Get Updates
Get notified of breaking news, exclusive insights, and must-see stories!

'സര്‍ക്കാരിന്റേത് സ്ത്രീകള്‍ക്കെതിരായ നിലപാട്; അതിജീവിതയെ ആരാണ് അപമാനിതയാക്കിയത്': കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതിജീവിതയെ ആരാണ് അപമാനിതയാക്കിയതെന്ന് അദ്ദേഹം ചോദിച്ചു കേരളത്തില്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരായുള്ള നിലപാടാണ് സ്വീകരിക്കുന്നത്.

അതിജീവിതയെ ആരാണ് അപമാനിതയാക്കിയതെന്നും കേരളത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി എന്ത് പദ്ധതിയാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു. ഭാരതീയ ജനതാ മഹിളാ മോര്‍ച്ച സംഘടിപ്പിച്ച സംസ്ഥാന മഹിളാ നേതൃസംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

K SURENDRAN

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുരേന്ദ്രന്‍ പുകഴ്ത്തുകയും ചെയ്തു.നരേന്ദ്ര മോദിയെപ്പോലെ സ്ത്രീകളെ കണ്ടുംകരുതിയും അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുകയും ചെയ്ത മറ്റൊരു ഭരണാധികാരി ഇന്ത്യയുടെ ചരിത്രത്തിലില്ലെന്നാണ് സുരേന്ദ്രന്റെ വാദം.

പെട്രോള്‍ വിലയും പാചകവാതകവിലയും കൂട്ടിയെന്നുപറഞ്ഞിട്ടും അമ്മമാര്‍ മോദിയെ കൈവിട്ടില്ലെന്നും, പ്രധാനമന്ത്രി സ്ത്രീകളുടെ സംരംഭകത്വം ശക്തിപ്പെടുത്തിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതിയാണ് അവര്‍ കേരളത്തില്‍ പേര് മാറ്റി കൊടുക്കുന്നത്. സ്ത്രീകള്‍ക്കെതിരായുള്ള കടന്നാക്രമണങ്ങളില്‍ അന്വേഷണം നടക്കുന്നില്ല എന്നും സുരേന്ദ്രന്‍ പറയുന്നു.

ആരാപ്പാ ഇത്! കണ്ണുതള്ളി ആരാധകര്‍..'പെര്‍ഫെക്ട് സണ്‍ഡേ ഔട്ട് ഫിറ്റില്‍' അനുമോള്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഫലം കണ്ടിട്ട് കേരളത്തില്‍ ബി ജെ പി തകര്‍ന്നുപോയെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതിലൊന്നും കാര്യമില്ല. തൃക്കാക്കരയില്‍ സര്‍ക്കാരിന് ഒരു അടി കൊടുക്കണമെന്ന് ജനങ്ങള്‍ തീരുമാനിച്ചു. ബിജെപിയ്ക്ക് വോട്ട് ചെയ്താല്‍ സര്‍ക്കാരിനെതിരെ തിരിച്ചടിക്കാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ആ പിന്തുണ ബിജെപിയ്ക്ക് കിട്ടാതെ പോയതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ദയനീയ തോല്‍വിയായിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ ആയിരുന്നു.

12,957 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന് തൃക്കാക്കരയില്‍ ലഭിച്ചത്. പരാജയത്തില്‍ പ്രതികരിച്ച് എ എന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. മികച്ച പ്രകടനമാണ് എന്‍ ഡി എ കാഴ്ചവെച്ചെതെന്നായിരുന്നു രാധാകൃഷ്ണന്റെ പ്രതികരണം. ഉമ തോമസിന്റെ വലിയ തരംഗം തൃക്കാക്കരയില്‍ ഉണ്ടായന്നും അതിന്റെ അടിയൊഴുക്കുകള്‍ ഉണ്ടായിട്ടുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

പി ടി തോമസിന്റെ മരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായത് കൊണ്ട് തന്നെ സ്ത്രീകളുടെ വോട്ടുകള്‍ ഉമയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അതൊക്കെ വലിയ ഘടകങ്ങളാണെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വോട്ടുകളില്‍ വലിയ വര്‍ധനവ് ഉണ്ടാകുമെന്നും ഒ രാജഗോപാലിന് ശേഷം നിയമസഭയിലേക്കെത്തുന്ന എന്‍ ഡി എ നേതാവാകും താനെന്നുമാണ് നേരത്തേ എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും 2021 ല്‍ നേടിയ വോട്ടുകള്‍ നേടാന്‍ എന്‍ ഡി എ ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 15000 ത്തോളം വോട്ടുകളായിരുന്നു എന്‍ ഡി എക്ക് ലഭിച്ചത്. എന്നാല്‍ ആ പ്രാവശ്യം അത് 12955 ആയി കുറഞ്ഞു.

ബിജെപിയെ പരിഹസിച്ചുകൊണ്ട് മന്ത്രി ശിവന്‍ കുട്ടി രംഗത്തെത്തിയിരുന്നു. വെറുതെയല്ല ഇവിടെ പടവലങ്ങ പോലെയായത് 'കൈ'യയച്ച് സഹായിച്ചാല്‍ കെട്ടിവെച്ച പണം പോകും, എന്നാണ് ശിവന്‍ കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+