Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്ന് മഞ്ജു കരയുകയായിരുന്നു..കാവ്യയ്ക്കും മഞ്ജുവിനും പരസ്പരം വൈരാഗ്യം ഉണ്ട്; ലിബർട്ടി ബഷീർ

കൊച്ചി;മലയാള സിനിമയിൽ ആർക്കും അതിജീവിതയോട് പകയോ വൈരാഗ്യമോ ഇല്ല.അതിജീവിതയായ നടിയോട് ദിലീപിനും കാവ്യയ്ക്കും മാത്രമാണ് പകയെന്ന് ലിബർട്ടി ബഷീർ.അതിജീവിതയാണ് കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതെന്നത് കാവ്യയ്ക്കുള്ള സംശയമാണ്. എന്നാൽ മഞ്ജു വാര്യർക്ക് ആ ബന്ധത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്നുവെന്നും ലിബർട്ടി ബഷീർ പറഞ്ഞു. സീ ന്യൂസ് മലയാളം ചർച്ചയിലാണ് ലിബർട്ടി ബഷീറിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

നമിത എങ്ങനെ സാധിക്കുന്നു ഇത്? സ്റ്റൈലിഷ് ആയി നടി..വൈറൽ ചിത്രങ്ങൾ

1

'ചേച്ചി എന്ന് വിളിച്ചാണ് കാവ്യ മഞ്ജുവിന് പിന്നാലെ നടന്നത്. അവസാനം സ്വന്തം ഭർത്താവിനെ കാവ്യ തട്ടിയെടുത്തു എന്നത് ഏത് പെണ്ണാണ് സഹിക്കുക. ആ വൈരാഗ്യം മഞ്ജു ഇതുവരെ കാണിച്ചിട്ടില്ല. ഇപ്പോൾ ദൈവത്തിന്റെ കളിയാണ് നടക്കുന്നത്. കാവ്യയെ അന്നേ തന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ പല സമ്മർദ്ദങ്ങളും ഉണ്ടായി. എന്നാൽ ഇപ്പോഴത്തെ അന്വേഷണ സംഘത്തിന് പരിപൂർണ സ്വാതന്ത്ര്യമുണ്ട്. അതാണ് കേസിൽ അന്വേഷണ പുരോഗതി ഉണ്ടായത്'.

2

'കാവ്യ ചെയ്തെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ദിലീപ് നടത്തിയ കാര്യങ്ങൾ കാവ്യയ്ക്ക് അറിയാമെന്ന് തന്നെയാണ് കരുതുന്നത്. കാവ്യയ്ക്ക് മഞ്ജുവിനോടും മഞ്ജുവിന് കാവ്യയോടും വൈരാഗ്യം ഉണ്ട്. അതൊരിക്കലും ജീവിത്തതിൽ മാറാത്ത വൈരാഗ്യമാണ്. മലയാള സിനിമയിൽ ആർക്കും അതിജീവിതയോട് പകയോ വൈരാഗ്യമോ ഇല്ല.
അതിജീവിതയായ നടിയോട് ദിലീപിനും കാവ്യയ്ക്കും മാത്രമാണ് പക'.

3

'മഞ്ജുവും അതിജീവിതയും തമ്മിലാണ് സൗഹൃദം ഉണ്ടായിരുന്നത്. കാവ്യയുമായി അവർക്ക് സൗഹൃദമൊന്നും ഇല്ല. മഞ്ജുവിന്റേയും കാവ്യയുടേയും കാര്യമെല്ലാം തുടക്കം മുതലേ തനിക്ക് അറിയാം. കാവ്യയ്ക്ക് നല്ല കാര്യം ചെയ്ത ആളല്ല അതിജീവിത, അവർക്ക് കാവ്യ ദിലീപിനെ വിവാഹം കഴിച്ചതിനോട് എതിർപ്പായിരുന്നു'.

4

'അതിജീവിതയാണ് കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതെന്നത് കാവ്യയ്ക്കുള്ള സംശയമാണ്. എന്നാൽ മഞ്ജു വാര്യർക്ക് ആ ബന്ധത്തെ കുറിച്ച് നേരത്തേ അറിയാമായിരുന്നു. മീനാക്ഷിക്ക് രണ്ട് മാസം പ്രായമുള്ളപ്പോൾ തന്നെ ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന് മഞ്ജുവിന് അറിയാമായിരുന്നു'.

