• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പക വീട്ടല്‍': ദിലീപ് കിടന്ന ജയിലിലേക്ക് എന്നേയും എത്തിക്കാന്‍ ശ്രമം; വന്‍ കളിയെന്ന് ബാലചന്ദ്രകുമാർ

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ വ്യാജ പരാതി സൃഷ്ടിച്ചതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ. പൊലീസ് റിപ്പോർട്ടില്‍ ദിലീപിന്റെ പങ്ക് ഇപ്പോള്‍ എടുത്ത് പറഞ്ഞില്ലെങ്കിലും ദിലീപിനൊപ്പം നിരന്തരം യാത്രചെയ്യുന്നവരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വാഭാവികമായും അത് ചെന്ന് അവസാനിക്കുന്നത് ദിലീപിലായിരിക്കും.

സാക്ഷിയുടെ വിശ്വാസ്യതയെ തകർക്കുക എന്നുള്ളത് മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് റിപ്പോർട്ട് വായിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും ബാലചന്ദ്രകുമാർ അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപ് ശാന്തിവിളയ്ക്ക് 10 ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചു; സംഭവിച്ചത് മറ്റൊന്ന്; ബാലചന്ദ്രകുമാർദിലീപ് ശാന്തിവിളയ്ക്ക് 10 ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചു; സംഭവിച്ചത് മറ്റൊന്ന്; ബാലചന്ദ്രകുമാർ

ആലുവ സബ്ജയിലിലേക്ക് എന്നെ റിമാന്‍ഡ് ചെയ്ത്

ആലുവ സബ്ജയിലിലേക്ക് എന്നെ റിമാന്‍ഡ് ചെയ്ത് കിട്ടാനായിരുന്നു അവരുടെ ശ്രമം. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ ജയിയില്‍ കിടന്നയാളാണ് ദിലീപ്. ഞാന്‍ ചില സത്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ അദ്ദേഹം കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കടന്നു. അങ്ങനെയങ്കില്‍ എനിക്കും എതിരെ കിടക്കട്ടെ ഒരു കേസ്, എന്നിട്ട് ഞാന്‍ കിടന്ന അതേ ജയിലില്‍ ബാലചന്ദ്രകുമാറും വന്ന് കിടക്കട്ടേയെന്നും ദിലീപ് ചിന്തിച്ച് കാണുമെന്നും ബാലചന്ദ്രകുമാർ പറയുന്നു.

ഇതാ സാരിയില്‍ പൊളിച്ചടുക്കുന്ന ഭാവന: ഗംഭീര ലുക്കെന്ന് ആരാധകർ, വൈറലായി ചിത്രങ്ങള്‍

പക്ഷെ എനിക്ക് പ്രത്യേകം പായ തരാനോ, ഹെല്‍ത്ത് ഡ്രിങ്ക്

പക്ഷെ എനിക്ക് പ്രത്യേകം പായ തരാനോ, ഹെല്‍ത്ത് ഡ്രിങ്ക് തരാനോ ആളുണ്ടാവില്ലെന്ന കാര്യം മാത്രമേയുള്ളു. എന്നെ ആലുവ ജയിലില്‍ കിടത്താന്‍ വേണ്ടി തന്നെയാണ് ആലുവ കോടതിയുടെ പരിധിയില്‍ വരുന്ന കെട്ടിടം തിരഞ്ഞെടുത്തത്. അപ്പോള്‍ ഈ കേസില്‍ റിമാന്‍ഡ് ഉണ്ടായാല്‍ ആലുവ കോടതിയില്‍ തന്നെ കിടക്കും. കേസ് ഇപ്പോള്‍ വന്നിരിക്കുന്നതും ആലുവ കോടതിയില്‍ തന്നെയാണ്.

