കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യർ വീണ്ടും വരുന്നത് ദിലീപിന് വലിയ കുരുക്കാവും: കാരണം വ്യക്തമാക്കി ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ ഈ മാസം പത്തിന് പുനഃരാരംഭിക്കുകയാണ്. തുടരന്വേഷണത്തെ തുടർന്ന് മുടങ്ങിയ വിചാരണയാണ് ഇപ്പോള്‍ വീണ്ടും ആരംഭിക്കുന്നത്. തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം കഴിഞ്ഞയാഴ്ച വിചാരണ കോടതി തള്ളിയിരുന്നു.

മഞ്ജു വാര്യർ, ബാലചന്ദ്രകുമാർ തുടങ്ങിയവരെ വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ വിസ്തരിക്കും. അതേസമയം മഞ്ജു വാര്യറുടെ വിസ്താരമാവും കേസില്‍ ദിലീപിന് ഏറ്റവും വലിയ തിരിച്ചടിയാവുകയെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാർ അഭിപ്രായപ്പെടുന്നത്. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലുടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കേസിലെ എട്ടാംപ്രതി അടുത്തിടെ വീണ്ടും കോടതിയില്‍ ഹാജരായി. വിചാരണ കോടതിയില്‍ നല്‍കിയ ഹർജിയുമായി ബന്ധപ്പെട്ടാണ് ദിലീപ് വീണ്ടും കോടതിയില്‍ ഹാജരായത്. കേസില്‍ ആദ്യഘട്ടത്തില്‍ പൊലീസ് അന്വേഷിച്ചത് മാത്രം മതി, രണ്ടാം ഘട്ടത്തിലുള്ള അന്വേഷണ റിപ്പോർട്ടുകളൊന്നും കോടതി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ദിലീപിന്റെ ഹർജി.

ബഹ്റൈനില്‍ കണ്ടത് അത്ഭുതം: രാജ്യത്തിന് പോപ്പിന്റെ നിറഞ്ഞ അഭിനന്ദനം, കുർബാനയില്‍ രാജകുടുംബാംഗവുംബഹ്റൈനില്‍ കണ്ടത് അത്ഭുതം: രാജ്യത്തിന് പോപ്പിന്റെ നിറഞ്ഞ അഭിനന്ദനം, കുർബാനയില്‍ രാജകുടുംബാംഗവും

ദിലീപിന്റെ ആവശ്യം പരിഗണിക്കാന്‍

എന്നാല്‍ വിചാരണ കോടതി ആ ഹർജി തള്ളുകയാണ് ഉണ്ടായത്. ക്രൈം ബ്രാഞ്ച് കൊടുത്തിരിക്കുന്ന കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. അതുകൊണ്ട് തന്നെ ദിലീപിന്റെ ആവശ്യം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കിയെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ചെറുപ്പത്തില്‍ തന്നെ ആണ്‍കുട്ടികളോടായിരുന്നു താല്‍പര്യം: ഒരു ബോയ് ഫ്രണ്ടും ഉണ്ടായിരുന്നു: അശ്വിന്‍ചെറുപ്പത്തില്‍ തന്നെ ആണ്‍കുട്ടികളോടായിരുന്നു താല്‍പര്യം: ഒരു ബോയ് ഫ്രണ്ടും ഉണ്ടായിരുന്നു: അശ്വിന്‍

ദിലീപിന് കോടതിയില്‍ ഹാജരാവേണ്ടി വന്നത്

കുറ്റപത്രം റദ്ദാക്കണമെന്ന ഹർജി തള്ളിക്കഴിഞ്ഞപ്പോള്‍ ദിലീപിന് കോടതിയില്‍ ഹാജരാവേണ്ടി വന്നത്. കോടതിയില്‍ ഹാജരായ ദിലീപിനെ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുകയും ചെയ്തു. ആ കുറ്റപത്രത്തില്‍ 39 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു.

