Get Updates
Get notified of breaking news, exclusive insights, and must-see stories!

അത് പ്രതിഭാഗം അഭിഭാഷകരുടെ തന്ത്രം,അന്വേഷണ സംഘത്തെ തളർത്താനുള്ള ശ്രമം; ബൈജു കൊട്ടാരക്കര

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയും കാവ്യ മാധവന്റെ ലക്ഷ്യയെന്ന സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്ന സാഗർ വിൻസെന്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. മാത്രമല്ല സാഗറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഭാഗത്തെ സംബന്ധിച്ചെടുത്തോളം കോടതി നടപടി കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ സാഗർ വിൻസെന്റിന്റെ ഹർജി പ്രതിഭാഗത്തിന്റെ തന്ത്രം ആയിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. റിപ്പോർട്ടർ ചാനലിനോടായിരുന്നു ബൈജുവിന്റെ പ്രതികരണം.

അഭിഭാഷകരുടെ തന്ത്രമാണെന്ന് ബൈജു

അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിലേക്ക് സാഗർ വിൻസെന്റിയോ സായ് ശങ്കറിനേയോ ഒന്നും കൊടുക്കാൻ പ്രതിഭാഗത്തിന് താത്പര്യമില്ല. അതിന് വേണ്ടി എന്ത് കളവും കാണിക്കാൻ അവർ തയ്യാറാണ്. സാഗര്‍ വിന്‍സെന്റിന്റെ ഹര്‍ജി പ്രതിഭാഗം അഭിഭാഷകരുടെ തന്ത്രമായിരുന്നുവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ഗുരുതരമായ കാര്യങ്ങൾ

ഓഡിയോ ക്ലിപ്പിൽ പറഞ്ഞിരിക്കുന്നത് അഞ്ച് ലക്ഷം വാങ്ങിയെന്നാണ്. അഞ്ച് ലക്ഷം വാങ്ങിയ സാക്ഷി വീണ്ടും 5 ലക്ഷം ആവശ്യപ്പെട്ടപ്പോഴാണ് പ്രശ്നമായത്. കോടതിയിൽ നിന്നും ചേർന്ന രേഖകൾ സംബന്ധിച്ച വിവരങ്ങൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുറത്തുവന്നുവെന്ന് ഇരിക്കും. അത്തരത്തിൽ വിവരങ്ങൾ പുറത്തായാൽ ഗുരുതരമായ കാര്യങ്ങളായിരിക്കും ഈ കേസിനെ സംബന്ധിച്ച് നടക്കാൻ പോകുന്നത്.

 തളർത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്

ഗത്യന്തരമില്ലാതെ സാക്ഷികളെ കൊണ്ട് ഹർജി കൊടുപ്പിച്ച് അന്വേഷണ സംഘത്തെ തളർത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
സ്വകാര്യ സൈബർ വിദഗ്ദനായ സായ് ശങ്കർ ആദ്യം കൊടുത്ത മൊഴി തിരിച്ചു. എന്നിട്ട് ചെയ്തതെന്താണ്, അന്വേഷണ ഉദ്യോഗസ്ഥനെ ഫോൺ ചെയ്യുന്നതിന്റെ ഒരു ക്ലിപ്പ് മാത്രം പുറത്തുവിട്ടു. സഹകരിക്കണമെന്ന് പറഞ്ഞുവെന്ന ഭാഗമാണ് വിട്ടത്.

 കുറ്റസമ്മതം നടത്തിയിരുന്നു

അതിന്റ മുൻപും പിൻപും ഉള്ളത് ഞാൻ കേട്ടതാണ്. സായ് ശങ്കർ കുറ്റസമ്മതം നടത്തിയിരുന്നു. രാമൻപിള്ള പറഞ്ഞത് അനുസരിച്ചാണ് താൻ ഓഫീസിൽ പോയി ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മാറ്റിയതെന്ന് അയാൾ പറഞ്ഞിട്ടുണ്ട്, ബൈജു കൊട്ടാരക്കര പറഞ്ഞു. .

ഭീഷണിപ്പെടുത്തിയതെന്ന്

കള്ളതെളിവുകൾ ഉണ്ടാക്കാൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ബൈജു പൗലോസ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് സാഗർ വിൻസന്റ് ആരോപിച്ചത്. തുടരന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെട്ടത് സ്റ്റേ ചെയ്യണമെന്നും ഇയാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

മുഖ്യസാക്ഷിയാണ്

കേസിലെ മുഖ്യസാക്ഷിയാണ് ആലപ്പുഴ സ്വദേശിയായ സാഗർ. നടിക്കെതിരെ ആക്രമണം നടക്കുമ്പോൾ കാവ്യ മാധവന്റെ ഉടമസ്ഥതയിൽ ഉള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ. കേസിലെ പ്രതിയായ വിജീഷ് ലക്ഷ്യയിൽ എത്തിയത് കണ്ടെന്നായിരുന്നു നേരത്തേ ഇയാൾ മൊഴി മാറ്റുകയായിരുന്നു.

മൊഴിമാറ്റിയതെന്ന്


എന്നാൽ ദീലീപ് സ്വാധീനിച്ചാണ് മൊഴി മാറ്റിയതെന്ന് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും ടെലിഫോൺ രേഖകളും ലഭിച്ചിട്ടുണ്ടെന്നാണ് കോടതിയിൽ ബൈജു വ്യക്തമാക്കിയത്. ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ എത്തിച്ചാണ് സാഗറിനെ ദിലീപിന്റെ സംഘം മൊഴി മാറ്റിയതെന്നും ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യാ മാധവന്റെ ഡ്രൈവര്‍ സുനീറൂം അഭിഭാഷകരും ചേര്‍ന്നാണ് സാഗറിനെ സ്വാധീനിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിട്ടുണ്ട്.

ജാമ്യം ലഭിച്ചു

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ നാലാം പ്രതിയായ വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഉപാധികളോടെയാണ് ജാമം. നടിയെ ആക്രമിച്ച സംഘത്തില്‍ പള്‍സര്‍ സുനിയോടൊപ്പം വാഹനത്തില്‍ വിജീഷും ഉണ്ടായിരുന്നു. കേസിൽ പൾസർ സുനിക്കൊപ്പം റിമാന്റിലായിരുന്നു വിജീഷും. അതേസമയം വിജീഷിന് കൂടി ജാമ്യം ലഭിച്ചതോടെ നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോൾ പൾസർ സുനി മാത്രമാണ് ജയിലിൽ കഴിയുന്നത്.

നാണം കുണുങ്ങിയായ വധു? ഇത് ചുമ്മാ ചില്ലെന്ന് റിമ കല്ലിങ്കൽ..എജ്ജാതി ലുക്ക്!! വൈറൽ ഫോട്ടോസ് കാണാം

Recommended Video

cmsvideo
    'ഇത് തന്നെയല്ലേ ദിലീപും പറഞ്ഞത്, പൃഥിരാജ് വാർത്താ സമ്മേളനം നടത്തട്ടെ ' | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+