'കാവ്യ കേരള രാഷ്ട്രീയത്തിലെ പ്രമുഖന്റെ ഭാര്യയെ കണ്ടു; അന്ന് മുതല്‍ കേസില്‍ ട്വിസ്റ്റ്': ബൈജു കൊട്ടാരക്കര
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവനെ പ്രതിയാകാത്തതില്‍ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്ത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കേസുമായി ബന്ധപ്പെട്ട കുറ്റപത്രം അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ കാവ്യാ മാധവന്‍ പ്രതിയായിരുന്നില്ല, കൂടാതെ തെളിവ് നശിപ്പിച്ചെന്ന് ആരോപണം നേരിടുന്ന അഭിഭാഷകരെ കുറിച്ചും പരാമര്‍ശമില്ല. ഈ സാഹചര്യത്തിലാണ് ബൈജു കൊട്ടാരക്കരയുടെ വിമര്‍ശനം. ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്....

ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ പ്രകാരം, ബാലചന്ദ്രകുമാര്‍ ഇരിക്കുന്ന സമയത്താണ്, അന്ന് വി ഐ പി എന്നൊക്കെ വിശേഷിപ്പിച്ച ശരത് ഈ ടാബുമായി കടന്നുചെന്നത്. ഈ ടാബ് അവിടെ എത്തുന്നു. അവര്‍ ഒരുമിച്ചിരുന്ന് അത് കാണുന്നു. ബാലചന്ദ്രകുമാറിന്റെ സാന്നിദ്ധ്യത്തില്‍, പക്ഷേ ബാലചന്ദ്രകുമാര്‍ അത് കാണുന്നില്ല. ദിലീപ്, അനൂപ്, കാവ്യാ മാധവന്‍ ഉള്‍പ്പടെയുള്ള ആളുകള്‍ അത് കാണുന്നു.

കണ്ടതിന് ശേഷം ആ ടാബ് മടക്കി, ദിലീപ് കാവ്യാ മാധവന്റെ കയ്യിലാണ് കൊടുക്കുന്നത്. ദൃശ്യങ്ങളടങ്ങിയ ടാബാണത്. അതിന് ശേഷം ഈ ശരത്ത് അവിടെ നിന്ന് പോയെന്ന് പറയുന്നു. ഈ ടാബ് തിരിച്ചുകൊണ്ടു പോയിട്ടുമില്ല. ഈ ടാബ് അവിടെ വച്ച് നശിപ്പിക്കുന്ന ബാലചന്ദ്രകുമാര്‍ കണ്ടിട്ടില്ല, പിന്നെ എങ്ങനെയാണ് 201ഉം, 204ഉം വകുപ്പുകളിട്ട് തെളിവ് നശിപ്പിച്ചു എന്ന കാറ്റഗറിയില്‍ ശരത്തിനെ മാത്രം പ്രതിയാക്കുന്നത്.

എന്തുകൊണ്ടാണ് കാവ്യാ മാധവന്‍ പ്രതിയാകാതെ ഇതിനകത്ത് സാക്ഷിയായത്. ലക്ഷ്യയിലാണല്ലോ, കാവ്യ മാധവനും അമ്മയും നടത്തുന്ന ലക്ഷ്യയിലാണല്ലോ, സാഗര്‍ എന്നയാള്‍ പള്‍സര്‍ സുനി കൊണ്ടുനല്‍കിയ പെന്‍ഡ്രൈവ് വാങ്ങിവച്ചത്. മൊഴി മാറ്റിയതും യഥാര്‍ത്ഥ മൊഴിയും എല്ലാം ഇപ്പോള്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയല്ലേ.

കാവ്യ മാധവനിലേക്ക് അന്വേഷണം നീങ്ങുന്നതിനിടെയിലാണ് ഇതിലെ തിരിമറികള്‍ ഒരുപാട് നടന്നിട്ടുള്ളത്. ആ തിരിമറികള്‍ നടന്നത്, സത്യത്തില്‍ എന്റെ അറിവ് ശരിയാണെങ്കില്‍, തിരുവനന്തപുരത്ത് സീരിയലൊക്കെ നിര്‍മ്മിക്കുന്ന സ്ത്രീയും കാവ്യ മാധവനും കൂടി കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഭാര്യയെ പോയി കണ്ടുവെന്നും അവിടെ മുതലാണ് കേസില്‍ വേറെ ഒരു ട്വിസ്റ്റ് വന്നതെന്നും ബൈജു കൊട്ടാകരക്കര പറഞ്ഞു.

ഇത് പലയാളുകള്‍ക്കും തിരുവനന്തപുരത്ത് അറിയാം., ഈ അറിയാവുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ അവര്‍ പറയും വളച്ചൊടിക്കുകയാണെന്ന്. അതുകൊണ്ടാണ് വ്യക്തമായി പറഞ്ഞത്. കേരള രാഷ്ട്രീയത്തിലെ പ്രമുഖനായ ഒരാളുടെ ഭാര്യയെ ഈ കാവ്യ മാധവനും അതുപോലെ തന്നെ തിരുവനന്തപുരത്തെ സീരിയല്‍ പ്രൊഡ്യൂസറും കൂടി പോയി കണ്ടതിന് ശേഷമാണ് തിരിമറികള്‍ നടന്നതെന്ന് ബൈജു പറഞ്ഞു.

അന്നാണ് എ ഡി ജി പി ശ്രീജിത്തിനെ അന്വേഷണ സ്ഥാനത്ത് നിന്ന് മാറ്റി, മറ്റൊരു അതിഥി താരത്തെ അവിടെ കൊണ്ടുവച്ചതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയിലാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്.

അതേസമയം , കഴിഞ്ഞ ദിവസം പൊലീസ് നല്‍കിയ കുറ്റപത്രത്തില്‍ സാഗറിന്റെ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ടാവുമെന്നാണ് കരുതുന്നത് . കേസിന്റെ ആദ്യഘട്ട വിചാരണയില്‍ കൂറുമാറിയ പ്രോസിക്യൂഷന്‍ സാക്ഷിയാണ് ആലപ്പുഴ സ്വദേശിയായ സാഗര്‍ വിന്‌സന്റ് . ഇദ്ദേഹത്തിന്റെ രഹസ്യ മൊഴിയാണ് അനുബന്ധ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ നിര്‍ണ്ണായക സാക്ഷിയായിരുന്ന സാഗറിന്റെ മൊഴി മാറ്റം അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായിരുന്നു .
'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍


Click it and Unblock the Notifications