vastu tips: വീട് തെക്ക് ദർശനമാണോ: എങ്കില്‍ ഉമ്മറവാതില്‍ മുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്- വാസ്ദു വിദ്യയില്‍ പറയുന്നത്

 മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കാന്‍

ചില തെളിവുകളും കാര്യങ്ങളും ഉള്ളതുകൊണ്ടാണ് മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കാന്‍ ഒരുങ്ങുന്നത്. മഞ്ജു വാര്യർ പറഞ്ഞ പല കാര്യങ്ങള്‍ സംബന്ധിച്ച് സാധ്യത ഉള്ളതിനാലും അതിന് അനുസരിച്ചുള്ള തെളിവുകള്‍ കോടതിയില്‍ കൊടുത്തതിനാലും തീർച്ചയായും മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കും. അത് തീർച്ചയായും ദിലീപ് എന്ന എട്ടാം പ്രതിക്ക് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമായിരിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഇതിനകത്ത് ശരത്ത് എന്ന് പറയുന്ന ഒരു കൂട്ടുപ്രതി

ഇതിനകത്ത് ശരത്ത് എന്ന് പറയുന്ന ഒരു കൂട്ടുപ്രതി കൂടിയുണ്ട്. ആ ശരത്ത് ദിലീപിന് ഒപ്പം ചേർന്ന് തെളിവുകള്‍ നശിപ്പിച്ചതിനും, അതുപോലെ രണ്ടാഘട്ടത്തില്‍ സമർപ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞ കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തതായി അറിയുന്നതും അതുകൊണ്ട് രണ്ടുപേരും കോടതിയില്‍ ഹാജരാവണമെന്നും പറയുകയായിരുന്നു. അങ്ങനെയാണ് രണ്ട് പേരും കോടതിയില്‍ ഹാജരായതും കുറ്റപത്രം വായിച്ച് കേട്ട് നിഷേധിച്ചതും.

ഇതെല്ലാം ദിലീപിന് വലിയ കുരുക്കാവുമെന്നാണ്

ഇനിയുള്ള ദിവസങ്ങളില്‍ വിചാരണയിലേക്ക് പോവുകയാണ്. ആദ്യ ഘട്ടത്തില്‍ വിസ്തരിക്കാനുള്ളത് 39 സാക്ഷികളെയാണെങ്കില്‍ മൊത്തം 112 പുതിയ സാക്ഷികളും ഏതാണ്ട് മൂന്നൂറോളം തെളിവുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതെല്ലാം ദിലീപിന് വലിയ കുരുക്കാവുമെന്നാണ് നിയമവൃത്തങ്ങളില്‍ നിന്ന് അറിയാന്‍ സാധിക്കുന്നത്.

ദിലീപിന് ജാമ്യം പോലും കിട്ടാന്‍ വകുപ്പില്ലാത്ത തരത്തില്‍

അഡ്വക്കറ്റിന്റെ ഓഫീസില്‍ നിന്നും മുംബൈയില്‍ വെച്ചും തെളിവുകള്‍ നശിപ്പിച്ചതിനെക്കുറിച്ചുമെല്ലാം വ്യക്തമായി കോടതിയില്‍ നല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ നിന്ന് തിരിച്ചെടുത്ത വിവരങ്ങളും സായി ശങ്കർ പറഞ്ഞതുമെല്ലാം തെളിവായിട്ടുണ്ട്. ഇതെല്ലാം ബാലചന്ദ്രകുമാർ എന്ന സാക്ഷി പറഞ്ഞതുമായി ബന്ധപ്പെട്ട് സാമ്യമുള്ളതാണ്. ദിലീപിന് ജാമ്യം പോലും കിട്ടാന്‍ വകുപ്പില്ലാത്ത തരത്തില്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Dileep Actress Case: Baiju Kottarakkara says re-Trial of Manju Warrier will be big problem for Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X