മെമ്മറി കാർഡിട്ട വിവോ ഫോണ്‍ ആരുടേത്: കണ്ടുപിടിക്കാന്‍ ഒരു മാർഗ്ഗമുണ്ടെന്ന് ബൈജു കൊട്ടാരക്കര
നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ അവസാനമായി മാറുന്നത് 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 നും 12.54 നും ഇടയ്ക്കുള്ള സമയത്താണ്. ഈ സമയത്ത് ജൂഡീഷ്യല്‍ ഓഫീസർ കോടതിയിലില്ല. അന്നേ ദിവസം ഇത് രണ്ട് പേരുടെ തലയ്ക്ക് വെക്കാന്‍ ചിലയാളുകള്‍ ചേർന്ന് ആവുന്നതും ശ്രമിച്ചിരുന്നു.
Recommended Video
അതിലൊന്ന് പള്‍സർ സുനിയുടെ അഭിഭാഷകനും മറ്റൊരാള്‍ പൊലീസ് ഉദ്യോഗസ്ഥയുമായിരുന്നു. എന്നാല്‍ ടവർ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇവർ ആ സമയത്ത് കോടതിയില്‍ പോയിട്ടില്ലെന്ന് കണ്ടെത്തിയെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. തന്റെ സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പള്‍സർ സുനിയുടെ അഭിഭാഷകനും ആ പൊലീസ് ഉദ്യോഗസ്ഥയും അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് അവർ കോടതിയില്‍ എത്തിയതെന്നും മനസ്സില്ലാക്കാന്‍ സാധിച്ചു. അതോടെ ആ വാദം പൊളിഞ്ഞു. പിന്നീട് ഈ മെമ്മറി കാർഡ് ആരാണ് ഒരു വിവോ ഫോണില്‍ ഇട്ടത്. ആ വിവോ ഫോണിലാണെങ്കില്‍ ഇന്‍സ്റ്റഗ്രാം വാട്സാപ്പ് തുടങ്ങിയ എല്ലാ വിധ ആപ്ലിക്കേഷനും അതിനകത്ത് ഉണ്ടെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.
കർക്കിടകം ഒന്നൊക്കെയല്ലേ.. സാരിയില്‍ തിളങ്ങി അനുമോള്‍- ചിത്രങ്ങള്‍ വൈറല്‍

ഈ മെമ്മറി കാർഡ് ഈ ഫോണിലേക്ക് ഇട്ട് വേറെ എവിടേക്കെങ്കിലും കോപ്പി ചെയ്യപ്പെട്ടാല്‍ എങ്ങനെയാണ് അറിയുന്നത്. കോപ്പി ചെയ്യപ്പെട്ട് കാണണം, അക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ല. കോടതിയിലിരിക്കുന്ന തൊണ്ടി മുതലിന്റെ കസ്റ്റോഡിയന്‍ ജുഡീഷ്യല് ഓഫീസറാണ്. അവരുടെ അനുമതിയില്ലാതെ ആരാണ് ആ മെമ്മറി കാർഡ് എടുത്തത്. ആരാണ് അതിന് അനുമതി നല്‍കിയത്. ഇക്കാര്യം അന്വേഷിക്കണമെന്ന് കോടതി പറയുമ്പോഴും, അതിനുള്ള ഒരു പ്രഖ്യാപനം പോലും കോടതി നടത്തിയില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ടവർ ലൊക്കേഷന്‍ പരിശോധിച്ചാല്‍ വിവോ ഫോണ്‍ ആരുടേതാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

ആ വിവോ ഫോണ്‍ ആരുടേതാണെങ്കിലും കണ്ടുപിടിക്കാം എന്ന നിർദേശം പൊലീസിന് കൊടുത്തെങ്കിലും തന്റെ പക്കലിരിക്കുന്ന ആ മെമ്മറി കാർഡ് എങ്ങനെയാണ് മറ്റുള്ളവരിലേക്ക് എത്തിയത് എന്നതിനെക്കുറിച്ച് യാതൊരു വിശദീകരണവും ഇല്ല. സുപ്രീംകോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ജുഡീഷ്യല്‍ ഓഫീസറുടെ കസ്റ്റഡിയിലിരിക്കുന്ന ഒരു സാധനമായതിനാല്‍ അവരുടെ അനുമതിയോടെ കോടതിയില്‍ ഈ തെളിവ് എടുത്ത് പരിശോധിക്കാന്‍ സാധിക്കും. അല്ലാതെ തോന്നിയത് പോലെ ആർക്കും എടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു തെളിവ് അല്ല ഇത്. പ്രത്യേകിച്ചും ഒരു പെണ്‍കുട്ടിയുടെ മാനം അതില്‍ ഒളിഞ്ഞിരിക്കുന്നതിനാല്‍. അങ്ങനെ ഉള്ള ഒരു തെളിവ് ആരാണ് എടുത്തത് എന്ന് അറിയേണ്ടത് ഒരു സാധാരണക്കാരന്റെ അടക്കം അവകാശം അല്ലെ എന്നും അദ്ദേഹം ചോദിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി ഒരു കേസിലെ തെളിവുകള്‍ എങ്ങനെയൊക്കെ നശിപ്പിക്കാം എന്നതിനെക്കുറിച്ച് റിസർച്ച് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ദിലീപും കൂട്ടരും. കേസില്‍ ഏറ്റവും കൂടതല്‍ കുഴപ്പങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് വിചാരണ കോടതിയിലാണെന്നുള്ളത് സത്യസന്ധമായ ഒരു അവസ്ഥയാണ്. 2020 ല്‍ എഫ്‍ എസ് എല്‍ ലാബില്‍ നിന്നും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറി എന്ന് പറഞ്ഞ് റിപ്പോർട്ട് വിചാരണ കോടതിയില്‍ റിപ്പോർട്ട് കൊടുത്തപ്പോള്‍ രണ്ട് വർഷം പൂഴത്തിവെച്ചെന്നും ബൈജു കൊട്ടാരക്കര ആരോപിക്കുന്നു.












Click it and Unblock the Notifications