൊണ്ട് വന്ന സാക്ഷികളില്‍ 20 ഓളം പേരെ, പഴയ സാക്ഷികളെ വിസ്തരിച്ച് കഴിഞ്ഞു. അതില്‍ രണ്ട് മൂന്ന് പേരെ മാത്രമെ ഇനി വിസ്തരിക്കാനൊള്ളൂ, മഞ്ജു വാര്യര്‍ അടക്കം. അങ്ങനെയുള്ള സ്ഥിതിക്ക് ഈ ജനുവരി 31 നകം കേസ് തീര്‍ക്കണം എന്ന് സുപ്രീംകോടതിയുടെ ഇന്സ്ട്രക്ഷന് ഉണ്ടായിരുന്നു.

അടച്ചിട്ട മുറിയിലാണ് വാദം
പക്ഷേ വിചാരണ നീണ്ടു പോകുന്നതിനാല്‍ പഴയ സാക്ഷികളില്‍ പെട്ട ആളുകളെ വീണ്ടും വിസ്തരിക്കേണ്ടതായിട്ടുള്ളതിനാല് വീണ്ടും സുപ്രീംകോടതിയില്‍ നിന്ന് സമയം ചോദിച്ചിരിക്കുകയാണ് വിചാരണ കോടതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇതിന്റെ വാദങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരുപാട് ഒരുപാട് കാര്യങ്ങളാണ് പുറത്ത് വരുന്നത്. അടച്ചിട്ട മുറിയിലാണ് വാദമെങ്കിലും പലയാളുകള്‍ പുറത്ത് വന്ന് പറയുന്നതും കേള്‍ക്കുന്നതും ഒക്കെ ഒരുപാട് വ്യത്യസ്തങ്ങളായ കാര്യങ്ങളാണ്.

ആ മൊഴികള്‍ വക്കീലന്മാര് പറഞ്ഞു പഠിപ്പിച്ചത്
ഇതില്‍ ഒരു പ്രധാന സാക്ഷിയായിരുന്നു സായിശങ്കര്‍ എന്ന കമ്പ്യൂട്ടര്‍ വിദഗ്ധന്‍. ഈ സായി ശങ്കറിന് 25 ലക്ഷം രൂപ ഓഫര്‍ ചെയ്തു എന്നുള്ളതാണ് ഏറ്റവും ഒടുവില്‍ വെളിയില്‍ വരുന്ന വാര്‍ത്ത. 23-02-2022 ല്‍ സായി ശങ്കര്‍ ആദ്യം ഒരു മൊഴി കൊടുത്തിരുന്നു. ആ മൊഴി കള്ളമായിരുന്നു എന്ന് സായ് ശങ്കര്‍ തന്നെ പറയുന്നു. സായിശങ്കര്‍ തന്നെ പറയുന്നത് ആ മൊഴികള്‍ ഞാന്‍ അന്ന് പറഞ്ഞത് വക്കീലന്മാര് പറഞ്ഞു പഠിപ്പിച്ചതാണ്. വക്കീലന്മാരെ രക്ഷിക്കാനാണ് ഞാനത് പറഞ്ഞത്.

സാഗറിന് 10 ലക്ഷം
രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മൂന്നു വക്കീലന്മാരേ രക്ഷിക്കാന്‍ അവര്‍ പറഞ്ഞ് പറയിപ്പിച്ചതാണ് ആ കള്ള മൊഴി എന്നാണ് സായിശങ്കര്‍ പറയുന്നത്. അതുപോലെ സാഗര്‍ എന്ന് പറയുന്ന സാക്ഷിക്ക് 10 ലക്ഷം രൂപ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും അറുപതിനായിരം രൂപ മാത്രമേ കൊടുത്തുള്ളൂ. അതുകൊണ്ട് രണ്ടാമത് വീണ്ടും അഞ്ച് ലക്ഷം രൂപ കൊടുത്തപ്പോള്‍ ആ ഓഡിയോ ഒക്കെ പുറത്ത് വന്നതും ഓഡിയോ അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയില്‍ കിട്ടിയതൊന്നും യാദൃശ്ചികമല്ല. അതെല്ലാം നടന്ന കാര്യങ്ങള്‍ തന്നെയാണ്.

സായി ശങ്കറിന്റെ കൈയില്‍ ഇനിയും തെളിവുകള്‍
ഇപ്പോള്‍ സായി ശങ്കര്‍ മൊഴി മാറ്റിയാല്‍, കാരണം സായി ശങ്കറിന്റെ കൈയില്‍ ഇനിയും ധാരാളം തെളിവുകളുണ്ട്. സായി ശങ്കറിന്റെ ലാപ്ടോപ്പ്, മൊബൈല്‍ തുടങ്ങി ഒരുപാട് ഉപകരണങ്ങള്‍ കോടതിയിലാണ്. ഇത് തിരിച്ച് കിട്ടിയാല്‍ സായ് ശങ്കര്‍ അതില്‍ നിന്നും ഒരുപാട് വിവരങ്ങള്‍ വീണ്ടും റിട്രൈവ് ചെയ്തെടുക്കാന്‍ കഴിയും. തീര്‍ച്ചയായും സായി ശങ്കര്‍ പറഞ്ഞത് വെച്ച് നോക്കുകയാണെങ്കില്‍ ഈ കേസിന് ഒരുപാട് ഒരുപാട് കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നത് സായി ശങ്കറിന്റെ ചില മൊഴികളായിരുന്നു.