5

'എറണാകുളത്ത് ഒരു ഇന്റർനാഷ്ണൽ ഹോട്ടലിൽ ഒരു പടത്തിന്റെ 125ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ പാതിരാ ഒരു മണിക്ക് മഞ്ജു കുഞ്ഞിനേയും കൊണ്ട് ഒറ്റക്കിരുന്ന് കരയുകയായിരുന്നു. ഞാൻ അന്വേഷിപ്പോൾ മഞ്ജു പറഞ്ഞത് ചേട്ടനെ കാണുന്നില്ലെന്നാണ്. ആ സമയം ദിലീപ് ബാത്ത്റൂമിൽ പോയി കാവ്യയുമായി ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്നു. ഞാനാണ് കാവ്യയെ കാറിൽ വീട്ടിലേക്ക് അയച്ചത്'.

6

'മലയാളം ഇൻഡസ്ട്രിയിൽ ഉള്ള മഞ്ജുവിന്റെ കൂട്ടുകാരികൾക്കെല്ലാം കാവ്യ മാധവനോട് വെറുപ്പാണ്. പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുക്കാനുള്ള ധൈര്യമോ കെൽപ്പോ കാവ്യയ്ക്ക് ഇല്ല. ദിലീപ് തന്നെയാണ് ക്വട്ടേഷൻ കൊടുത്തത് തന്നെയെന്നാണ് കരുതുന്നത്. കാവ്യയ്ക്ക് ഭയം ഉള്ളത് കൊണ്ടാണ് ഇപ്പോൾ ചോദ്യം ചെയ്യിലിനായി ഹാജരാകാതിരിക്കുന്നത്'.

7

'അതിജീവിതയുടെ വിവാഹം മുടക്കാൻ വേണ്ടിയാണ് ദിലീപ് ശ്രമിച്ചത്. കാവ്യയുടേയും ദിലീപിന്റേയും ലക്ഷ്യം അതായിരുന്നു. പൾസർ സുനിയുമായി പ്രണയം ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമമായിരുന്നു. എന്നാൽ സുനി നടിയെ ദ്രോഹിച്ചു. അതിജീവിത പോലീസിൽ പരാതി കൊടുക്കുമെന്ന് ദിലീപ് കരുതിയിരുന്നില്ലെന്നും' ലിബർട്ടി ബഷീർ പറഞ്ഞു.

8

അതേസമയം കാവ്യയയും മഞ്ജു വാര്യരും തമ്മിൽ പരസ്പരം വിരോധം ഉണ്ടാകാം. എന്നാൽ കാവ്യയ്ക്ക് അതിജീവിതയോട് വിരോധം തോന്നേണ്ട കാര്യമെന്താണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വറിൻറെ ചോദ്യം. ഒരു പുരുഷന് വേണ്ടി കാവ്യയും മഞ്ജുവും തമ്മിൽ വിരോധം ഉണ്ടാകാം. എന്നാൽ കാവ്യയുടെ ജീവിതത്തിൽ നല്ലത് സംഭവിക്കാൻ കാരണമായ അതിജീവിതയോട് കാവ്യയ്ക്ക് എന്തിനാണ് വിരോധം തോന്നേണ്ടത്.

9

ദിലീപിന് ഒരുപക്ഷേ അതിജീവിതയോട് വിരോധം തോന്നി എന്നുള്ളത് വേണമെങ്കിൽ വിശ്വസിക്കാം. കാരണം ആദ്യ ഭാര്യയുമായുള്ള ബന്ധം തകർന്നു, അത് പൊതു സമൂഹം അറിഞ്ഞു എന്നതൊക്ക കാരണമായി പറയാം. പക്ഷേ കാവ്യ എന്തിനാണ് അതിജീവിതയ്ക്ക് ക്വട്ടേഷൻ കൊടുക്കുന്നത്? ഈ നറേറ്റീവ് കൊണ്ടുവന്നാൽ കേസ് അപ്പോൾ തകർന്ന് താഴെ വീഴും എന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Recommended Video

cmsvideo
    അതിജീവിതയല്ല കാരണം, മഞ്ജുവിന് അന്നേ അറിയാമായിരന്നു ദിലീപ് കാവ്യ ബന്ധം | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+