പരാതിയില്‍ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന

പരാതിയില്‍ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന പുതുക്കലവട്ടം എന്ന് പറയുന്ന സ്ഥലത്ത് ഞാനിതുവരെ പോയിട്ടുമില്ല. രമേശന്‍ നായർ എന്ന് പറയുന്നയാള്‍ മറ്റൊരു സ്ഥലത്ത് താമസിച്ചിരുന്ന സമയത്ത്, അതായത് 2006 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോവുമായിരുന്നു. അന്ന് ഞാനൊരു സിനിമ ചെയ്യുന്നുണ്ടായിരുന്നു. ആ സിനിമയുടെ പാട്ടെഴുത്തുമായി ബന്ധപ്പെട്ടാണ് രമേശന്‍ നായരെ പരിചയപ്പെടുന്നത്. പക്ഷെ അദ്ദേഹം വീടുമാറിയതിന് ശേഷം അങ്ങോട്ട് പോയിട്ടില്ലെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കുന്നു.

2005 ല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ

2005 ല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ ആലോചിച്ചിരുന്നു. പിന്നീട് അത് നടന്നില്ല. ആ ചിത്രത്തിന് തിരക്കഥ എഴുതാനിരുന്ന എകെ സാജന്‍, എകെ സന്തോഷ് എന്നിവരോടൊപ്പം എന്റെ അടുത്തേക്ക് വന്ന് ചേർന്ന ആളാണ് ജോണ്‍ ഡിറ്റോ. സ്കൂള്‍ അധ്യാപകരനായ അദ്ദേഹത്തിന് ദിലീപിനോട് കടുത്ത ആരാധന വല്ലതും ഉണ്ടായിരിക്കും. അല്ലാതെ വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നം ഉണ്ടായിട്ടില്ല.

ഇതില്‍ പങ്കുണ്ടെന്ന് പറയുന്ന ഓണ്‍ലൈന്‍ ചാനലുകാരും

ഇതില്‍ പങ്കുണ്ടെന്ന് പറയുന്ന ഓണ്‍ലൈന്‍ ചാനലുകാരും ദിലീപിന്റെ സന്തത സഹചാരിയായ വ്യാസന്‍ എടവനാക്കാടും ബാലചന്ദ്രകുമാറുമായി അടുപ്പമുണ്ടായിരുന്ന ചില ആളുകളെ തേടി നടന്നിരുന്നുവെന്ന കാര്യം നേരത്തെ തന്നെ കേട്ടിരുന്നു. ജോണ്‍ ഡിറ്റോ ഒരു പക്ഷെ അതില്‍പെട്ടു പോയതാവും. റിപ്പോർട്ടില്‍ പൊലീസ് സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്റെ അഭിഭാഷകനുമായി ചർച്ച നടത്തി ബാക്കി നടപടിക്രമങ്ങള്‍ ആലോചിക്കുകയാണ്.

തീർച്ചയായും പരാതിക്കാരിക്കെതിരേയും ഇതിന് കൂട്ട്

തീർച്ചയായും പരാതിക്കാരിക്കെതിരേയും ഇതിന് കൂട്ട് നിന്നവർക്കെതിരേയും ഏതറ്റം വരേയുമുള്ള നിയമനടപടി സ്വീകരിക്കും. എല്ലാം നിയമത്തിന്റെ പരിധിയില്‍ നിന്ന് കൊണ്ട് ചെയ്യാനാണ് തീരുമാനം. പക്ഷെ നിയമപരമായി ഏത് അറ്റം വരെ നമുക്ക് പോവാന്‍ സാധിക്കുമോ അതുവരെ പോവുമെന്നും ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ബാലചന്ദ്രകുമാർ കൂട്ടിച്ചേർക്കുന്നു.

 ദിലീപിന്റെ ഇടപെടല്‍ ഇല്ലാതെ ഇത് നടക്കില്ല: 58 വയസ്സാണ് വ്യാജ പരാതിക്കാരിക്കെന്നും ബാലചന്ദ്രകുമാർ ദിലീപിന്റെ ഇടപെടല്‍ ഇല്ലാതെ ഇത് നടക്കില്ല: 58 വയസ്സാണ് വ്യാജ പരാതിക്കാരിക്കെന്നും ബാലചന്ദ്രകുമാർ

Recommended Video

cmsvideo
  ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ..ചങ്കുറപ്പോടെ അതിജീവിത | *Kerala
  English summary
  dileep actress case: Balachandrakumar says attempt was to get me to the jail where Dileep was
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X