അവിടെ വക്കീലന്മാരും ദിലീപും വന്നു
ഒരുപാട് ബുദ്ധിമുട്ടി എന്ന് പറയുന്നു. കാരണം ആദ്യം രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ച് ചില മൊബൈലുകളിലെ വിവരങ്ങള്‍ സായ് ശങ്കര്‍ തന്നെ മായ്ച്ച് കളയുന്നു. അതിന് ശേഷം എറണാകുളത്ത് രണ്ട് ഹോട്ടലുകളില്‍ റൂം എടുക്കുന്നു. രണ്ട് ഹോട്ടലുകളില്‍ ഒരേസമയം മുറിയെടുത്തുകൊണ്ട് അവിടെയിരുന്ന് ഈ സംഗതികള്‍ ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവിടെ വക്കീലന്മാരും ദിലീപും ഒക്കെ വന്ന് പോയതായും ഈ സായ് ശങ്കര്‍ പറയുന്നുണ്ട്. അവര്‍ക്ക് വേണ്ടിയാണ് അത് ചെയ്തത്. ഈ രേഖകളെല്ലാം മായ്ച്ചു കളഞ്ഞത് അവര്‍ക്കുവേണ്ടിയാണ്.

ഒരു ഫോണിലെ വിവരങ്ങള്‍ മായ്ക്കാന്‍ പറ്റിയില്ല
ഒരു ഫോണിലെ വിവരങ്ങള്‍ മാത്രം മായ്ക്കാന്‍ പറ്റിയില്ല. അതുകൊണ്ട് ആ ഫോണ്‍ കളഞ്ഞുപോയി എന്ന് പ്രതികള്‍ കോടതിയില്‍ പറയുകയും ചെയ്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഹൈക്കോടതി പല പ്രാവശ്യം പറഞ്ഞിട്ടാണ് ഈ മൊബൈലുകള്‍ കോടതിയില്‍ പോലും ഹാജരാക്കിയത്. പിന്നീട് അത് മുംബൈയിലെ ലാബില്‍ നിന്ന് പൊലീസ് അത് വീണ്ടെടുക്കുകയായിരുന്നു. അതിന്റെ മിറര്‍ ഇമേജുകള്‍, ഓഡിയോ ക്ലിപ്പുകള്‍, അതിലേറെ വീഡിയോ ക്ലിപ്പുകള്‍ ഇതെല്ലാം എടുത്തത് സായിശങ്കറിന്റെയും ബാലചന്ദ്രകുമാറിന്റേയും മൊഴിയുടെ അടിസ്ഥാനത്തിലാണ്.

സായ് ശങ്കറിന് 25 ലക്ഷം രൂപ
ഈ രേഖകളെല്ലാം കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്. ഇതില്‍ സായ് ശങ്കറിന് രണ്ടേ രണ്ട് കാര്യം പറഞ്ഞാല്‍ മതി. 25 ലക്ഷം രൂപ റെഡി എന്നാണ് പറഞ്ഞത്. ഇനി അതില്‍ കൂടുതല്‍ വേണമെങ്കിലും കൊടുക്കാന്‍ തയ്യാറാണ് എന്ന് പറയുന്നത്. സായ് ശങ്കര്‍ പറയേണ്ടത് ഞാനീ പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമാണ്, പോലീസ് എന്നെക്കൊണ്ട് പറയിച്ചതാണ് എന്നൊരു വാക്കു പറഞ്ഞാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാം.

മനസില്‍ കുറ്റബോധം
അങ്ങനെ മനസില്‍ തോന്നിയ കുറ്റബോധം കൊണ്ടാണ് ഞാനിതിന്റെ സത്യാവസ്ഥ മുഴുവന്‍ വെളിയില്‍ പറയുന്നത് എന്നാണ് സായ് ശങ്കര്‍ പറയുന്നത്. കാശ് ചോദിക്കാനാണെങ്കില്‍ എനിക്ക് ഒരുപാട് ചോദിക്കാം. 25 ലക്ഷം പോര 50 ലക്ഷം വേണമെങ്കിലും തരണം എന്നു പറഞ്ഞാല്‍ അവര്‍ തരും. അതുകൊണ്ട് എനിക്ക് മനസ്സില്‍ കുറ്റബോധമുണ്ട്. ഈ ഒരു കേസില്‍ സത്യസന്ധമായി മാത്രമേ ഇടപെടൂ എന്നും സായ് ശങ്കര്‍ പറയും. ഇപ്പോള്‍ മാപ്പ് സാക്ഷിയായിരിക്കുന്ന സായ് ശങ്കറിനെ കോടതിയില്‍ വച്ച് ഒരുപാട് ഒരുപാട് വിഷമതകള്‍ നേരിട്ട അനുഭവങ്ങളുണ്ട്.

ആ പണം വേണ്ട
ഇതെല്ലാം സായ് ശങ്കര്‍ തുറന്ന് പറയും. പ്രതിഭാഗം വക്കീലന്മാരുടെ ഭാഗത്ത് നിന്നും മറ്റു ചില ഏരിയകളില്‍ നിന്നുമൊക്കെ ഉണ്ടായ ദുരനുഭവങ്ങള്‍. ഇതെല്ലാം തുറന്നു പറയുകയാണ്. ഏറ്റവും ഒടുവിലായി അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. 25 ലക്ഷം രൂപ എനിക്ക് ഓഫര്‍ വന്നു. അതില്‍ കൂടുതല്‍ വേണമെങ്കിലും തരാന്‍ തയ്യാറാണ്. പക്ഷേ എനിക്ക് ആ പണം വേണ്ട. ഇതാണ് സായ് ശങ്കര്‍ പറഞ്ഞത്.
-
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച












Click it and Unblock the Notifications