Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തിനാണ് ദിലീപ് ഈ നാടകങ്ങള്‍ കളിക്കുന്നത്': ഇതിനെല്ലാം അവർ മറുപടി പറയണമെന്നും ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസില്‍ നിർണ്ണായക വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്ന ബാലചന്ദ്രകുമാറിനെതിരെ നല്‍കിയ പീഡന പരാതി വ്യജ കേസായിരിക്കുമെന്നുള്ളത് തുടക്കത്തില്‍ തന്നെ എല്ലാവർക്കും തോന്നിയിരുന്നുവെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജമാണെന്ന് കണ്ടെത്തിക്കൊണ്ടുള്ള പൊലീസ് റിപ്പോർട്ട് പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ റിപ്പോർട്ടർ ടിവിയില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

ബാലചന്ദ്രകുമാറിനെതിരെ നല്‍കിയ പരാതി വ്യാജമാണെന്നും പിന്നില്‍ പ്രവർത്തിച്ച വ്യാസന്‍ എടവനക്കാട് അടങ്ങുന്ന സംഘം പരാതിക്കാരിക്ക് പണം നല്‍കിയതായും പൊലീസ് റിപ്പോർട്ടിലുണ്ടായിരുന്നു.

അത്രമാത്രം വിശ്വാസത്തോട് കൂടിയായിരുന്നു

അത്രമാത്രം വിശ്വാസത്തോട് കൂടിയായിരുന്നു ബാലചന്ദ്രകുമാർ തുടക്കം മുതല്‍ തന്നെ ഈ പരാതിയുമായി ബന്ധപ്പെട്ട് സംസാരിച്ചതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. തനിക്കെതിരായ പരാതി തെളിയിക്കട്ടേയെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ അങ്ങനെ ഒരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയിക്കപ്പെടേണ്ടതാണെന്ന് ധൈര്യത്തോട് കൂടി പലയാവർത്തി പറഞ്ഞയാളാണ് ബാലചന്ദ്രകുമാറെന്നും അവർ വ്യക്തമാക്കുന്നു.

ഇതാ സാരിയില്‍ പൊളിച്ചടുക്കുന്ന ഭാവന: ഗംഭീര ലുക്കെന്ന് ആരാധകർ, വൈറലായി ചിത്രങ്ങള്‍

തനിക്കെതിരായ കേസില്‍ ബാലചന്ദ്രകുമാർ പറഞ്ഞ അതേ

തനിക്കെതിരായ കേസില്‍ ബാലചന്ദ്രകുമാർ പറഞ്ഞ അതേ കാര്യമാണ്, നടി ആക്രമിക്കപ്പെട്ട കേസിലും ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഈ കുറ്റകൃത്യത്തില്‍ നിങ്ങള്‍ക്ക് പങ്കില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് ഈ തരത്തിലുള്ള നാടകം കളിക്കുന്നത്. ഈ കേസ് തുടങ്ങിയതിന് ശേഷം, പ്രത്യേകിച്ച് ബാലചന്ദ്രകുമാറിന്റെ കടന്ന് വരവോടെ നമ്മള്‍ കാണുന്ന കുറേയധികം സംഭവവികാസങ്ങളുണ്ടെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടുന്നു.

പ്രതിഭാഗത്ത് നില്‍ക്കുന്ന ദിലീപ് എന്ന് പറയുന്ന വ്യക്തിയുടെ

പ്രതിഭാഗത്ത് നില്‍ക്കുന്ന ദിലീപ് എന്ന് പറയുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്ന പലതരത്തിലുള്ള നീക്കങ്ങളുണ്ട്. വീഡിയോ ആണെങ്കിലും ഓഡിയോ ആണെങ്കിലും വിവിധ തരത്തിലുള്ള നാടകങ്ങളാണ് കാണുന്നത്. എനിക്ക് ഇതിലൊന്നും പങ്കില്ലെന്നാണെങ്കില്‍ എന്റെ എല്ലാ മൊബൈല്‍ ഫോണുകളും പരിശോധിക്കാന്‍ നിരുപാധികം ഇതാ വിട്ടുതരുന്നു എന്ന് പറഞ്ഞ് കൊടുക്കാം.

തനിക്ക് ഈ കുറ്റകൃത്യത്തില്‍ ഒരു പങ്കുമില്ലെന്ന്

തനിക്ക് ഈ കുറ്റകൃത്യത്തില്‍ ഒരു പങ്കുമില്ലെന്ന് ധൈര്യത്തോടെ പറയാന്‍ സാധിക്കണം. എനിക്ക് ഇക്കാര്യത്തിലൊന്നും ഒരു അറിവും ഇല്ല, അവർ ആരൊക്കെയോ ചെയ്തതാണെന്ന് നാളെ അദ്ദേഹം പറയുമായിരിക്കും. അങ്ങനെയാണെങ്കില്‍ ഗൂഡാലോചനയില്‍ പങ്കാളിയായ എല്ലാവരും ഇതിന് മറുപടി പറഞ്ഞേ മതിയാവുകയുള്ളു. ആർക്ക് വേണ്ടിയാണ് നിങ്ങള്‍ ഇത് ചെയ്തത്, എന്തിന് വേണ്ടിയായിരുന്നു ഇതെന്നും അവർ പറയണമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

വെറുതെ ഒരാള്‍ക്കെതിരെ പീഡനക്കേസ് പരാതി കൊടുക്കാന്‍

വെറുതെ ഒരാള്‍ക്കെതിരെ പീഡനക്കേസ് പരാതി കൊടുക്കാന്‍ പറ്റുമോ? ഇതൊരു വെള്ളരിക്കാപ്പട്ടണം ഒന്നുമല്ലാലോ. ചിലർ പറയുന്നു പൊലീസിന്റെ ലക്ഷ്യം ദിലീപാണെന്ന്. എനിക്ക് ചോദിക്കാനുള്ളത് പൊലീസിന് ദിലീപിനോട് ഇത്രയധികം ശത്രുത ഉണ്ടാവേണ്ട ആവശ്യം എന്താണ്. അവർ അത് ആദ്യം വ്യക്തമാക്കണം. ഇതിന് മുമ്പ് യാതൊരു കേസിലും പ്രതിയാകാത്ത ആളുമാണ് ദിലീപ്. ഈ ഒരു കേസില്‍ മാത്രമാണ് പ്രതി.

അങ്ങനെയുള്ള ഒരാളെ എങ്ങനെയെങ്കിലും പിടിച്ച് അകത്താക്കണമെന്ന്

അങ്ങനെയുള്ള ഒരാളെ എങ്ങനെയെങ്കിലും പിടിച്ച് അകത്താക്കണമെന്ന് വിചാരിക്കുമോ. ഒരു സാധാരണക്കാരനെപ്പോലും വെറുതെ ഒരു കേസില്‍ പിടിച്ച് അകത്തിടാന്‍ ഇവിടെ സാധിക്കില്ല. ഇത്രയധികം ആരോപണങ്ങള്‍ ഉന്നയിക്കാനും സാധിക്കില്ല. അത്രനിസ്സാരമായ നിയമം ഒന്നും അല്ലാലോ ഇവിടേയുള്ളത്. ആർക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് ഗൂഡാലോചന നടത്തിയ എല്ലാവരും വ്യക്തമാക്കണം. അത് ബാലചന്ദ്രകുമാറിന്റെ മാത്രം ആവശ്യമല്ലെന്നും ഭാഗ്യലക്ഷ്മി കുട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+